മുനിഞ്ഞു കത്തുന്ന 
വിളക്കില്‍ ചുവട്ടില്‍ 
ഇറയത്തിരുന്നു ഞാന്‍ 
നിഴല്‍ പടര്‍ന്നിടവഴി
യിലേക്ക്  കണ്ണുകള്‍ 
നട്ടു നിവരുമ്പോള്‍ 
ഹൃദയത്തിനുള്ളിലൂടെ 
ഒരു തീക്കാറ്റ് കുതിക്കുന്നു 
 
 
കരിപിടിച്ച രൂപങ്ങള്‍ 
നിഴലായി വളര്‍ന്നു 
തഴയ്ക്കുന്നതും 
അമ്പിളി ചീന്തിനെ 
തള്ളി മാറ്റി ഒരു മേഘം 
പാഞ്ഞു പോകുന്നതും 
ബാല്യത്തിന്റെ 
കരിമ്പടം പുതച്ചോരോ 
പേടി പിടിച്ച ഓര്‍മ്മകള്‍ 
കുന്നില്‍ പുറങ്ങളില്‍ മേയുന്നതും 
കരിമ്പനക്കാട്ടിലെ
കൊമ്പുമുളച്ച യക്ഷികള്‍ 
വിലാസവതികളാകുന്നതും 
പൊടിച്ചൂട്ടുകള്‍ 
ഗുളികന്‍ ത്തറയില്‍
തുള്ളിയാടുന്നതും 
 
 
അമ്മേയെന്നാര്‍ക്കുന്ന 
വേളയില്‍ ഒരു ചെറു 
കാറ്റായി അമ്മയെത്തുന്നു  
പുകപിടിച്ചയോര്‍മ്മകളെ 
ഊതികെടുത്തി 
നനുത്ത ഉമ്മകള്‍ 
കൊണ്ടെന്റെ മുഖം നിറച്ചു 
രാത്രിയുടെ കാര്‍മുകില്‍ 
കൂട്ടില്‍ നിന്നെന്നെ 
മാറോടു ചേര്‍ക്കാന്‍ 
എന്റെ അമ്മയെത്തുന്നു
6 comments:
..
ശരിയാണ് ശരിയാണ്..
എഴുത്ത് നന്നായിരിക്കുന്നു..
നല്ല കവിത... അഭിനന്ദനങ്ങള്‍...
അമ്മയില്‍ നിന്ന് വന്നു ...
അമ്മയില്‍ സാന്ത്വനം കാണുന്നു ...
അമ്മ ....ആ മഹത്വം വളരെ ഉന്നതമാണ് ..
കവിതയെ ആ ഉന്നതിയിലെത്തിച്ചത് ഒരുപാടു ഇഷ്ടമായി ..
അമ്മയുടെ മാധുര്യം ,നിലാവ് പോലെ പരന്നൊഴുകി നിറയട്ടെ ,ഈ ലോകം മുഴുവന്‍.
നല്ല കവിത. അവതരണം നന്നായി . അഭിനന്ദനങ്ങള്‍.
പക്ഷെ അമ്മയുടെ സ്നേഹം നിറയുന്ന അനേകം കവിതകള്‍ ഉണ്ട്. അക്കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്നില്ല. തുടര്‍ന്ന് എഴുതുക.
Post a Comment