Sunday, November 29, 2009

സാന്ത്വനം

ഞാന്‍ മടങ്ങിപ്പോകയാണ്
നീ വിശേഷിപ്പിച്ച
ഈ ദുരന്തസ്വപ്നങ്ങളുടെ
ഇരുണ്ട തീരത്തുനിന്നും.



ഒരു കൊച്ചു ചിലന്തിവലയ്ക്കുള്ളില്‍
എന്‍റെ മനസ്സും
ഒരു പിടിക്കരിയിലകള്‍ക്കിടയില്‍
എന്‍റെ മൌനവും
കുരുങ്ങിക്കിടക്കയാണ്.
ഒരു നീര്‍ക്കുമിളയുടെ
ജന്മദൈര്‍ഘ്യം പൂണ്ടവ
മുക്തി നേടിയേക്കാമൊരിക്കല്‍ക്കൂടി
ഒരു നവ ചൈതന്യം പകര്‍ന്നേക്കാം.
ഒരുവേള
പകലുറക്കം അസ്വസ്ഥമാക്കുന്ന
എന്‍റെ നാളുകള്‍ക്കു കടുത്ത
ചാരനിറം തൂകിയേക്കാം.
അല്ലായ്കിലൊരു
വ്രണത്തിന്‍റെ പുതുകിയ
നൊമ്പരവുമായി വീണ്ടും
തളര്‍ന്നേക്കാം.



സ്നേഹം
എനിക്ക് ചുറ്റും കനത്ത ഇരുമ്പഴികള്‍
പണിതുയര്‍ത്തിയിരിക്കുന്നു
ഒരു നേര്‍ത്ത കമ്പിയുടെ അഗ്രം
പോലപവാദം നിന്‍റെ മുതുകിനെ
വളച്ചിരിക്കുന്നു.
ജലം വറ്റിയ എന്‍റെ വരണ്ട
കണ്ണുകളില്‍ നിന്നും
പച്ചച്ചോര വാര്‍ന്നിറങ്ങുന്നു.
ഒന്നും പറയാനില്ലേ?
അവസാനമോതുന്നതു തന്നെയാണല്ലോ
ആദ്യത്തേയും.



എന്തെങ്കിലും പറയൂ
ഈ വിജനതയില്‍ നമ്മളേകരാണ്.
ഇവിടെ ദൈവങ്ങള്‍ ഉറങ്ങിവീഴുന്നു.
രാപ്പാടികളുടെ മൌനഗീതം
അവരുടെ അളകങ്ങളെ തലോടുന്നു.



എന്‍റെ പ്രഭാതങ്ങള്‍
പ്രകാശത്തിന്‍റെ സ്നിഗ്ധത നഷ്ടമായ
സൂര്യന്‍റെ ഭ്രാന്തമായ മരണമാണ്.
ദുഃസ്വപ്‌നങ്ങള്‍ ചണ്ഡാള നൃത്തമാടുന്ന
ശ്മശാനഭൂവാണെന്‍റെ പ്രദോഷങ്ങള്‍

എങ്കിലും
ഞാനവയുടെ ഒരു കൊച്ചു
സാന്ത്വനത്തിനായി
കാതോര്‍ത്തിരിക്കയാണ്.



ഞാന്‍ മടങ്ങിപ്പോകയാണ്
വായനക്കാരില്ലാത്ത
ഒരു നീണ്ടകഥയുടെ
ദുഃഖപര്യവസായിയായ
അനന്തതയിലേക്ക്.

14 comments:

Anil cheleri kumaran said...

ഞാന്‍ മടങ്ങിപ്പോകയാണ്
വായനക്കാരില്ലാത്ത
ഒരു നീണ്ടകഥയുടെ
ദുഃഖപര്യവസായിയായ
അനന്തതയിലേക്ക്.

വളരെ നന്നായിട്ടുണ്ട്.

പാവപ്പെട്ടവൻ said...

