Saturday, November 21, 2009

ഗൗതമന്‍

ഗൗതമന്‍ പോവുകയാണ്.
അരമന പടിവാതില്‍ക്കലോളം
പിന്തുടര്‍ന്ന് ഞാന്‍ നിന്‍റെ
അകക്കണ്ണുകള്‍ കണ്ടു
മടങ്ങി പോന്നു.

നീയുപേക്ഷിച്ച
പൊന്നും മുത്തും പതിച്ച
കിനാവിന്‍റെ ഉടയാടകളും
പ്രണയോപഹാരങ്ങളുടെ
തൊങ്ങലുകളണിഞ്ഞ
ആഭരണങ്ങളും
ഇപ്പോഴെന്‍റെ പാദങ്ങള്‍ക്കരികെ
കലമ്പലുകളടക്കി കിടക്കയാണ്.



നെഞ്ചില്‍ പിടയുന്ന പരലുകളും
പ്രാണനെ പുല്‍കുന്ന സ്മൃതികളും
കാണാതെ നീ പോകുമ്പോള്‍
ഇമകളിലൂറൂന്ന
നൊമ്പരങ്ങളൊക്കെയും
ആത്മാവിലേക്കൊതുക്കി
ഞാന്‍ നിനക്ക് തന്നത്
ഒരു ബോധിവൃക്ഷച്ചുവടും
കനിവിന്‍റെ കാണാമറയത്ത്
നിന്നൊരു തെളിവാര്‍ന്ന സ്പര്‍ശവും
പൊരുളിന്‍റെ പാളികളെല്ലാം
ഒതുക്കിയൊരു തണല്‍ചില്ലയുമാണ്.

10 comments:

പാവപ്പെട്ടവൻ said...

നീയുപേക്ഷിച്ച
പൊന്നും മുത്തും പതിച്ച
കിനാവിന്‍റെ ഉടയാടകളും
പ്രണയോപഹാരങ്ങളുടെ
തൊങ്ങലുകളിഞ്ഞ
ആഭരണങ്ങളും
ഇപ്പോഴെന്‍റെ പാദങ്ങള്‍ക്കരികെ
കലമ്പലുകളടക്കി കിടക്കയാണ്.
ഈ ബുദ്ധനൊമ്പരങ്ങള്‍ മനോഹരം

grkaviyoor said...

എന്നുള്ളിലുല്ലതല്ലോ നിനുള്ളിലും ഇതറിയാതെ തേടുന്നു എല്ലാവരും
കഴമ്പുള്ള കവിത ഇഷ്ട്ടമായി

Thus Testing said...
This comment has been removed by the author.
Thus Testing said...

ഗൗതമന്‍ പോവുകയാണ്.
ഞാന്‍ നിനക്ക് തന്നത്
ഒരു ബോധിവൃക്ഷച്ചുവടും
കനിവിന്‍റെ കാണാമറയത്ത്
നിന്നൊരു തെളിവാര്‍ന്ന സ്പര്‍ശവും
പൊരുളിന്‍റെ പാളികളെല്ലാം
ഒതുക്കിയൊരു തണല്‍ചില്ലയുമാണ്.

Junaiths said...

ഞാന്‍ നിനക്ക് തന്നത്
ഒരു ബോധിവൃക്ഷച്ചുവടും
കനിവിന്‍റെ കാണാമറയത്ത്
നിന്നൊരു തെളിവാര്‍ന്ന സ്പര്‍ശവും
പൊരുളിന്‍റെ പാളികളെല്ലാം
ഒതുക്കിയൊരു തണല്‍ചില്ലയുമാണ്

Anil cheleri kumaran said...

നീയുപേക്ഷിച്ച
പൊന്നും മുത്തും പതിച്ച
കിനാവിന്‍റെ ഉടയാടകളും
പ്രണയോപഹാരങ്ങളുടെ
തൊങ്ങലുകളിഞ്ഞ
ആഭരണങ്ങളും
ഇപ്പോഴെന്‍റെ പാദങ്ങള്‍ക്കരികെ
കലമ്പലുകളടക്കി കിടക്കയാണ്.

nice lines..! melly.

Raghunath.O said...

Give your hearts, but not into each others keeping. For only the hand of life can contain your hearts.And stand together yet not too near together. For the pillars of the temple stand apart, And the oak tree and cypress grow not in each others shadow......Kahlil Gibran

ശ്രീജ എന്‍ എസ് said...

നെഞ്ചില്‍ പിടയുന്ന പരലുകളും
പ്രാണനെ പുല്‍കുന്ന സ്മൃതികളും
കാണാതെ നീ പോകുമ്പോള്‍
ഇമകളിലൂറൂന്ന
നൊമ്പരങ്ങളൊക്കെയും
ആത്മാവിലേക്കൊതുക്കി
ഞാന്‍ നിനക്ക് തന്നത്
ഒരു ബോധിവൃക്ഷച്ചുവടും
കനിവിന്‍റെ കാണാമറയത്ത്
നിന്നൊരു തെളിവാര്‍ന്ന സ്പര്‍ശവും
പൊരുളിന്‍റെ പാളികളെല്ലാം
ഒതുക്കിയൊരു തണല്‍ചില്ലയുമാണ്.

എല്ലാം അറിയുന്ന എല്ലാം സഹിക്കുന്ന സ്നേഹം അതാണ്..

കാപ്പിലാന്‍ said...

ഞാന്‍ നിനക്ക് തന്നത്
ഒരു ബോധിവൃക്ഷച്ചുവടും
കനിവിന്‍റെ കാണാമറയത്ത്
നിന്നൊരു തെളിവാര്‍ന്ന സ്പര്‍ശവും
പൊരുളിന്‍റെ പാളികളെല്ലാം
ഒതുക്കിയൊരു തണല്‍ചില്ലയുമാണ്.

ചേച്ചിപ്പെണ്ണ്‍ said...

അവള്‍ക്ക് തിരികെ എന്താണ് കിട്ടിയത് ...
ഒടുങ്ങാത്ത കാത്തിരിപ്പും ....നൊമ്പരങ്ങളും ..
അല്ലാതെ .....