മകന് വരച്ച
ജലച്ചായചിത്രത്തില്‍
തുളുമ്പും മണ്‍കുടങ്ങളേറ്റിയ
പെണ്‍കുട്ടികള്‍ വേച്ചു വീഴുന്നു
അവരുടെ മുടിയിഴകളില്‍
കാട്ടാറിന്റെ നിഴല്‍
ചുണ്ടുകളില്‍
പേമാരിയുടെ ചുവടുകള്‍
മേനിയില്‍
കൊടുങ്കാറ്റിന്റെ വേരുകള്‍.
ജീവിതത്തിലെ
നിത്യദുരിതങ്ങളുടെ
ധാരാളിത്തം അവന്റെ
വര്‍ണ്ണങ്ങളെങ്ങനെ
കണ്ടെത്തിയെന്ന്
ഞാന്‍ അതിശയിക്കുമ്പോള്‍
അവന് പറഞ്ഞു
അമ്മയുടെ മുഖം
വസന്തകാലത്തെ
ഓര്‍മ്മിപ്പിക്കുന്നു
കൊടുംവേദനകളുടെ
ശൈലങ്ങള്‍ താണ്ടിയ
പോറലുകള്‍
അമ്മയുടെ ചിരിയിലില്ല
നിറങ്ങളുടെ
ഋതുഭേദങ്ങള്‍
അമ്മയെ മൂടുമ്പോള്‍
ഞാനെന്റെ ചായക്കൂട്ടുകള്‍
ഒരുക്കുകയാണ്
Saturday, May 26, 2012
Monday, March 19, 2012
ആകാശത്തിനും കടലുകള്‍ക്കും പറയാനുണ്ടായിരുന്നത്
നിന്റെയീ തിളങ്ങുന്ന
കണ്ണുകള്‍ എനിക്കിഷ്ടമാണ്
അതില്‍ സാഗരത്തിന്റെ ആഴങ്ങളുണ്ട്
പടിയിറങ്ങിപ്പോയ ഭൂതകാലത്തിന്റെ
കാലടിയടയാളങ്ങളുണ്ട്.
നിന്റെ നേര്‍ത്ത വിരലുകളില്‍
അറ്റുപോകാന്‍ മടിക്കുന്ന
എന്റെ വിരല്‍സ്പര്‍ശം
വെയില്‍മാഞ്ഞ സന്ധ്യകളില്‍
വര്‍ത്തമാനവും ഭാവിയും
മിഴിപൊത്തിയ
ഊടുവഴികളിലൂടെ നമ്മള്
നടന്നു പോകുമ്പോള്‍
ആര്‍ദ്രമായ നിന്റെ വിരലുകളില്‍
വിറയ്ക്കുന്ന എന്റെ വിരലുകള്‍
കോര്‍ത്തിരുന്നത് ഇന്നലെയെന്ന
പോലെ ഞാനിപ്പോഴും
പുഞ്ചിരിക്കുന്ന ഒരോര്‍മ്മയായി
ഹൃദയത്തില്‍ ഓമനിക്കുന്നുണ്ട്.
നിന്റെ നനഞ്ഞ അധരങ്ങള്‍
എന്റെ മിഴികളില്‍ അമര്ന്നപ്പോഴാണ്
എത്രമേല്‍ സ്നേഹിക്കുന്നു
വെന്ന് നമ്മള് തിരിച്ചറിഞ്ഞത്
നമുക്കു ചുറ്റുമപ്പോള്‍
ഒരു ലോകമുണ്ടായിരുന്നില്ല
നീയും ഞാനുമല്ലാതെ
മറ്റൊന്നുമുണ്ടായിരുന്നില്ല
എങ്കിലും ദൂരെ കടലുകള്‍ അസ്വസ്ഥമായത്
ആകാശം മഴമേഘങ്ങളാല്‍ രൗദ്രയായത്
ആ ചുംബനം എന്റെ മിഴികള്‍
ഏറ്റുവാങ്ങിയപ്പോഴായിരുന്നില്ലേ?
കണ്ണുകള്‍ എനിക്കിഷ്ടമാണ്
അതില്‍ സാഗരത്തിന്റെ ആഴങ്ങളുണ്ട്
പടിയിറങ്ങിപ്പോയ ഭൂതകാലത്തിന്റെ
കാലടിയടയാളങ്ങളുണ്ട്.
നിന്റെ നേര്‍ത്ത വിരലുകളില്‍
അറ്റുപോകാന്‍ മടിക്കുന്ന
എന്റെ വിരല്‍സ്പര്‍ശം
വെയില്‍മാഞ്ഞ സന്ധ്യകളില്‍
വര്‍ത്തമാനവും ഭാവിയും
മിഴിപൊത്തിയ
ഊടുവഴികളിലൂടെ നമ്മള്
നടന്നു പോകുമ്പോള്‍
ആര്‍ദ്രമായ നിന്റെ വിരലുകളില്‍
വിറയ്ക്കുന്ന എന്റെ വിരലുകള്‍
കോര്‍ത്തിരുന്നത് ഇന്നലെയെന്ന
പോലെ ഞാനിപ്പോഴും
പുഞ്ചിരിക്കുന്ന ഒരോര്‍മ്മയായി
ഹൃദയത്തില്‍ ഓമനിക്കുന്നുണ്ട്.
നിന്റെ നനഞ്ഞ അധരങ്ങള്‍
എന്റെ മിഴികളില്‍ അമര്ന്നപ്പോഴാണ്
എത്രമേല്‍ സ്നേഹിക്കുന്നു
വെന്ന് നമ്മള് തിരിച്ചറിഞ്ഞത്
നമുക്കു ചുറ്റുമപ്പോള്‍
ഒരു ലോകമുണ്ടായിരുന്നില്ല
നീയും ഞാനുമല്ലാതെ
മറ്റൊന്നുമുണ്ടായിരുന്നില്ല
എങ്കിലും ദൂരെ കടലുകള്‍ അസ്വസ്ഥമായത്
ആകാശം മഴമേഘങ്ങളാല്‍ രൗദ്രയായത്
ആ ചുംബനം എന്റെ മിഴികള്‍
ഏറ്റുവാങ്ങിയപ്പോഴായിരുന്നില്ലേ?
