ഹരിത സായന്തനത്തില്‍ 
മൃദുല സ്പനന്ദനമൊരു
ഹരി മുരളീരവമൊഴുക്കവേ 
വിരല്‍ ഞരമ്പുകളില്‍ 
മേയുന്നു നിന്‍ പ്രാണഹര്‍ഷം 
 
 
 
ഇലച്ചാര്‍ത്തിലൊരുത്തരി
വെട്ടമിണപ്പിരിഞ്ഞിരിക്കവേ 
മിഴിച്ചെപ്പില്‍ നോവിന്‍റെ 
താളലയ വര്‍ണ്ണങ്ങളെരിയുന്നു
 
 
 
മുകിലിന്‍ ചിറകിലൊരു സ്വപ്നം 
തിരമുറിഞ്ഞെത്തവേ 
തരളിതയാം  സന്ധ്യയില്‍ 
തളിര്‍ക്കുന്നു നിന്‍ രാഗവര്‍ഷം 
 
 
 
ഇളയക്കാറ്റിന്‍ ചുണ്ടിലലിഞ്ഞ
ചെറു നിശ്വാസമൊരു 
തണുത്ത പാട്ടായലിയവേ
മേനിയില്‍ പൂക്കുന്നിതാ 
നിന്‍ പ്രണയഭേരി
5 comments:
ishtaayeee....to....!!!
വായിച്ചു, കവിത ഇഷ്ടായി...
ഇളയക്കാറ്റിന്‍ ചുണ്ടിലലിഞ്ഞ
ചെറു നിശ്വാസമൊരു
തണുത്ത പാട്ടായലിയവേ
മേനിയില്‍ പൂക്കുന്നിതാ
നിന്‍ പ്രണയഭേരി
നല്ല വരികൾ
ഹ്രസ്വമായി ചൊല്ലിത്തന്നു ഈ കവിത
അഭിനന്ദനം , ഇനിയും തുടരുക,
ഇളയക്കാറ്റോ... ഇതെന്തു കാറ്റ്,,, എന്തായാലും ഇളം തെന്നലെന്നാവാമായിരുന്നു... .
http://kavayathri.wordpress.com/
Post a Comment