Friday, July 6, 2012

പ്രണയത്തില്‍ വാശി പാടില്ല

പ്രണയത്തില്‍ വാശി
പാടില്ലെന്ന് പഠിച്ചത്
വൈകിയാണ്


എന്തായിരുന്നു വാശി
ഇനി ഓര്‍ക്കില്ലെന്നും
സംസാരിക്കില്ലെന്നും
എന്നേയ്ക്കുമായി മറക്കുമെന്നുമുള്ള
ഉഗ്ര ശപഥങ്ങള്‍


പക്ഷേ ഓര്‍മ്മകള്‍ക്ക്
കപ്പം കൊടുക്കുന്നത്
ഞാനല്ലെന്ന തിരിച്ചറിവ്
വേറെ ഒരു മുഖവും
മനസ്സില്‍ തെളിഞ്ഞതേയില്ല
കേള്‍ക്കാന്‍ കൊതിച്ചത്
ഒരേയൊരു സ്വരം മാത്രം
പിണക്കത്തിന്
മുമ്പത്തേക്കാള്‍ തീവ്രമായി
മനസ്സില്‍ നിറയുന്ന പ്രണയം
വിലകൊടുത്തു വാങ്ങിയ
അസ്വസ്ഥതകള്‍


ഫോണില്‍ ഓരോ മണി മുഴങ്ങുമ്പോഴും
നെഞ്ചില്‍ ആളുന്ന തീ
നീയല്ലെന്നറിയുമ്പോള്‍
നെരിപ്പോടില്‍
കൊടുങ്കാറ്റിന്റെ വേരുകള്‍


ഒടുവില്‍ വാശിയുടെ
അണക്കെട്ട് നെടുകെ
പിളര്‍ന്നത് ഞാനായിരുന്നു
സ്നേഹത്തിന് മുമ്പില്‍
തോറ്റു കൊടുക്കുന്നവരാണ്‌
ജയിക്കുന്നതെന്ന സത്യം
നിനക്കറിയില്ല
അതായിരിക്കാം
നീ വാശി വെടിയാന്‍ തയ്യാറാവാതിരുന്നത്
എന്നത്തെയും പോലെ ഇവിടെയും
ഞാന്‍ തോറ്റു പോയിരിക്കുന്നു

7 comments:

ajith said...

വാശിയും ചെറുപിണക്കങ്ങളും ഇണക്കങ്ങളും ഒന്നുമില്ലെങ്കില്‍ പ്രണയം അറുബോറാവില്ലേ...?

കീയക്കുട്ടി said...

Ajiyetta... should not be one sided...
പ്രണയത്തിനു കീഴടങ്ങുന്നത് തോല്‍വിയല്ലതന്നെ, പക്ഷെ എന്നും തോല്‍ക്കുമ്പോള്‍ അറിയാതെ ആഗ്രഹിച്ചുപോകും, നിന്റെ തോല്‍വി ...

ajith said...

@@ കീയക്കുട്ടീ, agreed

Unknown said...

െന്ത് കൊണ്ടാണു നമ്മൾ തന്നെ തോൽക്കുന്നത്...
പക്ഷേ തോറ്റു കഴിഞ്ഞുള്ള സമയം വല്ലാത്ത ആശ്വാസമെന്ന് പറയാതെ വയ്യ,

Unknown said...

ഓര്‍മ്മകള്‍ എല്ലാം അലിയിക്കുന്ന ജലം പോലെയാണ്
പിന്നെ വാശി മാത്രം അലിയാതിരിക്കുന്നത് എങ്ങനെയാണ്

നന്നായി എഴുതി
ആശംസകള്‍

എന്നെ വായിക്കുക
http://admadalangal.blogspot.com/

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!

Fahad said...

Sooper