നീയെന്‍റെ  ആകാശമാവുക
സൂര്യനും ചന്ദ്രനുമാവുക
കോടാനുകോടി നക്ഷത്രങ്ങളായി 
നിന്നെ പൊതിയുന്നത് 
എന്‍റെ പ്രണയമാണ്
എന്‍റെ മാത്രം നിശ്വാസങ്ങളാണ്
വിദൂരങ്ങളില്‍ നിന്ന് 
സംസാരിക്കുമ്പോള്‍ പോലും 
എന്‍റെ ശബ്ദം ഇറുകെ 
നിന്നെ പുണരുന്നതായി 
നീ പറയുമ്പോള്‍ 
നിന്നെ ഓര്‍ക്കാത്ത 
ഒരു നിമിഷം പോലും 
എന്നിലൂടെ കടന്നു പോകുന്നില്ലെന്ന 
എന്‍റെ മറുവാക്കും
ഒരു പാഴ്വാക്കായിരുന്നില്ല
നിന്നോടുള്ള എന്‍റെ പ്രണയം
മുന്നേറാനുള്ള ഉള്‍വിളിയാണ് 
കൊടുങ്കാറ്റുകളെ നേരിടാനുള്ള 
കവചമാണ്
ഏകാന്തമായ വഴികളില്‍ 
നിഴലുപോലെ കൂട്ടു വരുന്ന 
ധൈര്യമാണ് 
മാഞ്ഞു പോകുമോയെന്നു
ഞാന്‍ ഭയന്ന
നിന്‍റെ ചുംബനം 
എന്നെ  ഒറ്റു 
കൊടുക്കാനുള്ളതായിരുന്നില്ല
നിന്‍റെ ഒരൊറ്റ ചുംബനത്തില്‍ 
ഉയര്‍ത്തെഴുന്നേറ്റ 
ആത്മാവിന് എന്‍റെ പേരായിരുന്നു 
1 comment:
ആത്മാവിന് പേരുണ്ട്
Post a Comment