അവന് പറഞ്ഞു ഞാന്‍ നിന്നെ  
ഒരു കൊടുങ്കാറ്റു പോലെ
പ്രണയിക്കുന്നുണ്ട് 
എന്റെ വേരുകള്‍ മുഴുവന്‍ 
നിന്നിലാഴ്ന്നിരിക്കുന്നു 
ഒരാള്‍ പറയാതെ  തന്നെ 
തൊട്ടറിയേണ്ട ഒന്നാണ് 
പ്രണയം
എന്നിട്ടും നീയെന്നെ അറിയുന്നില്ല 
നീയെന്തുകൊണ്ടാണ് 
ഇങ്ങനെ എനിക്ക് നേരെ മുഖം 
തിരിക്കുന്നത്? 
 
 
എനിക്ക് നിന്നോട് പറയാന്‍ 
ഇത്രമാത്രം  കൂട്ടുകാരാ 
ഒരു ഉപാധിയും  പാടില്ല 
എന്നതാണ് പ്രണയത്തിന്റെ നിയമം 
എങ്കിലും എന്റെ പ്രണയത്തിനു
ഒരുപാട് ഉപാധികളുണ്ട് 
പുതിയ കാലഘട്ടത്തിലെ
പ്രണയത്തില്‍ എനിക്കിപ്പോള്‍ വിശ്വാസമില്ല
 
 
 
എന്റെ ആകാശത്ത് സൂര്യനായും 
ചന്ദ്രനായും നീ മാത്രമേ ഉണ്ടാവൂ
അതുപോലെ നിന്റെ ആകാശത്ത്
ഞാനല്ലാതെ ഒരൊറ്റ നക്ഷത്രവും ഉദിക്കരുത്.
എന്നെയല്ലാതെ മറ്റാരെയും നീ പ്രണയിക്കരുത്. 
 
 
നിനക്കീ ഉപാധികളില്‍ പരാതിയില്ലാതെ
ഹൃദയരക്തത്തില്‍ മുക്കി ഒരു ഒപ്പ് 
വയ്ക്കാന്‍ കഴിയുമെങ്കില്‍ 
വിരലുകളില്‍ വിരല്‍ കോര്‍ത്തു 
ഇനിയുള്ള ദൂരങ്ങള്‍ നമുക്ക്  പിന്നിടാം
4 comments:
love for love ....
എന്റെ ആകാശത്ത് സൂര്യനായും
ചന്ദ്രനായും നീ മാത്രമേ ഉണ്ടാവൂ.
നിനക്കും അങ്ങനെ തന്നെ ആകണമെന്ന് ആഗ്രഹിക്കാമെന്നല്ലതെ...ഉപാധി വയ്ക്കാമെന്നല്ലാതെ ....
കത്തിയെരിഞ്ഞൊരു
താരകമിന്നു
അഗ്നികമായി
ജനിച്ചെങ്കില്‍
ഉപാധികള്‍ ഉള്ള പ്രണയമെങ്കില്‍ അത് പ്രണയമല്ല മറ്റെന്തോ ആണ്......,വളരെ നന്നായിട്ടുണ്ട്.........,. പിന്നെ ബ്ലോഗില്‍ പുതിയ പോസ്റ്റ്...... ഇന്നലെ വേളി , ഇന്ന് മുരുക്കുംപുഴ, നാളെ.........?
Post a Comment