Thursday, February 9, 2012
അവന്
എന്റെ ആത്മാവില്‍
അവന്റെ പേരും നാളും
കൊളുത്തി വച്ചത്
ആരാണെന്നെനിക്കറിയില്ല.
അവന്റെ മിഴികളില്‍
എന്റെ മോഹങ്ങള്‍
നിരത്തി വച്ചത്
എന്തിനാണെന്നുമറിയില്ല.
ഞാനാദ്യമായി
അവനെ കാണുമ്പോള്‍
നനഞ്ഞ പീലികള്‍
തിങ്ങിയ കണ്ണുകളില്‍
നിറയെ എന്റെ സ്വപ്നങ്ങളുടെ
തിരയുണ്ടായിരുന്നു.
അവന്റെ ചുണ്ടുകളില്‍
എന്റെ പേര്
അവന്റെ നെഞ്ചില്‍
എന്റെ മുഖം.
ദൈവത്തിനു മാത്രം
കാണാന്‍ കഴിയുന്ന
ശിരോലിഖിതത്തില്‍
അവന്റെ പേരിനൊപ്പം
എന്റെ പേരും നാളും
എഴുതപ്പെട്ടത്
ഞങ്ങള്‍ ഒരുമിച്ചാണ്
കണ്ടുപിടിച്ചത്.
അന്നൊരു പൗര്‍ണമിയായിരുന്നു
പ്രണയിക്കുന്നവര്‍ക്ക്
സ്വപ്നങ്ങള്‍ പങ്കുവയ്ക്കാന്‍
ദൈവം മാറ്റിവച്ച ദിനം
അവന്റെ പേരും നാളും
കൊളുത്തി വച്ചത്
ആരാണെന്നെനിക്കറിയില്ല.
അവന്റെ മിഴികളില്‍
എന്റെ മോഹങ്ങള്‍
നിരത്തി വച്ചത്
എന്തിനാണെന്നുമറിയില്ല.
ഞാനാദ്യമായി
അവനെ കാണുമ്പോള്‍
നനഞ്ഞ പീലികള്‍
തിങ്ങിയ കണ്ണുകളില്‍
നിറയെ എന്റെ സ്വപ്നങ്ങളുടെ
തിരയുണ്ടായിരുന്നു.
അവന്റെ ചുണ്ടുകളില്‍
എന്റെ പേര്
അവന്റെ നെഞ്ചില്‍
എന്റെ മുഖം.
ദൈവത്തിനു മാത്രം
കാണാന്‍ കഴിയുന്ന
ശിരോലിഖിതത്തില്‍
അവന്റെ പേരിനൊപ്പം
എന്റെ പേരും നാളും
എഴുതപ്പെട്ടത്
ഞങ്ങള്‍ ഒരുമിച്ചാണ്
കണ്ടുപിടിച്ചത്.
അന്നൊരു പൗര്‍ണമിയായിരുന്നു
പ്രണയിക്കുന്നവര്‍ക്ക്
സ്വപ്നങ്ങള്‍ പങ്കുവയ്ക്കാന്‍
ദൈവം മാറ്റിവച്ച ദിനം
നീലനക്ഷത്രങ്ങള്‍ പൂക്കുന്ന ചില്ല
നിത്യവും ഉമ്മറത്തിരിക്കുമ്പോള്‍
മണ്‍പടവുകളിറങ്ങി
ആരോ നടന്നു വരുന്ന
കാലൊച്ച കേള്‍ക്കാറുണ്ട്.
അമ്പരപ്പില്‍ മുഖമുയയര്‍ത്തുമ്പോള്‍
പാരിജാതത്തിന്റെ
കൊമ്പില്‍ വെയിലേറ്റു
തിളങ്ങുന്ന കടുംനീല
നിറമുള്ള ഒരു പക്ഷി
ഇതിന്റെ പേരെന്തായിരിക്കും?
ചുണ്ടുകള്‍ നന്നേ
വളഞ്ഞിരിക്കുന്നതിനാല്‍
വാഴപ്പൂങ്കിളിയെന്ന് അമ്മ
വീണ്ടും ശബ്ദമുയര്‍ത്തി
വരുന്നതാരാണ്?
നിറയൗവനത്തില്‍
ജീവിതത്തിന്റെ
പടിയിറങ്ങിപ്പോയ ചേച്ചി?
ഐശ്വര്യത്തിന്റെ
ദീപ്തിയില്ലാത്ത മുഖം
ചേച്ചിയുടേതല്ലെന്ന് അമ്മ
സ്നേഹത്തിന്റെ സുഗന്ധമുള്ള
പേരറിയാത്ത മഞ്ഞപ്പൂക്കള്‍
പരവതാനി വിരിച്ച
മുറ്റത്തു പതിയുന്ന
ഈ കാലൊച്ചകള്‍
പിന്നെ ആരുടേതാണ്?
ഒരുപാട് പകല്‍ക്കിനാവുകള്‍
ചേക്കേറിയ ചില്ലയാണ്
എന്റെ മനസ്സെന്ന് അമ്മ
മണ്‍പടവുകളിറങ്ങി
ആരോ നടന്നു വരുന്ന
കാലൊച്ച കേള്‍ക്കാറുണ്ട്.
അമ്പരപ്പില്‍ മുഖമുയയര്‍ത്തുമ്പോള്‍
പാരിജാതത്തിന്റെ
കൊമ്പില്‍ വെയിലേറ്റു
തിളങ്ങുന്ന കടുംനീല
നിറമുള്ള ഒരു പക്ഷി
ഇതിന്റെ പേരെന്തായിരിക്കും?
ചുണ്ടുകള്‍ നന്നേ
വളഞ്ഞിരിക്കുന്നതിനാല്‍
വാഴപ്പൂങ്കിളിയെന്ന് അമ്മ
വീണ്ടും ശബ്ദമുയര്‍ത്തി
വരുന്നതാരാണ്?
നിറയൗവനത്തില്‍
ജീവിതത്തിന്റെ
പടിയിറങ്ങിപ്പോയ ചേച്ചി?
