Sunday, October 27, 2013

റീ പോസ്റ്റ്‌

അവൻ പറയുകയാണ്‌ 
അലയടങ്ങാത്ത 
കടൽ പോലെയുള്ള 
നമ്മുടെ ഈ 
പ്രണയത്തിനിടയിലേക്ക് 
നീ നിന്റെ പഴയ 
പ്രണയകവിതകൾ 
റീ പോസ്റ്റ്‌ ചെയ്യരുത്.


എന്റെ പ്രണയം 
നിന്റേതു പോലെയല്ല 
അതിനു ഭൂമിക്കടിയോളം 
ആഴ്ന്നു പോയ വേരുകളുണ്ട് 
കാരിരുമ്പിന്റെ 
ഉറപ്പും കാഠിന്യവുമുണ്ട് 


എന്റെ പ്രണയം 
നിന്റേതു പോലെ 
ഇന്നലത്തെ ഒരൊറ്റ 
മഴയ്ക്ക്‌ പൊട്ടി മുളച്ചു 
മണ്ണിനു മുകളിലേക്ക് 
തല നീട്ടുന്ന 
പുൽക്കൊടിയല്ല.

എന്റെ പ്രണയം  
എന്റെയും നിന്റെയും 
കൗമാരം മുതൽ 
നിന്നെ പിന്തുടർന്ന് 
വടവൃക്ഷം പോലെ 
ആകാശത്തിന്റെ 
അതിരുകളെ 
സ്പർശിക്കുന്നതാണ് 

നിന്റെ കവിളിന്റെ 
മിനുക്കം 
തലയിലെ 
ചുരുളലകൾ   
കണ്ണുകളിൽ 
ചാട്ടുളി പോലെ 
തെന്നി  മറയുന്ന 
മിന്നലിന്നലകൾ 
അധരങ്ങളിലെന്നോ 
വിടരാൻ 
മടിച്ചു നിന്ന 
പൂമൊട്ടുകൾ 
നിനക്കറിയില്ലെങ്കിലും 
എന്റേതു മാത്രമാണ്.


നീയൊരു പൂവിതളായിരിക്കാം
പക്ഷേ നിന്റെ ഹൃദയം 
വജ്രം പോലെ കഠിനം 
ഞാനങ്ങനെയല്ല 
എന്റെ പ്രണയത്തിന് 
മാത്രമേ  
എതിർപ്പുകളെ 
കാലത്തെ 
അവഗണനയെ 
മറവിയെ 
ജീവിതത്തെ 
വെല്ലാനുള്ള 
കരുത്തുണ്ടായുള്ളൂ  


ഹൃദയം നിന്റെ മുമ്പിൽ 
വെയിലത്ത്‌ വച്ച 
തൂവെണ്ണയാണ് 
ഇരുമ്പുചങ്ങലയെ 
വരിഞ്ഞുമുറിക്കിയ 
തുരുമ്പെന്ന വിധം 
അടരാനും  വയ്യ 
അടർത്താനും  വയ്യ

അതിനാൽ 
പ്രിയപ്പെട്ടവളെ 
നീ നിന്റെ പഴയ 
പ്രണയകവിതകൾ 
ഉരുകിയും ഉറച്ചും 
ഇണങ്ങിയും പിണങ്ങിയും 
വേരുറച്ചു പോയ 
നമ്മുടെ പ്രണയത്തി
നിടയിലേക്ക് അലസമായി 
റീ പോസ്റ്റ്‌ ചെയ്യരുത് 

5 comments:

നിയോമാന്‍...ന്യൂമാന്‍...നോമാന്‍... said...
This comment has been removed by the author.
നിയോമാന്‍...ന്യൂമാന്‍...നോമാന്‍... said...

