Wednesday, August 29, 2012

ഞാന്‍ ഒഴുകുകയാണ്....നീയും

നിന്നെ പോലെ
ഇത്രയും ഓമനത്തത്തോടെ
ആരുമെന്നെ പേര്
ചൊല്ലി വിളിച്ചിട്ടില്ല
പറയാതെ പടരുന്ന നിന്റെ
പ്രണയത്തോളം മറ്റൊരു
പ്രണയവും ഇങ്ങനെ
നിഴല്‍ പോലെ
എന്നെ ചൂഴ്ന്നു നിന്നിട്ടില്ല


എന്നിട്ടും ചിലപ്പോഴൊക്കെ
നിശബ്ദത
നമുക്കിടയില്‍ ഒരു കടലായി
പ്രണയം
മഞ്ഞുറയ്ക്കുന്ന താഴ്വാരമായി
നമ്മുടെ ചുംബനങ്ങള്‍
പരസ്പരം സ്പര്‍ശിക്കാത്ത
പൂമ്പാറ്റകളായി



ഇന്നലെ നീ
നിനക്ക് മാത്രം പ്രിയങ്കരമായ
ഓമനപ്പേര് ചൊല്ലിയെന്നെ
വിളിച്ചപ്പോള്‍ ഞാന്‍ വിസ്മയിച്ചു
ഇതുവരെ നീ എന്നെ മറന്നില്ലേ?
കണ്ണുകളില്‍ നിറയെ പ്രണയം
തെളിച്ചു നീ തിരിച്ചു ചോദിച്ചു
ഞാനെങ്ങനെ
എന്‍റെ കബനി നദിയെ മറക്കും?


നീയാണ് എന്‍റെ ഹൃദയത്തിലൂടെ
ഒഴുകുന്ന നദി
എന്‍റെ മാത്രം കബനി നദി
എങ്കിലും നീ വഴി മാറി ഒഴുകുകയാണ്
ഒരിക്കലും എന്നിലെക്കെത്താതെ

5 comments:

ajith said...

കബനീനദി കണ്ടിട്ടില്ല
പക്ഷെ ഈ കവിത വായിച്ചപ്പോള്‍ ആ നദിയോടും ഒരു സ്നേഹം

Gopan Kumar said...

സുന്ദരമായി ഈ പ്രണയം
ഓണാശംസകള്‍

കീയക്കുട്ടി said...


എല്ലാ ഒഴുക്കുകള്‍ക്കും എതിരെ ഒഴുകുന്നവള്‍....... എങ്കിലും ഏതു ഗതിവിഗതികളിലും ... ഞാന്‍ പേറുന്നത് നിന്‍റെ ഗന്ധമാണ് !!!

(അജിയെട്ടാ ഞങ്ങള്‍ വയനാട്ടു കാരുടെ അഹങ്കാരമാണ് കബനി ..)

Neelima said...

ഞാന്‍ വായിച്ചിട്ടുള്ള ബ്ലോഗുകളില്‍ എന്‍റെ ഹൃദയത്തോട് ഏറ്റം ചേര്‍ന്ന് നില്‍ക്കുന്നത്.

മുല്ല said...

Good.