പ്രണയത്തില്‍ വാശി 
പാടില്ലെന്ന് പഠിച്ചത് 
വൈകിയാണ് 
 
 
എന്തായിരുന്നു വാശി
ഇനി ഓര്‍ക്കില്ലെന്നും 
സംസാരിക്കില്ലെന്നും 
എന്നേയ്ക്കുമായി മറക്കുമെന്നുമുള്ള 
ഉഗ്ര ശപഥങ്ങള്‍ 
 
 
പക്ഷേ ഓര്‍മ്മകള്‍ക്ക്  
കപ്പം കൊടുക്കുന്നത് 
ഞാനല്ലെന്ന തിരിച്ചറിവ് 
വേറെ ഒരു മുഖവും
മനസ്സില്‍ തെളിഞ്ഞതേയില്ല  
കേള്‍ക്കാന്‍ കൊതിച്ചത്
ഒരേയൊരു സ്വരം മാത്രം
പിണക്കത്തിന് 
മുമ്പത്തേക്കാള്‍ തീവ്രമായി  
മനസ്സില്‍ നിറയുന്ന പ്രണയം
വിലകൊടുത്തു വാങ്ങിയ
അസ്വസ്ഥതകള്‍ 
 
 
ഫോണില്‍ ഓരോ മണി മുഴങ്ങുമ്പോഴും 
നെഞ്ചില്‍ ആളുന്ന തീ
നീയല്ലെന്നറിയുമ്പോള്
നെരിപ്പോടില്‍ 
കൊടുങ്കാറ്റിന്റെ വേരുകള്‍  
 
 
ഒടുവില്‍ വാശിയുടെ
അണക്കെട്ട് നെടുകെ
പിളര്‍ന്നത് ഞാനായിരുന്നു
സ്നേഹത്തിന് മുമ്പില്‍
തോറ്റു കൊടുക്കുന്നവരാണ്
ജയിക്കുന്നതെന്ന സത്യം 
നിനക്കറിയില്ല 
അതായിരിക്കാം 
നീ വാശി വെടിയാന്‍ തയ്യാറാവാതിരുന്നത് 
എന്നത്തെയും പോലെ ഇവിടെയും 
ഞാന്‍ തോറ്റു പോയിരിക്കുന്നു
7 comments:
വാശിയും ചെറുപിണക്കങ്ങളും ഇണക്കങ്ങളും ഒന്നുമില്ലെങ്കില്‍ പ്രണയം അറുബോറാവില്ലേ...?
Ajiyetta... should not be one sided...
പ്രണയത്തിനു കീഴടങ്ങുന്നത് തോല്വിയല്ലതന്നെ, പക്ഷെ എന്നും തോല്‍ക്കുമ്പോള്‍ അറിയാതെ ആഗ്രഹിച്ചുപോകും, നിന്റെ തോല്‍വി ...
@@ കീയക്കുട്ടീ, agreed
െന്ത് കൊണ്ടാണു നമ്മൾ തന്നെ തോൽക്കുന്നത്...
പക്ഷേ തോറ്റു കഴിഞ്ഞുള്ള സമയം വല്ലാത്ത ആശ്വാസമെന്ന് പറയാതെ വയ്യ,
ഓര്‍മ്മകള്‍ എല്ലാം അലിയിക്കുന്ന ജലം പോലെയാണ്
പിന്നെ വാശി മാത്രം അലിയാതിരിക്കുന്നത് എങ്ങനെയാണ്
നന്നായി എഴുതി
ആശംസകള്‍
എന്നെ വായിക്കുക
http://admadalangal.blogspot.com/
ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!
Sooper
Post a Comment