പ്രണയം മരവിച്ചുപോയ കാമുകന് പഴയ പ്രണയകഥകള് കാണുന്നതും കേള്‍ക്കുന്നതുമൊക്കെ ഓക്കാനം വരുന്ന കാര്യങ്ങളാണ്. കാമുകിയാണെങ്കില് ആ ഓറ്മ്മകളയവിറക്കി ജീവിക്കുന്നത് സ്വന്തം വിധിയായി ഏറ്റെടുത്തും കഴിഞ്ഞു. അപ്പോള് കാമുകിയെ വിലക്കാന് കാമുകന് ഒരു സൂത്രം കണ്ടെത്തി. പ്രണയത്തില് സൂത്രബുദ്ധി കടന്നുകൂടാ‍ന് വളരെ എളുപ്പമാണ്. അങ്ങനെയാണ് ഹ്രിദയത്തില് നിന്നും മുളച്ചു വന്ന പ്രേമത്തെ മനസ്സ് ഏറ്റെടുക്കുന്നത്.
ഉടന് കാമുകന് പ്രണയങ്ങളെ താരതമ്യം ചെയ്തു തുടങ്ങി. എന്റെ പ്രേമത്തിന്റെ പേമാരിക്കു മുന്‍പില് നിന്റെ പ്രേമം വെറും മണ്ണാങ്കട്ടയായിരുന്നില്ലേ….എന്നൊക്കെ പറഞ്ഞ് കാമുകിയുടെ വിലയിടിക്കുകയായി പിന്നെ. അതുകൊണ്ട് നീയാ പഴയ കഥകള് റീപോസ്റ്റ് ചെയ്യരുത്, എന്തെന്നാല് എന്റെ പ്രണയം ആഫ്രിക്കന് ആനയായിരുന്നു, നീയതു കണ്ടിട്ടില്ല. നീലത്തിമിംഗലമായിരുന്നു, നിനക്കതിനെപ്പറ്റി കേട്ടുകേള്‍വി മാത്രമാണുള്ളത്.

അത്തരം ഒരു കാമുകന്റെ വിലയിടിക്കല് പ്രസ്താവനകളനാവരണം ചെയ്യുകയാണ് “റീപോസ്റ്റ്’“. പ്രണയത്തില് കടന്നു കയറുന്ന അസൂയയുടെയും പകയുടെയും ഉടമഭാവത്തിന്റെയും നഗ്നമായ ആവിഷ്കാരം.
ഹ്രിദയത്തിന്റെ ഇടമാണ് പ്രണയം.
അതില് മസ്തിഷ്കം ഇടപെടുംബോഴാണ് അത് വഴി തെറ്റുന്നത്. അപ്പോള് ഒരു കാലത്ത് ജീവിതത്തിന് അറ്ത്ഥമുണ്ടാക്കിത്തന്നിരുന്ന പ്രേമം ജീവിതത്തെ തടസ്സപ്പെടുത്തി നില്ക്കുന്നതായി കാണപ്പെടും. എന്നാലിതൊരു മായക്കാഴ്ചയാണ്. പ്രണയം ചിന്തകള്‍ക്കുള്ള ഭക്ഷണമല്ലെന്നും ജീവിക്കാനുള്ള ഇന്ധനം മാത്രമുള്ളതാണെന്നും തിരിച്ചറിഞ്ഞാല് പഴയ മുറിവുകളുണങ്ങും. പഴയതിന്റെ പോസ്റ്റ്മോറ്ട്ടം മതിയാക്കി പുതുമയിലേക്കു മിഴിനട്ടു കാത്തിരിക്കും. കാലപ്രവാഹത്തിനൊത്തൊഴുകാന് അനുവദിച്ചാല് പുതുമകളുടെ പ്രളയമാണു പിന്നെ. അതിനുള്ള ഒരു കാത്തിരിപ്പും അതിന്റെ ഒരു സുഖവും അനുഭവപ്പെടും…


കാത്തിരിപ്പാണ് സ്നേഹം
സ്നേഹത്തില്‍ ‘ഞാന്‍’ ഇല്ല,
ഉള്ളതെല്ലാം ‘നീ‘ മാത്രം.
നിബന്ധനയില്ല, നിര്‍ബന്ധമില്ല,
ദിക്കു കെട്ടൊരു പ്രവാഹമാണത്.

സ്നേഹത്തില്‍ നീ വിധാതാവും
ഞാന്‍ വിധേയനുമാണ്
ഞാനൊരൊഴുക്കും
നീയെന്റെ തീരങ്ങളുമാണ്.

ഈ അവസ്ഥയില് നിബന്ധനകളും നിറ്ബന്ധങ്ങളുമില്ല. അടിമയും ഉടമയുമില്ല. അസൂയയും വാശിയുമില്ല, വലുതും ചെറുതുമില്ല…ഭയവും ആശങ്കയുമില്ല…അക്ഷമയും അസ്വസ്ഥതയുമില്ല…സറ്വ്വസ്വീകാരം മാത്രം!


ajith said...

പഴയത് ഒക്കെ പുറന്തള്ളണമെന്നല്ലേ പാഠം

കീയക്കുട്ടി said...

:0 :)

സൗഗന്ധികം said...

ജോസഫ് ഇത്രയും പറഞ്ഞപ്പോൾ അതിലെന്തെങ്കിലും കാര്യം കാണാതിരിക്കില്ലെന്നു തോന്നുന്നു.


നല്ല കവിത


ശുഭാശംസകൾ....