നിന്റെ ഒന്നാം ചരമവാര്‍ഷികം.
ഇന്ന് ഫെബ്രുവരി ഇരുപത്തിയഞ്ച്.
കലണ്ടറില്‍ അംഗ വൈകല്യമേറ്റ
തളര്‍ന്ന കറുത്ത ശരീരം.
നക്ഷത്രങ്ങള്‍ കൊരുത്തു
കണ്ണീരിന്റെ നനവുള്ള നിന്റെ
മണ്‍കൂനയില്‍ ഒരു മാല.
നിന്റെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും
ചുവപ്പ് വാര്‍ന്നു പോയിരിക്കുന്നു.
മണ്കൂനയ്ക്കുള്ളില് പരതി
നിന്റെ മുഖം ഞാന്‍ കണ്ടെത്തി.
സ്വപ്നങ്ങള്‍ വിരിയുന്ന മിഴികളും
ചിതല് പൊഴിയുന്ന നിന്റെ
കുടിലിന്റെ മേല്‍ക്കൂരയും
കരിന്തിരി കത്തുന്ന വിളക്കും
അവര്‍ തിരിച്ചു തന്നില്ലെന്ന്
നിന്റെ ചുണ്ടുകള്‍ വിതുമ്പുന്നു.
അലയാഴിയില്‍ പവിഴങ്ങള്‍
തേടിപോയ നിന്റെ പറവകളിനീ
തിരികെ വരില്ലെന്ന് തേങ്ങി
കടും ചുവപ്പൊരു ചെമ്പരത്തി
നീ എനിക്ക് നീട്ടി-
ആത്മസ്നേഹത്തിന്റെ സുഗന്ധം
ഇനിയുമീ താഴ്വരയെ
മുഗ്ദ്ധമാക്കില്ല സഖേ, യെന്നൊരു
മുദ്രാവാക്യവുമായി ഞാനീ കുന്നിറങ്ങുന്നു.
15 comments:
നിന്റെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും
ചുവപ്പ് വാര്‍ന്നു പോയിരിക്കുന്നു.
മണ്കൂനയ്ക്കുള്ളില് പരതി
നിന്റെ മുഖം ഞാന്‍ കണ്ടെത്തി.
നിന്റെ ഒന്നാം ചരമവാര്‍ഷികം.
ഇന്ന് ഫെബ്രുവരി ഇരുപത്തിയഞ്ച്.
കലണ്ടറില്‍ അംഗ വൈകല്യമേറ്റ
തളര്‍ന്ന കറുത്ത ശരീരം.
ലില്ലി, തികച്ചും വ്യത്യസ്തം. നന്നായിരിക്കുന്നു.
കരിന്തിരി കത്തിയ വിളക്കും
ചിതല് പൊഴിഞ്ഞ കുടിലും മാത്രം
സ്വന്തമായി ഉണ്ടായിരുന്ന ആ സഖാവിന്റെ
വേദനയില്‍ ഞാനും പങ്കു ചേരുന്നു.
കാല്‍പ്പനിക മന്ദമാരുതനൊക്കെ കുന്നുകയറി വിപ്ലവ കൊടുങ്കാറ്റുകളില്‍ അഭയം കണ്ടെത്തിയോ... കൊള്ളാം..
കൊള്ളാം
അലയാഴിയില്‍ പവിഴങ്ങള്‍
തേടിപോയ നിന്റെ പറവകളിനീ
തിരികെ വരില്ലെന്ന് തേങ്ങി
കടും ചുവപ്പൊരു ചെമ്പരത്തി
നീ എനിക്ക് നീട്ടി-
നിന്റെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും
ചുവപ്പ് വാര്‍ന്നു പോയിരിക്കുന്നു.
മണ്കൂനയ്ക്കുള്ളില് പരതി
നിന്റെ മുഖം ഞാന്‍ കണ്ടെത്തി.
സ്വപ്നങ്ങള്‍ വിരിയുന്ന മിഴികളും
ചിതല് പൊഴിയുന്ന നിന്റെ
കുടിലിന്റെ മേല്‍ക്കൂരയും
കരിന്തിരി കത്തുന്ന വിളക്കും
അവര്‍ തിരിച്ചു തന്നില്ലെന്ന്
നിന്റെ ചുണ്ടുകള്‍ വിതുമ്പുന്നു.
ഒരുപാട് ഇഷ്ടമായി.
Great !!
അലയാഴിയില്‍ പവിഴങ്ങള്‍
തേടിപോയ നിന്റെ പറവകളിനീ
തിരികെ വരില്ലെന്ന് തേങ്ങി
കടും ചുവപ്പൊരു ചെമ്പരത്തി
നീ എനിക്ക് നീട്ടി-
ചോര്‍ന്നു പോയ വാക്കുകളുടെ ഇടമല്ല ഇത്.
വാര്‍ന്നു വീഴുന്ന ചുകന്ന വാക്കുകളുടെ സ്മൃതി മണ്ടപമാണ്
ബലി കുടീരങ്ങളില്‍
കരിന്തിരി കത്തുമ്പോള്‍
തുടങ്ങാം ശേഷക്രിയ..
നല്ല കവിത
രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നും
ചുവപ്പ് വാര്‍ന്നു പോയ്ക്കൊണ്ടിരിക്കുന്നു!
ആര്‍ക്കാണ് തെറ്റിയത്?
ആസ്വദിച്ചു ആശംസകള്‍
എല്ലാ അഭിപ്രായത്തിനും
കൈവെള്ള സന്ദര്‍ശിച്ചവര്‍ക്കും നന്ദി
സജീവ മായ ഒരു സ്പന്ദനം, സിരയില്‍ ചോരയോട്ടത്തിന്റെ ഗതികള്‍ നിലക്കും വരെ . മുന്നോട്ടു ആയുവാന്‍ പറയുന്നത് ഒരു
വിശ്വാസം. മനസ്സില്‍ അടക്കി പിടിച്ച ഒരു ഇസ്സം മനോഹരമായ വരികള്‍ വൈകി പോയി ക്ഷമിക്കുമല്ലോ
Post a Comment