ഐശ്വര്യത്തിന്റെ
ദീപ്തിയില്ലാത്ത മുഖം
ചേച്ചിയുടേതല്ലെന്ന് അമ്മ
സ്നേഹത്തിന്റെ സുഗന്ധമുള്ള
പേരറിയാത്ത മഞ്ഞപ്പൂക്കള്‍
പരവതാനി വിരിച്ച
മുറ്റത്തു പതിയുന്ന
ഈ കാലൊച്ചകള്‍
പിന്നെ ആരുടേതാണ്?
ഒരുപാട് പകല്‍ക്കിനാവുകള്‍
ചേക്കേറിയ ചില്ലയാണ്
എന്റെ മനസ്സെന്ന് അമ്മ
Saturday, January 14, 2012
ഇതെന്റെ ഹൃദയമായിരുന്നു
ഇതെന്റെ ഹൃദയമായിരുന്നു
അതുകൊണ്ടാണ് നീ ഇതളുകള്‍
കശക്കിയെറിഞ്ഞപ്പോള്‍
ഞരമ്പുകള്‍ക്കിടയിലൂടെ
ചുടുനിണം ചീറ്റിയത്.
ഇതെന്റെ ഹൃദയമായിരുന്നു
അതുകൊണ്ടാണ് നീയെന്റെ
ചുംബനങ്ങള്‍ക്ക് നേരെ
മുഖം തിരിച്ചപ്പോള്‍
അപമാനത്തിന്റെ നെരിപ്പോടിലത്
വെന്തുനീറിയത്
ഇതെന്റെ ഹൃദയമായിരുന്നു
അതുകൊണ്ടാണ്
നീയെന്നെ പുറംകാലുയര്‍ത്തി
തൊഴിച്ചെറിഞ്ഞപ്പോള്‍
സീതയെപ്പോലെ
ഭൂമി പിളര്‍ന്നത്
ആഴങ്ങളിലേക്ക് മാഞ്ഞുപോകാന്‍
നെഞ്ചുരുകി കേണത്
ഇതെന്റെ ഹൃദയമാണ്
അതിനാല്‍ നീ നിഷേധിച്ച
ചുംബനവും പ്രണയവും
കരുതലുമെല്ലാം വിരല്‍ത്തുമ്പിലൂടെ
ഇറ്റിറ്റു വീണെങ്കിലും
ഞാനുയര്‍ത്തെഴുന്നേല്‍ക്കുക
തന്നെ ചെയ്യും വെണ്‍ചാരത്തില്‍
നിന്നും കരുത്താര്‍ജ്ജിച്ച്
ഫീനിക്സ് പക്ഷിയെപ്പോലെ
അതുകൊണ്ടാണ് നീ ഇതളുകള്‍
കശക്കിയെറിഞ്ഞപ്പോള്‍
ഞരമ്പുകള്‍ക്കിടയിലൂടെ
ചുടുനിണം ചീറ്റിയത്.
ഇതെന്റെ ഹൃദയമായിരുന്നു
അതുകൊണ്ടാണ് നീയെന്റെ
ചുംബനങ്ങള്‍ക്ക് നേരെ
മുഖം തിരിച്ചപ്പോള്‍
അപമാനത്തിന്റെ നെരിപ്പോടിലത്
വെന്തുനീറിയത്
ഇതെന്റെ ഹൃദയമായിരുന്നു
അതുകൊണ്ടാണ്
നീയെന്നെ പുറംകാലുയര്‍ത്തി
തൊഴിച്ചെറിഞ്ഞപ്പോള്‍
സീതയെപ്പോലെ
ഭൂമി പിളര്‍ന്നത്
ആഴങ്ങളിലേക്ക് മാഞ്ഞുപോകാന്‍
നെഞ്ചുരുകി കേണത്
ഇതെന്റെ ഹൃദയമാണ്
അതിനാല്‍ നീ നിഷേധിച്ച
ചുംബനവും പ്രണയവും
കരുതലുമെല്ലാം വിരല്‍ത്തുമ്പിലൂടെ
ഇറ്റിറ്റു വീണെങ്കിലും
ഞാനുയര്‍ത്തെഴുന്നേല്‍ക്കുക
തന്നെ ചെയ്യും വെണ്‍ചാരത്തില്‍
നിന്നും കരുത്താര്‍ജ്ജിച്ച്
ഫീനിക്സ് പക്ഷിയെപ്പോലെ
Tuesday, November 22, 2011
കര്ണ്ണന്
വാസന്തപൗര്ണമി
രാവിലാണെന്റെ ജനനം
കൈകളില്‍ ചിലമ്പുന്ന
സ്വപ്നത്തിന്നിതളുകള്‍
കണ്‍കളില്‍ താരകങ്ങള്‍
വാര്‍നെറ്റിയില്‍ തിലകമായി
അമ്പിളിക്കല
കമ്മല്‍ പൂക്കളായി
സൂര്യനും പടച്ചട്ടയായി
പൗര്‍ണമിരാവിന്നലകള്‍
തൊട്ടിലായി നദിയിലെയോളങ്ങള്‍
പ്രാണന് കാത്തവള് രാധ.
അമ്മിഞ്ഞപ്പാലു വിലക്കിയ
അമ്മ അനുജന്റെ പ്രാണന്
തിരികെ ചോദിക്കുന്നു
ഗുരുദക്ഷിണയായി വാങ്ങിയത്
പൊന്നും പെരുവിരലുമല്ല
ഉന്നം തെറ്റാത്ത ആവനാഴിയും
ശാപത്തിന്റെ പൊടിയണിഞ്ഞ
ഓര്‍മ്മകളും ഭുതകാലമൊക്കെയും.
കുലവധുവിന്റെ മൂടുപടം മാറ്റി
അമ്മേ, നിന്നെ ലോകം
കാണുമ്പോള്‍
ചുരത്താത്ത പാലിനും
ഉദരത്തിലാദ്യം കുരുത്ത
ജീവനും മാറ്റി മാറ്റി
പറയാന്‍ വേറെ കഥകളോ
മൊഴികളോ ബാക്കിയാവുമോ?
