Wednesday, April 6, 2011

പ്രണയത്തിന്‍റെ കബനി

അവന്‍ പറഞ്ഞു
നീയാണ് എന്‍റെ പ്രണയത്തിന്‍റെ
കബനി നദി
ഞാന്‍ ഒഴുകുന്നത് നിന്നിലേക്കാണ്
നിന്നിലേക്കെത്തും മുമ്പ് എനിക്കൊരു
പച്ചമരം പൂക്കുന്നത് കാണണം
അല്ലെങ്കില്‍ പാതി വഴിയില്‍
ഞാന്‍ വറ്റി പോകും


ഞാനവന്റെ മുഖത്തേക്ക് നോക്കിയതേയില്ല
എന്നില്‍ പ്രണയത്തിന്‍റെ
ഒഴുക്ക് നിലച്ചു പോയി
എന്നോ കടലിന്‍റെ നെഞ്ചില്‍
അവസാനിച്ചവള്‍
നിനക്കൊരിക്കലും ഒഴുകി
എന്നിലേക്കെത്താന്‍ കഴിയില്ല


നീയെന്റെ പ്രണയത്തിന്‍റെ
കബനിയെ ഗതിമാറ്റിയോ
അതോ പാതി വഴിയില്‍
ഞാന്‍ വറ്റിപോയോ
ഒന്നും തിരിച്ചറിയുന്നില്ലല്ലോ
എന്നവന്‍ ആകുലപ്പെടുമ്പോള്‍
വഴിയെത്തും മുമ്പേ
പൂത്ത പച്ചമരത്തിന്റെ
ചില്ലകള്‍ അവന്‍ കാണാതെ
പോയതെന്നെന്നു
ഞാന്‍ ചോദിച്ചില്ല
അവന്‍റെ ഈ കബനി കടലില്‍ തന്നെ ഒടുങ്ങട്ടെ

11 comments:

CYRILS.ART.COM said...

(കവിത നന്നായി. നൊംപരത്തിന്‍െറ സ് മൃതിയുണര്‍ത്തുന്ന ഒന്ന്) പൂത്ത മരച്ചില്ലകളിലൊന്നില്‍ കൂടു കെട്ടി. കൂട്ടിലില്ലാക്കിളി ചിലച്ചത് സ്വപ്നം കണ്ടു. നേര്‍ത്ത് വളഞ്ഞ് പതഞ്ഞൊഴുകുന്ന നദിയേയും... കരിമൂര്‍ഖന്‍ ഇളം തൂവലുകള്‍ ചവച്ചു തുപ്പുന്നതും....തേന്‍ കുരുവികള്‍ മദിച്ചുല്ലസിച്ച പൂമരങ്ങളില്‍ ചാഞ്ചാടിയതായും......അകക്കാഴ്ചയില്‍ നിര്‍വൃതി കൊണ്ടു.‍‍‍....വെറും തോന്നലുകള്‍.....ഭ്രമണം തെറ്റി അലയുന്ന പേടകത്തെ, ഗതിമാറ്റാന്‍ ആകാശയാനം പേറി അവള്‍ എത്തിയതു സത്യമാണ്. അക്കങ്ങളും അക്ഷരങ്ങളും കാണാച്ചരടായി നീയന്ത്രണം ഏറ്റെടുത്തും സത്യം. എല്ലാത്തിലും പരമമായത് ഞാനില്ല എന്നതു തന്നെ. അതെ.. സ്വയം തിരിച്ചറിയുംപോള്‍ ഒരു ഞെട്ടലോടെ ഞാനറിയുന്ന സത്യം....ഞാന്‍ ശൂന്യതയാണെന്ന ശാശ്വതസത്യം.

CYRILS.ART.COM said...

പ്രണയത്തിന്‍െറ കബനിയെക്കുറിച്ച്....എന്‍െറ ഓര്‍മ്മകള്‍...

ജയിംസ് said...

മനസ്സിന്റെ അടിത്തട്ടില്‍ ഉരുത്തിരിയുന്ന ചിന്തകള്‍ക്ക് ഇങ്ങനെ ഒരു സാക്ഷാത്ക്കാരം അതിശയകരം. എനിക്ക് വായിക്കാം.

ഷമീര്‍ തളിക്കുളം said...

വരികളിലൂടെ നിന്നിലെക്കെത്താന്‍ കഴിയുന്നില്ല.
അത്രയും നല്ല വാക്കുകള്‍.....!

vikram said...

malayalathil ezhuthan(blog-l)ariyilla.padikkan nokkunnu.vaynattil thamasichirunnappol kavitha thulumpum style-l diary ezhuthiyirunnu.vayanattu kaarikku ananthapura vaasiyude nmaskaram

vikram said...

pranayathinum athu ormikkan avasaramorikkiya merykkum thanks

vikram said...

pranayathinum athu ormikkan avasaramorikkiya merykkum thanks

ശ്രീദേവി said...

എന്നില്‍ പ്രണയത്തിന്‍റെ
ഒഴുക്ക് നിലച്ചു പോയി
എന്നോ കടലിന്‍റെ നെഞ്ചില്‍
അവസാനിച്ചവള്‍
നിനക്കൊരിക്കലും ഒഴുകി
എന്നിലേക്കെത്താന്‍ കഴിയില്ല
നല്ല വരികള്‍..

Net said...
This comment has been removed by a blog administrator.
kaazhcha said...
This comment has been removed by the author.
mary lilly said...

കവിത വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ സുഹൃത്തുക്കള്‍ക്ക് നന്ദി.