അവന് പറഞ്ഞു
നീയാണ് എന്റെ പ്രണയത്തിന്റെ
കബനി നദി
ഞാന്‍ ഒഴുകുന്നത് നിന്നിലേക്കാണ്
നിന്നിലേക്കെത്തും മുമ്പ് എനിക്കൊരു
പച്ചമരം പൂക്കുന്നത് കാണണം
അല്ലെങ്കില്‍ പാതി വഴിയില്‍
ഞാന്‍ വറ്റി പോകും
ഞാനവന്റെ മുഖത്തേക്ക് നോക്കിയതേയില്ല
എന്നില്‍ പ്രണയത്തിന്റെ
ഒഴുക്ക് നിലച്ചു പോയി
എന്നോ കടലിന്റെ നെഞ്ചില്‍
അവസാനിച്ചവള്‍
നിനക്കൊരിക്കലും ഒഴുകി
എന്നിലേക്കെത്താന്‍ കഴിയില്ല
നീയെന്റെ പ്രണയത്തിന്റെ
കബനിയെ ഗതിമാറ്റിയോ
അതോ പാതി വഴിയില്‍
ഞാന്‍ വറ്റിപോയോ
ഒന്നും തിരിച്ചറിയുന്നില്ലല്ലോ
എന്നവന് ആകുലപ്പെടുമ്പോള്‍
വഴിയെത്തും മുമ്പേ
പൂത്ത പച്ചമരത്തിന്റെ
ചില്ലകള്‍ അവന് കാണാതെ
പോയതെന്നെന്നു
ഞാന്‍ ചോദിച്ചില്ല
അവന്റെ ഈ കബനി കടലില്‍ തന്നെ ഒടുങ്ങട്ടെ
11 comments:
(കവിത നന്നായി. നൊംപരത്തിന്െറ സ് മൃതിയുണര്ത്തുന്ന ഒന്ന്) പൂത്ത മരച്ചില്ലകളിലൊന്നില് കൂടു കെട്ടി. കൂട്ടിലില്ലാക്കിളി ചിലച്ചത് സ്വപ്നം കണ്ടു. നേര്‍ത്ത് വളഞ്ഞ് പതഞ്ഞൊഴുകുന്ന നദിയേയും... കരിമൂര്ഖന് ഇളം തൂവലുകള്‍ ചവച്ചു തുപ്പുന്നതും....തേന്‍ കുരുവികള്‍ മദിച്ചുല്ലസിച്ച പൂമരങ്ങളില്‍ ചാഞ്ചാടിയതായും......അകക്കാഴ്ചയില് നിര്‍വൃതി കൊണ്ടു.....വെറും തോന്നലുകള്‍.....ഭ്രമണം തെറ്റി അലയുന്ന പേടകത്തെ, ഗതിമാറ്റാന്‍ ആകാശയാനം പേറി അവള് എത്തിയതു സത്യമാണ്. അക്കങ്ങളും അക്ഷരങ്ങളും കാണാച്ചരടായി നീയന്ത്രണം ഏറ്റെടുത്തും സത്യം. എല്ലാത്തിലും പരമമായത് ഞാനില്ല എന്നതു തന്നെ. അതെ.. സ്വയം തിരിച്ചറിയുംപോള് ഒരു ഞെട്ടലോടെ ഞാനറിയുന്ന സത്യം....ഞാന്‍ ശൂന്യതയാണെന്ന ശാശ്വതസത്യം.
പ്രണയത്തിന്‍െറ കബനിയെക്കുറിച്ച്....എന്‍െറ ഓര്‍മ്മകള്‍...
മനസ്സിന്റെ അടിത്തട്ടില്‍ ഉരുത്തിരിയുന്ന ചിന്തകള്‍ക്ക് ഇങ്ങനെ ഒരു സാക്ഷാത്ക്കാരം അതിശയകരം. എനിക്ക് വായിക്കാം.
വരികളിലൂടെ നിന്നിലെക്കെത്താന്‍ കഴിയുന്നില്ല.
അത്രയും നല്ല വാക്കുകള്‍.....!
malayalathil ezhuthan(blog-l)ariyilla.padikkan nokkunnu.vaynattil thamasichirunnappol kavitha thulumpum style-l diary ezhuthiyirunnu.vayanattu kaarikku ananthapura vaasiyude nmaskaram
pranayathinum athu ormikkan avasaramorikkiya merykkum thanks
pranayathinum athu ormikkan avasaramorikkiya merykkum thanks
എന്നില്‍ പ്രണയത്തിന്റെ
ഒഴുക്ക് നിലച്ചു പോയി
എന്നോ കടലിന്റെ നെഞ്ചില്‍
അവസാനിച്ചവള്‍
നിനക്കൊരിക്കലും ഒഴുകി
എന്നിലേക്കെത്താന്‍ കഴിയില്ല
നല്ല വരികള്‍..
കവിത വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ സുഹൃത്തുക്കള്‍ക്ക് നന്ദി.
Post a Comment