എന്തെങ്കിലും പറയൂ
ഈ വിജനതയില്‍ നമ്മളേകരാണ്.
ഇവിടെ ദൈവങ്ങള്‍ ഉറങ്ങിവീഴുന്നു.
രാപ്പാടികളുടെ മൌനഗീതം
അവരുടെ അളകങ്ങളെ തലോടുന്നു

വാര്‍ത്ത‍മാനത്തിന്റെ കൊടിയ ജീവിത ചൂട് നിരന്തരം പൊള്ളിച്ച വാചാലമായ വരികള്‍ . ഒരു പിറവിയില്‍ നിന്ന് മറ്റൊരു പിറവിയിലേക്കു ദൂരമളന്നുള്ള മനുഷ്യന്റെ യാത്രകള്‍ വളരെ മനോഹരമ്മായി വരച്ചിട്ടിരിക്കുന്നു.
ആശംസകള്‍ പ്രിയ സുഹൃത്തെ

ശ്രീജ എന്‍ എസ് said...

അനുഭവത്തിന്റെ ചൂടുള്ള വരികള്‍..ആത്മ നൊമ്പരത്തിന്റെയും

asmo puthenchira said...

padiyiragunnavarariyunnilla
ullilirikkunnavarudey viraham.
santhwanam neettunna kaikal thucham.
asmo puthenchira

ഭൂതത്താന്‍ said...

സ്നേഹം
എനിക്ക് ചുറ്റും കനത്ത ഇരുമ്പഴികള്‍
പണിതുയര്‍ത്തിയിരിക്കുന്നു
ഒരു നേര്‍ത്ത കമ്പിയുടെ അഗ്രം
പോലപവാദം നിന്‍റെ മുതുകിനെ
വളച്ചിരിക്കുന്നു.
ജലം വറ്റിയ എന്‍റെ വരണ്ട
കണ്ണുകളില്‍ നിന്നും
പച്ചച്ചോര വാര്‍ന്നിറങ്ങുന്നു.
ഒന്നും പറയാനില്ലേ?
അവസാനമോതുന്നതു തന്നെയാണല്ലോ
ആദ്യത്തേയും.

നന്നായി വരികള്‍

ഏ.ആര്‍. നജീം said...

സ്നേഹം
എനിക്ക് ചുറ്റും കനത്ത ഇരുമ്പഴികള്‍
പണിതുയര്‍ത്തിയിരിക്കുന്നു
ഒരു നേര്‍ത്ത കമ്പിയുടെ അഗ്രം
പോലപവാദം നിന്‍റെ മുതുകിനെ
വളച്ചിരിക്കുന്നു.
ജലം വറ്റിയ എന്‍റെ വരണ്ട
കണ്ണുകളില്‍ നിന്നും
പച്ചച്ചോര വാര്‍ന്നിറങ്ങുന്നു.


മടങ്ങിപോകാനാകുമോ..? ഒരു പിന്‍‌വിളിക്കു കാതോര്‍ക്കുന്നില്ലെ :)

നന്നായി കവിത, ആശംസകള്‍

nanda said...

നല്ലകവിത ....നല്ല പ്രയോഗങ്ങൾ
ഒത്തിരി ഇഷ്ടമായി

PAACHU.... said...

വാകുകള്ളിൽ ഒതുക്കാൻ കഴിയാതവുമ്പോൾ പറയുന്നതു... മനോഹരം

Thus Testing said...

ഒരു കൊച്ചു ചിലന്തിവലയ്ക്കുള്ളില്‍
എന്‍റെ മനസ്സും
ഒരു പിടിക്കരിയിലകള്‍ക്കിടയില്‍
എന്‍റെ മൌനവും
കുരുങ്ങിക്കിടക്കയാണ്.

ചേച്ചിപ്പെണ്ണ്‍ said...

എന്തിനാണ് ഇങ്ങനെ നീറുന്നത്..?

mary lilly said...

ചേച്ചി പെണ്ണ്,

നന്ദി. നീറലൊന്നും ഇല്ലല്ലോ? അങ്ങനെ തോന്നിയോ?

mary lilly said...

കുമാരന്‍,
പാവപ്പെട്ടവന്‍,
ശ്രീദേവി,
അസ്മോ,
ഭൂതത്താന്‍,
നജീം,
നന്ദ,
പാച്ചു,
അരുണ്‍
കൈവെള്ള സന്ദര്‍ശിച്ചത്തിനും അഭിപ്രായം രേഖപ്പെടുത്തിയത്തിനും നന്ദി.

moidu.vanimel said...

mery b brave.

mary lilly said...

മൊയ്തു സാര്‍ വളരെ നന്ദി