സൂര്യപുത്രനായും സൂതപുത്രനായും
അഭിമാനത്തിന്റെയും അപമാനത്തിന്റെയും
മേലങ്കിയണിഞ്ഞിന്നിവന്
മടുത്തിരിക്കുന്നു
അംഗരാജാവിന്റെ കിരീടത്തിനോ
യുവരാജാവിന്റെ സൗഹൃദത്തിനോ
എന്റെ ജന്മപാപത്തിന്റെ കറ
കഴുകിക്കളയാനാവില്ലെന്ന്
ദ്രുപദരാജധാനിയില്‍
അറിവിന് പെരുമഴയായി
പെയ്തിറങ്ങിയപ്പോഴും
തേര്‍ത്തട്ടില്‍ വായുപുത്രന്റെ
പരിഹാസച്ചിരിക്കിടയില്‍
മഞ്ഞുപോലെയുരുകിയപ്പോഴും
സര്‍വ്വചരാചരങ്ങളെയും
വെണ്ണീറാക്കാന്‍ കെല്‍പ്പുള്ളവന്റെ
മകനിതാ തൃണമായി
ഭൂമിയോളം താണപ്പോഴും
കനിവിന്റെ ഗന്ധമുള്ള
ഒരു വാക്ക്, അരുതെന്നൊരു
നോട്ടമെങ്കിലും, ഇല്ല
ചീന്തിയെറിയാനാഗ്രഹിക്കാത്ത
മൂടുപടത്തിനുള്ളില്‍
നീയൊരു മഹാസമുദ്രമായി
അലിയാത്ത സന്ധ്യയായി
ഉലയാത്ത വന്മരമായി
അമാവാസിരാവുപോലെ
ഇരുളിന് പുതപ്പുചൂടി
കിരാതന്റെ വില്ലുകണക്കെ
ഇളകിമറിയുന്ന സിംഹാസനത്തില്‍
നീ ധര്‍മ്മിഷ്ഠന്റെ അമ്മ
മഹാമേരുവിന്റെയും വില്ലാളിവീരന്റെയും
കാമദേവനെ വെല്ലുന്ന നകുല-
സഹദേവന്മാരുടെയും പ്രിയമാതാവ്
ഞാനോ, കാടിവെള്ളം കുടിച്ചു
വളര്‍ന്ന രാധേയനായി
കൗരവസോദരന്മാരുടെ
പിറകിലെ നിഴലായി
പഞ്ചപാണ്ഡവരുടെ
കണ്‍ബാണമേറ്റു പിടയുന്ന
ചിത്തവും പാതാളത്തോളം
താഴ്ത്തിയ അക്ഷരജ്വാലകളാല്‍
പൊതിഞ്ഞു മൃതപ്രാണനായി
ആനക്കൊട്ടകകളിലലഞ്ഞ
ബാല്യകൗമാരകാലങ്ങള്‍
അന്നു മകനേയെന്നൊരു സ്വരം
വീണ്വാക്കായി നിന്റെ ചുണ്ടില്‍
നിന്നുതിര്‍ന്നെങ്കില്‍
ലോകത്തിലേറ്റവും ഭാഗ്യ
വാനാണിവന്നൊരാഹ്ലാദം
നെഞ്ചില്‍ കൊളുത്തി
ഞാനുറങ്ങുമായിരുന്നു.
എനിക്ക് പാണ്ഡവരുടെ
ജ്യേഷ്ഠസ്ഥാനമോ ചെങ്കോലോ
ആവശ്യമില്ലായിരുന്നു.
ഇന്ദ്രപ്രസ്ഥത്തിന്റെ സിംഹാസനമോ
കിരീടമോ പാഞ്ചാലിയുടെ
മെത്തയുടെ പാതിയോ വേണ്ട
അമ്മാനമാടിക്കളിക്കാന്‍ പൊന്‍
നാണയങ്ങളും ചാമരം വീശാന്‍
സുന്ദരികളും സ്നേഹിതനായി
മയില്‍പ്പീലിക്കിരീടമണിഞ്ഞവനോ
സൗഗന്ധികപ്പൂക്കള്‍ തേടിപ്പോയ
സ്നേഹത്തിന്റെ ബാക്കിപത്രങ്ങളോ
എന്നെ മോഹിപ്പിക്കുന്നതേയില്ല
പകരം നിന്റെ മകനെന്ന
സ്ഥാനം മാത്രം
തിരിച്ചറിവുകള്‍ക്കൊടുവില്‍
നിഗൂഢമായി മോഹിച്ച
കവചകുണ്ഡലധാരി കര്ണ്ണന്.
സ്വന്തം പ്രാണനും ദാനം ചെയ്യാന്‍
കരളുറപ്പുള്ളവന്‍
ഞാന്‍ സൂര്യപുത്രന്‍.
വാത്സല്യത്തിന്റെ വരം തരാന്‍
അറിയാത്ത അമ്മയാണ്
നീയെന്നറിഞ്ഞിട്ടും
കാത്തിരുന്നത്
അതുമാത്രമായിരുന്നല്ലോ
പുകഞ്ഞു കത്തുന്ന തീക്കൊള്ളി-
യായി നിന്റെ ദൃഷ്ടിപഥത്തില്‍
അമരാതെ ഞാന്‍ പിന്നിട്ട-
തെത്ര നാഴികവിനാഴികകള്‍.
കാലം പൊറുക്കാത്ത
പാതകം കണ്ടിട്ടും മിഴിയടച്ചു
മൗനം പൂകിയവള്‍ നീ
വെണ്മേഘം പോലെയുള്ള
വസ്ത്രങ്ങളണിയുമ്പോഴും
മനസ്സില്‍ വീണ പാപക്കറയുമായി
പതിവ്രതയായി നീ പാണ്ഡു
രാജ്യമഹാറാണി
ഏവര്‍ക്കും ദേവത
പുത്രര്‍ക്കു നിന്
മൊഴികളേതും വേദവാക്യം.
