Monday, March 19, 2012

ആകാശത്തിനും കടലുകള്‍ക്കും പറയാനുണ്ടായിരുന്നത്‌

നിന്റെയീ തിളങ്ങുന്ന
കണ്ണുകള്‍ എനിക്കിഷ്ടമാണ്‌
അതില്‍ സാഗരത്തിന്റെ ആഴങ്ങളുണ്ട്‌
പടിയിറങ്ങിപ്പോയ ഭൂതകാലത്തിന്റെ
കാലടിയടയാളങ്ങളുണ്ട്‌.


നിന്റെ നേര്‍ത്ത വിരലുകളില്‍
അറ്റുപോകാന്‍ മടിക്കുന്ന
എന്റെ വിരല്‍സ്‌പര്‍ശം
വെയില്‍മാഞ്ഞ സന്ധ്യകളില്‍
വര്‍ത്തമാനവും ഭാവിയും
മിഴിപൊത്തിയ
ഊടുവഴികളിലൂടെ നമ്മള്‍
നടന്നു പോകുമ്പോള്‍
ആര്‍ദ്രമായ നിന്റെ വിരലുകളില്‍
വിറയ്‌ക്കുന്ന എന്റെ വിരലുകള്‍
കോര്‍ത്തിരുന്നത്‌ ഇന്നലെയെന്ന
പോലെ ഞാനിപ്പോഴും
പുഞ്ചിരിക്കുന്ന ഒരോര്‍മ്മയായി
ഹൃദയത്തില്‍ ഓമനിക്കുന്നുണ്ട്‌.


നിന്റെ നനഞ്ഞ അധരങ്ങള്‍
എന്റെ മിഴികളില്‍ അമര്‍ന്നപ്പോഴാണ്‌
എത്രമേല്‍ സ്‌നേഹിക്കുന്നു
വെന്ന്‌ നമ്മള്‍ തിരിച്ചറിഞ്ഞത്‌
നമുക്കു ചുറ്റുമപ്പോള്‍
ഒരു ലോകമുണ്ടായിരുന്നില്ല
നീയും ഞാനുമല്ലാതെ
മറ്റൊന്നുമുണ്ടായിരുന്നില്ല
എങ്കിലും ദൂരെ കടലുകള്‍ അസ്വസ്ഥമായത്‌
ആകാശം മഴമേഘങ്ങളാല്‍ രൗദ്രയായത്‌
ആ ചുംബനം എന്റെ മിഴികള്‍
ഏറ്റുവാങ്ങിയപ്പോഴായിരുന്നില്ലേ?

5 comments:

Adarsh Ediyottil said...

നല്ല കവിത

വൈഡ് ബോള്‍ said...

സംഗതി കസറി കേട്ടോ !!

grkaviyoor said...

കാണാതെ കനവിലുള്ളതോന്നും
കാഴ്ച്ചമങ്ങുമാവകള്‍ നിനവില്‍
നിഴലുമല്ലാതെ ആകും ഇവകളെ
നിനക്കാതിരിക്ക ഒരിക്കലും

shintappen koratty said...

കൊള്ളാം

Anonymous said...

youtube
Youtube channel for youtube mp3 youtube - YouTube, YouTube