Sunday, December 6, 2009

പ്രാണസ്പന്ദനങ്ങള്‍

കിനാവുകളെന്‍റെ കൈയില്‍
നിന്നും പറന്നുപോയി ഇന്ന്
ഇനി നിന്‍റെ കാലൊച്ചയാണ്
ഞാന്‍ കാത്തിരിക്കുന്നത്.



ഇന്നലെ രാത്രിയിലോര്‍ത്തു
എന്‍റെ ഹൃദയവ്യഥകള്‍
നിനക്ക് പകുത്തു തരേണ്ടായിരുന്നു.



മനസ്സില്‍ നിന്നു വീണുപോയ
അക്ഷരങ്ങള്‍ എനിക്കൊരിക്കലും
തിരിച്ചെടുക്കാനാവുകയില്ല.



അതിനാല്‍ വിദ്വേഷത്തിന്‍റെ
ഒരു മൊഴി പാറിപ്പറന്നു വന്നാല്‍
പിന്നെ സൗഭാഗ്യങ്ങളൊന്നും
എനിക്ക് സ്വന്തമല്ല.



നിലാവിനെ അമാവാസിയൊളിപ്പിക്കും
നക്ഷത്രങ്ങള്‍ മിഴിതുറക്കാത്ത
മാനത്തിന്‍റെ ശാപവചനങ്ങള്‍ക്കും
മഴയുടെ ആഞ്ഞടികള്‍ക്കും
ഞാന്‍ ഇരയായിത്തീരും.



കനിവിന്‍റെ സ്പര്‍ശങ്ങളും
പ്രണയത്തിന്‍റെ തിരമാലയുമല്ല
ഞാന്‍ കാത്തിരിക്കുന്നത്.



നിന്‍റെ ഹൃദയത്തിലെ ഒന്നോ
രണ്ടോ തുള്ളികള്‍ മാത്രം
എനിക്ക് പ്രാണസ്പന്ദനങ്ങളായി.

10 comments:

Unknown said...

കനിവിന്‍റെ സ്പര്‍ശങ്ങളും
പ്രണയത്തിന്‍റെ തിരമാലയുമല്ല
ഞാന്‍ കാത്തിരിക്കുന്നത്.


നിന്‍റെ ഹൃദയത്തിലെ ഒന്നോ
രണ്ടോ തുള്ളികള്‍ മാത്രം
എനിക്ക് പ്രാണസ്പന്ദനങ്ങളായി.


നല്ല വരികള്‍

Sebastian said...

Really touching words...

Junaiths said...

നിന്‍റെ ഹൃദയത്തിലെ ഒന്നോ
രണ്ടോ തുള്ളികള്‍ മാത്രം
എനിക്ക് പ്രാണസ്പന്ദനങ്ങളായി.




തികച്ചും ഹൃദയസ്പര്‍ശി.

ഫസല്‍ ബിനാലി.. said...

"കിനാവുകളെന്‍റെ കൈയില്‍
നിന്നും പറന്നുപോയി ഇന്ന്"

എഡിറ്റിംഗ് വേണ്ടിയിരുന്നില്ലേ എന്നു തോന്നിയ ഇടങ്ങളിലൊന്ന്...
ആശംസകള്‍.

പാവപ്പെട്ടവൻ said...

ഇന്നലെ രാത്രിയിലോര്‍ത്തു
എന്‍റെ ഹൃദയവ്യഥകള്‍
നിനക്ക് പകുത്തു തരേണ്ടായിരുന്നു

ഭാരം ഇറങ്ങിയ ഒരു രാത്രിയുടെ തിരിച്ചു പറയലുകള്‍ എതിര്‍ അഭിപ്രായം ഇവിടെ രേഖപെടുത്തുന്നു ഭാരം ഇറങ്ങുന്നത് നല്ലതാണ്

Anil cheleri kumaran said...

മനസ്സില്‍ നിന്നു വീണുപോയ
അക്ഷരങ്ങള്‍ എനിക്കൊരിക്കലും
തിരിച്ചെടുക്കാനാവുകയില്ല.

നന്നായിട്ടുണ്ട്.

ആഗ്നേയ said...

മഹാസമുദ്രത്തിൽ മഴത്തുള്ളിതിരയുന്നപോലെ ല്ലേ?

ആഭ മുരളീധരന്‍ said...

നല്ല വരികള്‍,ഒതുക്കമുള്ള കവിത

mary lilly said...

കൈവെള്ള സന്ദര്‍ശിച്ചവര്‍ക്കും
അഭിപ്രായം രേഖപ്പെടുത്തിയ
എല്ലാവര്‍ക്കും നന്ദി

മിര്‍സ said...

kavithagunamundu..theercha.
mirsa