വിശോകനുമൊത്ത് നീയെന്നെ
ആദ്യമായി കാണാനെത്തിയ
നദീതീരത്തെ പൊന്‍പുലരി
ഇന്നുമെന്റെ ഓര്‍മ്മയിലുണ്ട്
ഗായത്രികള്‍ പൂക്കുന്ന പുളിന-
ങ്ങളില്‍ തൊട്ടു മടിയേതുമില്ലാതെ
നീയെന്റെ ഹൃദയത്തിലേക്കൊരു
പൊള്ളുന്ന ശരമെയ്തു
പതിയെ ചിരിച്ചു
അകം പൊതിഞ്ഞ
രാജരക്തത്തിന്റെ ചിരി
"ഞാന്‍ നിന്റെ പെറ്റമ്മ
പാണ്ഡവര്‍ നിന് സോദരരും"
തലയില്‍ വീണുടയുന്ന
ആകാശച്ചീളുകള്‍ക്കിടയിലൂടെ
പെറ്റമ്മയുടെ മുഖം
ഞാന്‍ കാണുമ്പോള്‍ നിന്റെ
സ്വരം വീണ്ടും ഈയമായി
കാതില്‍ ഉരുകിയടയ്ക്കുന്നു:
"കുരുക്ഷേത്ര യുദ്ധത്തില്‍
ഭ്രാതാക്കള്‍ക്കു തുണയേകണം നീ"
ദുര്യോധനനെതിരെ
വാളെടുക്കണമെന്നും ഓതാന്‍
എന്തൊരു ചങ്കുറപ്പായിരുന്നു !
അപമാനത്തിന്റെ
നെരിപ്പോടിലെരിഞ്ഞ
സൂതപുത്രനെ കിരീടവും
ചെങ്കോലുമണിയിച്ചവനെതിരെ
പടവാളോങ്ങുവാന്‍ മാത്രം
നെറികെട്ടവനല്ല രാധേയന്.
അതിനാല്‍ മകനായി ഒന്നേ
വരം തരുന്നു നിനക്കമ്മേ
അര്‍ജുനനെതിരേയല്ലാതെ
അമ്പുകള്‍ തൊടുക്കുകയില്ല
ഇവനൊരിക്കലും
പൊലിയുന്നതു കര്‍ണ്ണനായാലും
അര്‍ജുനനായാലും നിനക്കെന്നും
അഞ്ചു മക്കള്‍, പഞ്ചപാണ്ഡവരായി
തെളിയാത്ത മുഖവുമായി നിന്ന
നിനക്കൊരു വരും മാത്രം മതി
പാര്‍ത്ഥന്റെ പ്രാണന് തിരികെ
തരണം കര്‍ണ്ണായെന്നു കെഞ്ചിയ
ലോകത്തിലേറ്റവും സ്വാര്‍ത്ഥ.
എന്നേ ഉള്ളില്‍ നിന്നുപേക്ഷിക്ക-
പ്പെട്ടവനാണ് സൂര്യപുത്രന്‍
മറക്കുന്നില്ല ഞാന്‍
ഈ ജീവനും ഓര്‍മ്മകളും
നദിയിലൊഴുക്കി
പൊയെത്രനാള്‍ പിന്നിടുന്നു
ഒരിക്കലും സ്വീകരിക്കാനാവാത്ത
പ്രാണനുവേണ്ടി കരയാന്‍
വിഡ്ഢിയല്ല പാണ്ഡവമാതാവ്.
കുരുക്ഷേത്രഭൂമിയില്‍ എന്റെ
മുന്നില്‍ പരാജിതനായി നിന്ന
മഹാമേരു ഭീമനെ
ഒരമ്പില്‍ ഒടുക്കാമായിരുന്നിട്ടും
ഞാനനങ്ങുന്നില്ല പാണ്ഡുപത്നീ
അവന്റെ പ്രാണനും നിനക്കു
ഞാന്‍ ദാനമായി തന്നുകഴിഞ്ഞു
ചൂതുകളിച്ച തുലച്ച
രാജ്യത്തിനും കുലവധുവിനെ
പണയപ്പണ്ടമായി നേദിച്ച്
അഴിഞ്ഞുലഞ്ഞ മുടിക്കെട്ടില്‍
ചുടുചോരയണിയിക്കാന്‍
നവവിധവകളെ സൃഷ്ടിച്ച
ധര്‍മ്മപുത്രന്റെ വിലയില്ലാത്ത
ജീവനും എനിക്ക് വേണ്ട
പൂപോലെ തുടുത്ത മുഖമുള്ള
മാദ്രീപുത്രരേ പോവുക
ദൂരെ വേണ്ടതു നിങ്ങളെയല്ല
കര്‍ണ്ണബാണത്തിനേറ്റവും
യോഗ്യന്‍ വില്ലാളിവീരന്‍ മാത്രം
വിയര്‍പ്പണിഞ്ഞ മുഖവുമേന്തി
കാര്വര്ണന് സാരഥിയായ
തേരില്‍ നീയെന്റെ മുമ്പിലെത്തിയപ്പോള്‍
ഉള്ളം വിങ്ങുന്നനുജാ,
ഒരിക്കല്‍ മാത്രം വിളിക്കട്ടെ
ഞാന്‍ മനതാരില്‍ നിന്നെ
കൊല്ലുവതെങ്ങനെ നിന്നെയീ
ജ്യേഷ്ഠന്, പോവുക നീയും ദൂരെ
പരിഹാസശരങ്ങളെയ്തു
നിന്നെ പിന്തിരിപ്പിക്കാനൊരുങ്ങി
ഒരു മാത്രയെങ്കിലുമെല്ലാം
അറിയുന്നവന് കണ്ണന്
സുദര്‍ശനചക്രധാരി
ജ്യേഷ്ഠനു നേരെ ദിവ്യാസ്ത്രം
തൊടുക്കാനനുജനെ
ഉത്സാഹിപ്പിച്ചും
പുഞ്ചിരി മങ്ങാതെയും
നില്പ്പതു കണ്ടു
ചേറില്‍പ്പൂണ്ട തേര്‍ചക്രമുയര്‍ത്താന്‍
ഒരു നാഴികനേരം കടം ചോദിച്ചും
കെഞ്ചിയും കിതച്ചും നില്ക്കുമ്പോള്
വരുന്നല്ലോ പ്രാണനെ കുരുക്കാന്‍
സോദരാ, നിന്റെ ശരങ്ങള്‍ തന്നെ.
