Thursday, March 31, 2011

ജന്മനക്ഷത്രം

ഇന്ന് എന്‍റെ ജന്മദിനമാണ്.
കടലിന്‍റെ ജന്മനക്ഷത്രം
തന്നെയാണ് എന്‍റെതും


പിറന്നാള്‍ സമ്മാനമായി
നീയെന്താണ് എനിക്ക് തരിക?
ഇതെന്‍റെ ഹൃദയം ആണെന്നോതി
ഉടഞ്ഞു പോയ
ഒരു ശംഖിന്‍റെ കഷണമോ
അതോ അലറുന്ന കടലിനും
നാവികന് വഴി കാട്ടുന്ന
വിളക്ക് കൂടാരത്തിനുമിടയിലെ
നേര്‍ത്ത ഇരുട്ടില്‍ ഇരയെ
പതിയിരുന്നു ആക്രമിക്കുന്ന
വേട്ടമൃഗത്തിന്‍റെ ചെറുനീക്കം
പോലെ അപ്രതീക്ഷമായി
ഒരൊറ്റ ചുംബനമോ?


പിടയുന്ന നെഞ്ചില്‍ നീയെന്‍റെ
മുഖം ചേര്‍ത്തമര്‍ത്തുമ്പോള്‍
അവിടെ ഞാനും നീയുമില്ല
തിരയും തീരവും പോലെ
ഒരിക്കലും സ്വന്തമാകാനാവാത്ത
രണ്ട് ആത്മാക്കള്‍ മാത്രം.


പ്രണയത്തിന്‍റെ ഏറ്റവും
ഉദാത്തമായ ഈ ഉപമയല്ലാതെ
മറ്റൊന്നിനെയും നമ്മുടെ
വേവുന്ന ഹൃദയത്തിന്
പകരം വെയ്ക്കാനില്ല

7 comments:

cp aboobacker said...

May I post this in www.thanalonline.com?

mary lilly said...

@സി പി, തീര്‍ച്ചയായും

Unknown said...

പിടയുന്ന നെഞ്ചില്‍ നീയെന്‍റെ
മുഖം ചേര്‍ത്തമര്‍ത്തുമ്പോള്‍
അവിടെ ഞാനും നീയുമില്ല
തിരയും തീരവും പോലെ
ഒരിക്കലും സ്വന്തമാകാനാവാത്ത
രണ്ട് ആത്മാക്കള്‍ മാത്രം......
ഇഴുകിച്ചേരുന്ന ആത്മബന്ധത്തിന്റെ അനശ്വരമായ സ്പന്ദനങ്ങൾ..വാക്കുകൾ അർത്ഥ ശൂന്യമാകുന്ന വികാരങ്ങളുടെ മൂർച്ഛ!
ഒരു ഗദ്ഗദം മാത്രം ബാക്കി നിർത്തുന്ന ഓർമ്മകൾ! ഈ വികാര സുരഭിലമായ വരികൾ അന്യാദൃശ്യമാണു.. ഭാവുകങ്ങൾ..

Jefu Jailaf said...

മനസ്സിന്റെ പ്രണയഭാഷ്യം.. ഭാവുകങ്ങൾ..

antony said...

നന്നായിരിക്കുന്നു ......
കവിതയും മേരി ലില്ലിയും ..

Unknown said...
This comment has been removed by a blog administrator.
sarala said...

വൈകിയാണു വയിച്ചതു .നന്നയിട്ടുണ്ടു മേരി..!