നിന്നെ ഞാന്‍ സ്നേഹിക്കുന്നു.
അക്ഷരങ്ങളില്‍ മാത്രം തൊട്ടു 
നീയെന്നെ കാണും പോലെ
അത്ര അഗാധം, സുതാര്യവും.
 
 
വിലക്കപ്പെട്ട കനിയായ സ്നേഹം 
വെളിപ്പെടുത്താനാവില്ലയെങ്കിലും 
എന്റെ പതിഞ്ഞ വരികള്‍ക്കിടയിലെ 
മൌനത്തിലൂടെ നീയതറിയുക.
 
 
ഒന്നും നേടാനാഗ്രഹിക്കാത്ത 
സ്നേഹമാണിത്, സ്വപ്നങ്ങളും.
ജന്മാന്തരങ്ങള്‍ക്കിടയിലെവിടെയോ 
നാം കണ്ടുമറന്ന വൈശാഖ സന്ധ്യകള്‍ 
നിന്റെ മയില്‍പ്പീലിക്കണ്ണുകള്‍ 
കണ്ണാന്തളിപ്പൂക്കളും.
 
 
തമ്മിലറിയുകയില്ല  നാമെങ്കിലും 
കാതങ്ങള്‍ അകലെയിരുന്നു മൂകം
മനസ്സില്‍ കരഞ്ഞും തിരുത്തിയും 
പാതി നിര്‍ത്തി പറഞ്ഞതത്രയും
നിന്നോടായിരുന്നുവെന്നു തിരിച്ചറിഞ്ഞ 
നിമിഷം തൊട്ടു പേനത്തുമ്പിലൂടെ
നിന്റെ മുഖവും മനസ്സും അഭയമായി
എന്നില്‍ പതിയുമ്പോള്‍ അറിയുക
നിന്നെ ഞാന്‍ സ്നേഹിക്കുന്നു
8 comments:
നിന്റെ മുഖവും മനസ്സും അഭയമായി
എന്നില്‍ പതിയുമ്പോള്‍ അറിയുക
നിന്നെ ഞാന്‍ സ്നേഹിക്കുന്നു....
നല്ലവരികള്‍....!
എല്ലാവരും ആഗ്രഹിക്കുന്നത് സ്നേഹമാണ്. എന്നെ അര്രോ സ്നേഹിക്കുന്നുണ്ട് എന്ന അറിവിനേക്കാള്‍ വിലയുള്ള ഒന്നും ഇല്ല ഈ ലോകത്തില്‍.
ബാല്യകാലം മുതല്‍ എന്നെ സ്നേഹിച്ച എന്നെ വളര്‍ത്തിയ എല്ലാവര്ക്കും നന്ദി.
സ്നേഹമൊരിക്കലും വിലക്കപ്പെട്ട കനിയല്ല.ഒന്നും ആഗ്രഹിക്കാത്ത നിസ്വാര്തമായ സ്നേഹം.
അരുതാത്ത കനിയാണോ സ്നേഹം
ആപേക്ഷികമായി അങ്ങിനെയാകാം
പക്ഷെ സ്നേഹം അനുഭവിക്കുന്നതും
നല്‍കുന്നതും സമൂഹത്തെ സാക്ഷിയാക്കി യാകണോ ?
സാക്ഷ്യം പറയാന്‍ സമൂഹമില്ലെങ്കിലും കമിതാക്കള്‍ക്ക് സ്നേഹിച്ചു കൂടെ
നിന്നെ ഞാന്‍ സ്നേഹിക്കുന്നു .എന്നെ സ്നേഹിക്കുന്നില്ലെങ്കിലും ..നന്നായിട്ടുണ്ട്
തമ്മിലറിയുകയില്ല നാമെങ്കിലും
കാതങ്ങള്‍ അകലെയിരുന്നു മൂകം
മനസ്സില്‍ കരഞ്ഞും തിരുത്തിയും
പാതി നിര്‍ത്തി പറഞ്ഞതത്രയും
നിന്നോടായിരുന്നുവെന്നു തിരിച്ചറിഞ്ഞതിരിച്ചറിഞ നിമിഷം........
നല്ല സ്നേഹം അങ്ങിനെയാണു്
തമ്മിലറിയുകയില്ല നാമെങ്കിലും
കാതങ്ങള്‍ അകലെയിരുന്നു മൂകം
മനസ്സില്‍ കരഞ്ഞും തിരുത്തിയും
പാതി നിര്‍ത്തി പറഞ്ഞതത്രയും
നിന്നോടായിരുന്നുവെന്നു തിരിച്ചറിഞ്ഞതിരിച്ചറിഞ നിമിഷം........
നല്ല സ്നേഹം അങ്ങിനെയാണു്
തമ്മിലറിയുകയില്ല നാമെങ്കിലും
കാതങ്ങള്‍ അകലെയിരുന്നു മൂകം
മനസ്സില്‍ കരഞ്ഞും തിരുത്തിയും
പാതി നിര്‍ത്തി പറഞ്ഞതത്രയും
നിന്നോടായിരുന്നുവെന്നു തിരിച്ചറിഞ്ഞതിരിച്ചറിഞ നിമിഷം........
നല്ല സ്നേഹം അങ്ങിനെയാണു്
Post a Comment