അമ്മേ, ഇമകളടയുന്നു
പോവുകയാണിന്നു ഞാന്‍
നിന്നെ ചൂഴ്ന്ന കറുത്ത ബിന്ദുവായി
ഇനിയില്ല ഇഹലോകത്തില്‍ വിട.
രാവിലാണെന്റെ ജനനം
കൈകളില്‍ ചിലമ്പുന്ന
സ്വപ്നത്തിന്നിതളുകള്‍
കണ്‍കളില്‍ താരകങ്ങള്‍
വാര്‍നെറ്റിയില്‍ തിലകമായി
അമ്പിളിക്കല
കമ്മല്‍ പൂക്കളായി
സൂര്യനും പടച്ചട്ടയായി
പൗര്‍ണമിരാവിന്നലകള്‍
തൊട്ടിലായി നദിയിലെയോളങ്ങള്‍
പ്രാണന് കാത്തവള് രാധ.
അമ്മിഞ്ഞപ്പാലു വിലക്കിയ
അമ്മ അനുജന്റെ പ്രാണന്
തിരികെ ചോദിക്കുന്നു
ഗുരുദക്ഷിണയായി വാങ്ങിയത്
പൊന്നും പെരുവിരലുമല്ല
ഉന്നം തെറ്റാത്ത ആവനാഴിയും
ശാപത്തിന്റെ പൊടിയണിഞ്ഞ
ഓര്‍മ്മകളും ഭുതകാലമൊക്കെയും.
കുലവധുവിന്റെ മൂടുപടം മാറ്റി
അമ്മേ, നിന്നെ ലോകം
കാണുമ്പോള്‍
ചുരത്താത്ത പാലിനും
ഉദരത്തിലാദ്യം കുരുത്ത
ജീവനും മാറ്റി മാറ്റി
പറയാന്‍ വേറെ കഥകളോ
മൊഴികളോ ബാക്കിയാവുമോ?
സൂര്യപുത്രനായും സൂതപുത്രനായും
അഭിമാനത്തിന്റെയും അപമാനത്തിന്റെയും
മേലങ്കിയണിഞ്ഞിന്നിവന്
മടുത്തിരിക്കുന്നു
അംഗരാജാവിന്റെ കിരീടത്തിനോ
യുവരാജാവിന്റെ സൗഹൃദത്തിനോ
എന്റെ ജന്മപാപത്തിന്റെ കറ
കഴുകിക്കളയാനാവില്ലെന്ന്
ദ്രുപദരാജധാനിയില്‍
അറിവിന് പെരുമഴയായി
പെയ്തിറങ്ങിയപ്പോഴും
തേര്‍ത്തട്ടില്‍ വായുപുത്രന്റെ
പരിഹാസച്ചിരിക്കിടയില്‍
മഞ്ഞുപോലെയുരുകിയപ്പോഴും
സര്‍വ്വചരാചരങ്ങളെയും
വെണ്ണീറാക്കാന്‍ കെല്‍പ്പുള്ളവന്റെ
മകനിതാ തൃണമായി
ഭൂമിയോളം താണപ്പോഴും
കനിവിന്റെ ഗന്ധമുള്ള
ഒരു വാക്ക്, അരുതെന്നൊരു
നോട്ടമെങ്കിലും, ഇല്ല
ചീന്തിയെറിയാനാഗ്രഹിക്കാത്ത
മൂടുപടത്തിനുള്ളില്‍
നീയൊരു മഹാസമുദ്രമായി
അലിയാത്ത സന്ധ്യയായി
ഉലയാത്ത വന്മരമായി
അമാവാസിരാവുപോലെ
ഇരുളിന് പുതപ്പുചൂടി
കിരാതന്റെ വില്ലുകണക്കെ
ഇളകിമറിയുന്ന സിംഹാസനത്തില്‍
നീ ധര്‍മ്മിഷ്ഠന്റെ അമ്മ
മഹാമേരുവിന്റെയും വില്ലാളിവീരന്റെയും
കാമദേവനെ വെല്ലുന്ന നകുല-
സഹദേവന്മാരുടെയും പ്രിയമാതാവ്
ഞാനോ, കാടിവെള്ളം കുടിച്ചു
വളര്‍ന്ന രാധേയനായി
കൗരവസോദരന്മാരുടെ
പിറകിലെ നിഴലായി
പഞ്ചപാണ്ഡവരുടെ
കണ്‍ബാണമേറ്റു പിടയുന്ന
ചിത്തവും പാതാളത്തോളം
താഴ്ത്തിയ അക്ഷരജ്വാലകളാല്‍
പൊതിഞ്ഞു മൃതപ്രാണനായി
ആനക്കൊട്ടകകളിലലഞ്ഞ
ബാല്യകൗമാരകാലങ്ങള്‍
അന്നു മകനേയെന്നൊരു സ്വരം
വീണ്വാക്കായി നിന്റെ ചുണ്ടില്‍
നിന്നുതിര്‍ന്നെങ്കില്‍
ലോകത്തിലേറ്റവും ഭാഗ്യ
വാനാണിവന്നൊരാഹ്ലാദം
നെഞ്ചില്‍ കൊളുത്തി
ഞാനുറങ്ങുമായിരുന്നു.
എനിക്ക് പാണ്ഡവരുടെ
ജ്യേഷ്ഠസ്ഥാനമോ ചെങ്കോലോ
ആവശ്യമില്ലായിരുന്നു.
ഇന്ദ്രപ്രസ്ഥത്തിന്റെ സിംഹാസനമോ
കിരീടമോ പാഞ്ചാലിയുടെ
മെത്തയുടെ പാതിയോ വേണ്ട
അമ്മാനമാടിക്കളിക്കാന്‍ പൊന്‍
നാണയങ്ങളും ചാമരം വീശാന്‍
സുന്ദരികളും സ്നേഹിതനായി
മയില്‍പ്പീലിക്കിരീടമണിഞ്ഞവനോ
സൗഗന്ധികപ്പൂക്കള്‍ തേടിപ്പോയ
സ്നേഹത്തിന്റെ ബാക്കിപത്രങ്ങളോ
എന്നെ മോഹിപ്പിക്കുന്നതേയില്ല
പകരം നിന്റെ മകനെന്ന
സ്ഥാനം മാത്രം
തിരിച്ചറിവുകള്‍ക്കൊടുവില്‍
നിഗൂഢമായി മോഹിച്ച
കവചകുണ്ഡലധാരി കര്ണ്ണന്.
