കഴിഞ്ഞ ജന്മത്തില്‍
ഞാനും നീയും
ചിത്രശലഭങ്ങളായിരുന്നു.
ചിറകില്‍
വസന്തകാലമൊതുക്കി
മധുകാലം തേടി പറന്നവര്‍.
പൂവിന്‍ കാതുകളില്‍
മധുര രഹസ്യങ്ങള്‍
കൈമാറാനായി
ഏതോ ഒരു
പ്രണയിനിയുടെ
ഹൃദയത്തില്‍ നിന്നും
ജന്മമെടുത്തവര്‍.
സൂര്യകിരണങ്ങള്‍ക്കൊപ്പം
മൃദുല സ്വപ്‌നങ്ങള്‍
നെഞ്ചിലേറ്റി
നാഴികകള്‍ താണ്ടിയവര്‍.
ആതിര നിലാത്തൂവലുകള്‍
നെറുകിലണിയാനും
മഞ്ഞിന്‍ കണങ്ങള്‍
മിഴിയിലെഴുതാനും
മോഹിച്ചുവെങ്കിലും
പ്രാണന്‍ പറന്നുപോയ്
ഒരു സന്ധ്യതന്‍
ഇതള്‍ കൊഴിയും മുമ്പേ.
17 comments:
മഞ്ഞിന്‍ കണങ്ങള്‍
മിഴിയിലെഴുതാനും
മോഹിച്ചുവെങ്കിലും
പ്രാണന്‍ പറന്നുപോയ്
ഒരു സന്ധ്യതന്‍
ഇതള്‍ കൊഴിയും മുമ്പേ.
ഓരോ പ്രണയവും ഇങ്ങനെ തീരുന്നു. സന്ധ്യയോടക്കും മുന്‍പ്
ആതിര നിലാത്തൂവലുകള്‍
നെറുകിലണിയാനും
മഞ്ഞിന്‍ കണങ്ങള്‍
മിഴിയിലെഴുതാനും
മോഹിച്ചുവെങ്കിലും
പ്രാണന്‍ പറന്നുപോയ്
ഒരു സന്ധ്യതന്‍
ഇതള്‍ കൊഴിയും മുമ്പേ.
പൂവിന്‍ കാതുകളില്‍
മധുര രഹസ്യങ്ങള്‍
കൈമാറാനായി
ഏതോ ഒരു
പ്രണയിനിയുടെ
ഹൃദയത്തില്‍ നിന്നും
ജന്മമെടുത്തവര്‍.
ingane manoharavum lalithavum aayi ezhuthaan engane kazhiyunnu mary lilly?
പ്രണയത്തിന്റെ പാല്‍നിലാവൊളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവള്‍ക്ക് മാത്രം കുറിക്കാന്‍ കഴിയുന്നത്...
തുടരുക, മനസ്സുകളെ സ്നേഹത്താല്‍ കീഴടക്കിയുള്ള നിന്റെ അശ്വമേധം.
പൂവിന്‍ കാതില്‍
മധുരരഹസ്യങ്ങള്‍..
അത് മനൊഹരം.
എങ്കിലും ആ പ്രണയം മാത്രം നിലനില്‍ക്കും...
കൊള്ളാം
സ്നേഹത്തോടെ ഒരു ചിത്രശലഭം ..........
ഇത്ര പെട്ടെന്ന് കൊഴിയുവാനാണോ മനോജ്ഞവര്‍ണങ്ങളുമായി ശലഭങ്ങള്‍ പിറക്കുന്നത് ....പ്രണയവും.
കഴിഞ്ഞ ജന്മത്തില്‍
ഞാനും നീയും
ചിത്രശലഭങ്ങളായിരുന്നു.
kavitha ishtappettu
ഒരു സന്ധ്യതന്‍ ഇതള്‍ കൊഴിയും മുമ്പേ പ്രാണന്‍ പറന്നുപോകുന്നവരല്ലേ നമ്മള്‍.അതിനിടയില്‍ ഓര്‍ക്കാനായി ഒരിറ്റ് പ്രണയ മധുരം.നന്നായി കവിത.
മനോഹരമായ കവിത...വളരെ ഇഷ്ടപ്പെട്ടു... അഭിനന്ദനങ്ങള്‍..
ആദ്യത്തെ കമന്റ് അരുണ്‍ ചുള്ളിക്കലിന്റെ വക സ്ഥിരം നേര്‍ച്ചയാണോ?
കവിത പോസ്റ്റ് കഴിഞ്ഞാല്‍ പിന്നെ ആര് കമന്റ് ഇടുന്നു ആര് കമന്റ് ഇടുന്നില്ല എന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. എന്‍റെ കവിത വായിച്ചു കമന്റ് ഇടാന്‍ ആരോടും പറയാറും ഇല്ല. ആര്‍ക്കും കമന്റ് ഇടാം. കമന്റ് ഇടാതിരികാം.വായിക്കാം. വായിക്കാതിരിക്കാം. ഇനി കൂതറ ബ്ലോഗര്‍ക്കും വേണമെങ്കില്‍ ആ നേര്‍ച്ച ഏറ്റെടുത്തു നടത്താവുന്നതാണ്.
സന്ധ്യക്ക് മുന്‍പേ കൊഴിഞ്ഞ പ്രണയം .
സൂര്യ കിരണങ്ങള്‍ക്കൊപ്പം മൃദുല സ്വപ്‌നങ്ങള്‍ നെഞ്ചിലേറ്റി
ഒരു സന്ധ്യതന്‍ ഇതള്‍ കൊഴിയും മുമ്പേ കൊഴിഞ്ഞു പോയ ആ വര്‍ണ
ചിത്ര ശലഭങ്ങള്‍ക്കൊരു രാപ്പകല്‍
കൂടി പുലരാന്‍ നല്‍കാത്തതെന്തേ !!
വളരെ നല്ലത് അഭിനന്ദനങ്ങള്‍..
Post a Comment