Thursday, September 6, 2012

വീണ്ടും നക്ഷത്രങ്ങള്‍ ഇല്ലാത്ത ഒരാകാശം

ഒരു ദിവസം നിന്നോട്
ഞാന്‍ പറഞ്ഞിരുന്നു
എന്‍റെ ആകാശത്ത്
നക്ഷത്രങ്ങള്‍ ഇല്ലെന്ന്
ശൂന്യമായ ആകാശം
നക്ഷത്രങ്ങള്‍ ചിരിക്കാത്ത രാവ്




ഒടുവില്‍ ഞാന്‍ പോലുമറിയാതെ
നീയെന്റെ ആകാശത്തെ
നക്ഷത്രങ്ങളായി
ജീവിതത്തില്‍ തനിച്ചാണെന്ന്
തോന്നുമ്പോഴാണ്
എന്നോട് സംസാരിക്കുന്നതെന്ന്
നീ പറഞ്ഞിരുന്നു
എന്നോട് സംസാരിക്കാന്‍
നിനക്ക് ഏകാന്തത വേണമെന്നും




നീ ഓര്‍ക്കുന്നുണ്ടോ
നമ്മള്‍ കണ്ടു പിരിഞ്ഞ
പാതയോരങ്ങള്‍
വെയില്‍ നാളങ്ങള്‍
പുളഞ്ഞ ഒരു നട്ടുച്ച
ഹൃദയത്തെ കൊളുത്തി
വലിച്ച ഒരേയൊരു നോട്ടം
പുഞ്ചിരികള്‍ വേരറ്റു പോയ
സാന്ദ്രിമ നിറഞ്ഞ നിമിഷങ്ങള്‍




നിന്നെയോര്‍ക്കുമ്പോള്‍
ഗ്രീഷ്മത്തില്‍
വറ്റി പോയ ഒരു നദിയുടെ
കണ്ണീരണിഞ്ഞ മുഖം
എന്‍റെ നെഞ്ചില്‍ പിടയുന്നുണ്ട്‌




തിരക്കിനിടയിലും
എന്നോട് നീ പറഞ്ഞിരുന്ന
കൊച്ചു വര്‍ത്തമാനങ്ങള്‍
കളി തമാശകള്‍
നിറയുന്ന സന്ദേശങ്ങള്‍
ഏതു കൊടിയ വേദനയിലും
സാരമില്ല എന്ന നിന്റെ
ചെറു സാന്ത്വനം
നിനക്കറിയുമോ ഞാന്‍
എത്രമാത്രം വേദനിക്കുന്നുവെന്ന്




നിന്റെ നിശബ്ദത
നിറയുന്ന രാത്രികള്‍
എന്‍റെ ആകാശത്തെ
നക്ഷത്രങ്ങളുടെ
മരണമാണ്
നിന്റെ സന്ദേശങ്ങള്‍
പാതിവഴിയില്‍
വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍
മൗനം കൊണ്ടു നീയെന്നെ
ചുംബിക്കുമ്പോള്‍
നീ ഏറ്റവും പ്രണയിച്ച
എന്‍റെ കണ്ണുകള്‍ നിറയുകയാണ്

5 comments:

ajith said...

നന്നായിരിയ്ക്കുന്നു
ഇഷ്ടപ്പെട്ടു

CMR said...

ഉരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ പോയ്‌മറിയുമ്പോള്‍ വീണ്ടും ആ നക്ഷത്രങ്ങള്‍ വന്നെത്തുമല്ലേ ! കണ്ണുനീരിന്റെ ഉപ്പു രസം മാറ്റി ആനന്ദ കണ്ണുന്നീരാക്കിമാറ്റാന്‍. ,

ഉദയപ്രഭന്‍ said...

നന്നായിരിയ്ക്കുന്നു. കവിത
ഇഷ്ടപ്പെട്ടു

Naturalfriend said...

suprb chechi..

Unknown said...

Palappozhum... Santhwanamaakunna rachanakal... iniyum Pratheekshikkunnooo Best Wishes Dear Lilly