സ്വന്തം പ്രാണനും ദാനം ചെയ്യാന്‍
കരളുറപ്പുള്ളവന്‍
ഞാന്‍ സൂര്യപുത്രന്‍.
വാത്സല്യത്തിന്റെ വരം തരാന്‍
അറിയാത്ത അമ്മയാണ്
നീയെന്നറിഞ്ഞിട്ടും
കാത്തിരുന്നത്
അതുമാത്രമായിരുന്നല്ലോ
പുകഞ്ഞു കത്തുന്ന തീക്കൊള്ളി-
യായി നിന്റെ ദൃഷ്ടിപഥത്തില്‍
അമരാതെ ഞാന്‍ പിന്നിട്ട-
തെത്ര നാഴികവിനാഴികകള്‍.
കാലം പൊറുക്കാത്ത
പാതകം കണ്ടിട്ടും മിഴിയടച്ചു
മൗനം പൂകിയവള്‍ നീ
വെണ്മേഘം പോലെയുള്ള
വസ്ത്രങ്ങളണിയുമ്പോഴും
മനസ്സില്‍ വീണ പാപക്കറയുമായി
പതിവ്രതയായി നീ പാണ്ഡു
രാജ്യമഹാറാണി
ഏവര്‍ക്കും ദേവത
പുത്രര്‍ക്കു നിന്
മൊഴികളേതും വേദവാക്യം.
വിശോകനുമൊത്ത് നീയെന്നെ
ആദ്യമായി കാണാനെത്തിയ
നദീതീരത്തെ പൊന്‍പുലരി
ഇന്നുമെന്റെ ഓര്‍മ്മയിലുണ്ട്
ഗായത്രികള്‍ പൂക്കുന്ന പുളിന-
ങ്ങളില്‍ തൊട്ടു മടിയേതുമില്ലാതെ
നീയെന്റെ ഹൃദയത്തിലേക്കൊരു
പൊള്ളുന്ന ശരമെയ്തു
പതിയെ ചിരിച്ചു
അകം പൊതിഞ്ഞ
രാജരക്തത്തിന്റെ ചിരി
"ഞാന്‍ നിന്റെ പെറ്റമ്മ
പാണ്ഡവര്‍ നിന് സോദരരും"
തലയില്‍ വീണുടയുന്ന
ആകാശച്ചീളുകള്‍ക്കിടയിലൂടെ
പെറ്റമ്മയുടെ മുഖം
ഞാന്‍ കാണുമ്പോള്‍ നിന്റെ
സ്വരം വീണ്ടും ഈയമായി
കാതില്‍ ഉരുകിയടയ്ക്കുന്നു:
"കുരുക്ഷേത്ര യുദ്ധത്തില്‍
ഭ്രാതാക്കള്‍ക്കു തുണയേകണം നീ"
ദുര്യോധനനെതിരെ
വാളെടുക്കണമെന്നും ഓതാന്‍
എന്തൊരു ചങ്കുറപ്പായിരുന്നു !
അപമാനത്തിന്റെ
നെരിപ്പോടിലെരിഞ്ഞ
സൂതപുത്രനെ കിരീടവും
ചെങ്കോലുമണിയിച്ചവനെതിരെ
പടവാളോങ്ങുവാന്‍ മാത്രം
നെറികെട്ടവനല്ല രാധേയന്.
അതിനാല്‍ മകനായി ഒന്നേ
വരം തരുന്നു നിനക്കമ്മേ
അര്‍ജുനനെതിരേയല്ലാതെ
അമ്പുകള്‍ തൊടുക്കുകയില്ല
ഇവനൊരിക്കലും
പൊലിയുന്നതു കര്‍ണ്ണനായാലും
അര്‍ജുനനായാലും നിനക്കെന്നും
അഞ്ചു മക്കള്‍, പഞ്ചപാണ്ഡവരായി
തെളിയാത്ത മുഖവുമായി നിന്ന
നിനക്കൊരു വരും മാത്രം മതി
പാര്‍ത്ഥന്റെ പ്രാണന് തിരികെ
തരണം കര്‍ണ്ണായെന്നു കെഞ്ചിയ
ലോകത്തിലേറ്റവും സ്വാര്‍ത്ഥ.
എന്നേ ഉള്ളില്‍ നിന്നുപേക്ഷിക്ക-
പ്പെട്ടവനാണ് സൂര്യപുത്രന്‍
മറക്കുന്നില്ല ഞാന്‍
ഈ ജീവനും ഓര്‍മ്മകളും
നദിയിലൊഴുക്കി
പൊയെത്രനാള്‍ പിന്നിടുന്നു
ഒരിക്കലും സ്വീകരിക്കാനാവാത്ത
പ്രാണനുവേണ്ടി കരയാന്‍
വിഡ്ഢിയല്ല പാണ്ഡവമാതാവ്.
