നിന്നോട് പറയാന്‍ കരുതി വച്ച
വാക്കുകള്‍ ഹൃദയത്തില്‍ 
സ്തംഭിച്ചു നില്‍ക്കുകയാണ്. 
അതിനാല്‍ രാത്രിയുടെ 
ഏകാന്തതകളില്‍ 
ആകാശത്തിനും ഭൂമിക്കുമിടയില്‍ നിന്നും 
നിന്നോട് ഞാന്‍  സംസാരിക്കുന്നത് 
നിശബ്ദതയുടെ വാള്‍മുന കൊണ്ടാണ്. 
എങ്കിലും നിന്റെ  ഹൃദയം 
നോവാതെ ഞാന്‍ നോക്കുന്നുണ്ട് 
നിനക്ക് നോവുമ്പോള്‍ 
വേവുന്നത് എന്റെ  മനസ്സും 
ചിന്തകളുമാണെന്ന് 
ഇനി  എന്നാണ്  നീ തിരിച്ചറിയുക?
മഞ്ഞവെയിലും മഞ്ഞത്തുമ്പികളും 
പാറുന്ന ഈ ശരത്കാല സന്ധ്യയില്‍ 
ഒരു മഷിത്തണ്ടിനും 
മായ്ക്കാനാവാത്ത വിധത്തിലാണ് 
നിന്റെ ഹൃദയത്തിന്റെ 
പരുക്കന്‍ പ്രതലങ്ങളില്‍ 
ഞാനെന്റെ  പ്രണയം 
എഴുതി ചേര്‍ത്തത്. 
നീ വേനലില്‍ വറ്റി പോകുന്ന 
ഒരു നദി പോലെയാണ് 
പെട്ടെന്ന് നിറയും 
അതിലും വേഗം  വരളും 
എങ്കിലും 
കൊടുമുടിയുടെ മാറു പിളര്‍ന്നു 
ഞാന്‍ പ്രവഹിക്കുന്നത് 
നിന്നിലേക്കെത്താന്‍ മാത്രമാണ്.
നിനക്ക് വറ്റാന്‍ വെയില് നാളങ്ങള്‍ മതി 
ഞാന്‍  നിറഞ്ഞൊഴുകുന്നതാകട്ടെ
നിന്നോടുള്ള ഒടുങ്ങാത്ത  പ്രണയത്തിലും.
7 comments:
ഹിമശൈല സൈകതഭൂമിയിൽ നിന്നൊരു
പ്രണയപ്രവാഹമായ്....!!
നന്നായി എഴുതിയിരിക്കുന്നു.
ശുഭാശംസകൾ.....
മായാതിരിക്കട്ടെ വാക്കുകള്‍ ,
നിലക്കാതിരിക്കട്ടെ പ്രവാഹം..
പ്രണയം പുഴയായ് ഒഴുകട്ടെ
ആശംസകള്‍
വാക്കുകള്‍ ഒഴുകട്ടെ....
ഒടുങ്ങാത്ത പ്രണയപ്രവാഹം
നിന്റെ ഹൃദയത്തിന്റെ പരുക്കന്‍ പ്രതലങ്ങളില്‍ ഞാനെന്റെ പ്രണയം എഴുതി ചേര്‍ത്തത്.
എന്താ വരികൾ മനോഹരം
രണ്ടും നദിയാണ്. പക്ഷേ , വാക്ക് ചേര്‍ച്ചകള്‍ ... അത് ഒട്ടുമില്ലെന്നൊരു തോന്നല്‍.,,, വാക്കുകളില്‍ ഭാവന മുഴച്ചു നില്ക്കുന്ന പ്രതീതി. വീക്ഷണപ്പിശകും ആകാം.
Post a Comment