കുരുക്ഷേത്രഭൂമിയില്‍ എന്റെ
മുന്നില്‍ പരാജിതനായി നിന്ന
മഹാമേരു ഭീമനെ
ഒരമ്പില്‍ ഒടുക്കാമായിരുന്നിട്ടും
ഞാനനങ്ങുന്നില്ല പാണ്ഡുപത്നീ
അവന്റെ പ്രാണനും നിനക്കു
ഞാന്‍ ദാനമായി തന്നുകഴിഞ്ഞു
ചൂതുകളിച്ച തുലച്ച
രാജ്യത്തിനും കുലവധുവിനെ
പണയപ്പണ്ടമായി നേദിച്ച്
അഴിഞ്ഞുലഞ്ഞ മുടിക്കെട്ടില്‍
ചുടുചോരയണിയിക്കാന്‍
നവവിധവകളെ സൃഷ്ടിച്ച
ധര്‍മ്മപുത്രന്റെ വിലയില്ലാത്ത
ജീവനും എനിക്ക് വേണ്ട
പൂപോലെ തുടുത്ത മുഖമുള്ള
മാദ്രീപുത്രരേ പോവുക
ദൂരെ വേണ്ടതു നിങ്ങളെയല്ല
കര്‍ണ്ണബാണത്തിനേറ്റവും
യോഗ്യന്‍ വില്ലാളിവീരന്‍ മാത്രം
വിയര്‍പ്പണിഞ്ഞ മുഖവുമേന്തി
കാര്വര്ണന് സാരഥിയായ
തേരില്‍ നീയെന്റെ മുമ്പിലെത്തിയപ്പോള്‍
ഉള്ളം വിങ്ങുന്നനുജാ,
ഒരിക്കല്‍ മാത്രം വിളിക്കട്ടെ
ഞാന്‍ മനതാരില്‍ നിന്നെ
കൊല്ലുവതെങ്ങനെ നിന്നെയീ
ജ്യേഷ്ഠന്, പോവുക നീയും ദൂരെ
പരിഹാസശരങ്ങളെയ്തു
നിന്നെ പിന്തിരിപ്പിക്കാനൊരുങ്ങി
ഒരു മാത്രയെങ്കിലുമെല്ലാം
അറിയുന്നവന് കണ്ണന്
സുദര്‍ശനചക്രധാരി
ജ്യേഷ്ഠനു നേരെ ദിവ്യാസ്ത്രം
തൊടുക്കാനനുജനെ
ഉത്സാഹിപ്പിച്ചും
പുഞ്ചിരി മങ്ങാതെയും
നില്പ്പതു കണ്ടു
ചേറില്‍പ്പൂണ്ട തേര്‍ചക്രമുയര്‍ത്താന്‍
ഒരു നാഴികനേരം കടം ചോദിച്ചും
കെഞ്ചിയും കിതച്ചും നില്ക്കുമ്പോള്
വരുന്നല്ലോ പ്രാണനെ കുരുക്കാന്‍
സോദരാ, നിന്റെ ശരങ്ങള്‍ തന്നെ.
അമ്മേ, ഇമകളടയുന്നു
പോവുകയാണിന്നു ഞാന്‍
നിന്നെ ചൂഴ്ന്ന കറുത്ത ബിന്ദുവായി
ഇനിയില്ല ഇഹലോകത്തില്‍ വിട.
Friday, October 14, 2011
ബാല്യത്തിലെ രാക്കാഴ്ചകള്‍
മുനിഞ്ഞു കത്തുന്ന
വിളക്കില്‍ ചുവട്ടില്‍
ഇറയത്തിരുന്നു ഞാന്‍
നിഴല്‍ പടര്‍ന്നിടവഴി
യിലേക്ക് കണ്ണുകള്‍
നട്ടു നിവരുമ്പോള്‍
ഹൃദയത്തിനുള്ളിലൂടെ
ഒരു തീക്കാറ്റ് കുതിക്കുന്നു
കരിപിടിച്ച രൂപങ്ങള്‍
നിഴലായി വളര്‍ന്നു
തഴയ്ക്കുന്നതും
അമ്പിളി ചീന്തിനെ
തള്ളി മാറ്റി ഒരു മേഘം
പാഞ്ഞു പോകുന്നതും
ബാല്യത്തിന്റെ
കരിമ്പടം പുതച്ചോരോ
പേടി പിടിച്ച ഓര്‍മ്മകള്‍
കുന്നില്‍ പുറങ്ങളില്‍ മേയുന്നതും
കരിമ്പനക്കാട്ടിലെ
കൊമ്പുമുളച്ച യക്ഷികള്
വിലാസവതികളാകുന്നതും
പൊടിച്ചൂട്ടുകള്‍
ഗുളികന് ത്തറയില്‍
തുള്ളിയാടുന്നതും
അമ്മേയെന്നാര്‍ക്കുന്ന
വേളയില്‍ ഒരു ചെറു
കാറ്റായി അമ്മയെത്തുന്നു
പുകപിടിച്ചയോര്‍മ്മകളെ
ഊതികെടുത്തി
നനുത്ത ഉമ്മകള്‍
കൊണ്ടെന്റെ മുഖം നിറച്ചു
രാത്രിയുടെ കാര്‍മുകില്‍
കൂട്ടില്‍ നിന്നെന്നെ
മാറോടു ചേര്‍ക്കാന്‍
എന്റെ അമ്മയെത്തുന്നു
വിളക്കില്‍ ചുവട്ടില്‍
ഇറയത്തിരുന്നു ഞാന്‍
നിഴല്‍ പടര്‍ന്നിടവഴി
യിലേക്ക് കണ്ണുകള്‍
നട്ടു നിവരുമ്പോള്‍
ഹൃദയത്തിനുള്ളിലൂടെ
ഒരു തീക്കാറ്റ് കുതിക്കുന്നു
കരിപിടിച്ച രൂപങ്ങള്‍
നിഴലായി വളര്‍ന്നു
തഴയ്ക്കുന്നതും
അമ്പിളി ചീന്തിനെ
തള്ളി മാറ്റി ഒരു മേഘം
പാഞ്ഞു പോകുന്നതും
ബാല്യത്തിന്റെ
കരിമ്പടം പുതച്ചോരോ
പേടി പിടിച്ച ഓര്‍മ്മകള്‍
കുന്നില്‍ പുറങ്ങളില്‍ മേയുന്നതും
കരിമ്പനക്കാട്ടിലെ
കൊമ്പുമുളച്ച യക്ഷികള്
വിലാസവതികളാകുന്നതും
പൊടിച്ചൂട്ടുകള്‍
ഗുളികന് ത്തറയില്‍
തുള്ളിയാടുന്നതും
അമ്മേയെന്നാര്‍ക്കുന്ന
വേളയില്‍ ഒരു ചെറു
കാറ്റായി അമ്മയെത്തുന്നു
പുകപിടിച്ചയോര്‍മ്മകളെ
ഊതികെടുത്തി
നനുത്ത ഉമ്മകള്‍
കൊണ്ടെന്റെ മുഖം നിറച്ചു
രാത്രിയുടെ കാര്‍മുകില്‍
കൂട്ടില്‍ നിന്നെന്നെ
മാറോടു ചേര്‍ക്കാന്‍
എന്റെ അമ്മയെത്തുന്നു
Subscribe to:
Posts (Atom)