Saturday, March 19, 2011

സ്നേഹത്തിന്‍റെ പുതപ്പ്

എന്‍റെ പിറന്നാളിന്
നീ തന്നത് സ്നേഹത്തിന്‍റെ
നിറമുള്ള ഒരു പുതപ്പായിരുന്നു.
അതു പുതച്ചാല്‍ മഞ്ഞുകാലത്ത്
എനിക്കൊരിക്കലും തണുക്കുകയില്ല.


മഴനാമ്പുകള്‍ എന്‍റെ മനസ്സില്‍
കുരുക്കുമ്പോള്‍ മൗനത്തിന്‍റെ
പ്രണയവുമായി നീ ഉണരും.
അപ്പോള്‍ തണുപ്പില്‍ വിരിയുന്ന
നീലക്കുറിഞ്ഞി കൊണ്ടൊരു
മാല കൊരുത്തു ഞാനെന്‍റെ
ചുരുള്‍ മുടിയലങ്കരിക്കുകയും
സ്വപ്നങ്ങളൊളിക്കുന്ന മിഴികള്‍
പാതിയടച്ചു നിന്‍റെ നെറുകിലൊരു
ചുംബനപ്പൂവ് അലസമായെറിഞ്ഞു
കുങ്കുമസന്ധ്യകള്‍ കാവല്‍
നില്‍ക്കുന്ന പടിവാതില്‍ കടന്നു
ഞാനീ താരകങ്ങള്‍ വീണുറങ്ങുന്ന
മണ്ണിലേക്കിറങ്ങും.

നിന്‍റെ സ്നേഹത്തിന്‍റെ
പുതപ്പെന്നെ മൂടുവോളം
എനിക്കൊരിക്കലും തണുക്കുകയില്ല

15 comments:

Unknown said...

നിന്‍റെ സ്നേഹത്തിന്‍റെ
പുതപ്പെന്നെ മൂടുവോളം
എനിക്കൊരിക്കലും തണുക്കുകയില്ല.......

matoru upa-vaakk aprasakthamaanu ee kavithakk,,
sampoornam,,
nalla kavitha..

സാബു ജോസഫ്. said...

കവിത വായിച്ചു കഴിഞ്ഞപ്പോള്‍ വെറുതെ ആശിച്ചുപോയി അത്തരം ഒരു പുതപ്പ് കിട്ടിയിരുന്നെങ്കില്‍ എന്ന് ..:)

gulnaar said...

അക്ഷരങ്ങള്‍ക്ക് സുഗന്ധവും ;മനോഹാരിതയും കൈ വന്നു മനോഹരമായ ഒരു ലോകത്തിലൂടെ സ്വപ്ന സഞ്ചാരം നടത്തും പോലെ ...അത്രമേല്‍ മോഹിപ്പിക്കും വരികള്‍ ..........

ഷമീര്‍ തളിക്കുളം said...

ഈ പുതപ്പിന്റെ രഹസ്സ്യം ഇഷ്ടായിട്ടോ...!

നല്ല കവിത, വരികളും...

Styphinson Toms said...

നല്ല കവിത ഇഷ്ട്ടായി

ശ്രീജ എന്‍ എസ് said...

ഒരിക്കലും തണുക്കാന്‍ അനുവദിക്കാത്ത സ്നേഹത്തിന്റെ പുതപ്പു ..

comiccola / കോമിക്കോള said...

നല്ല കവിത, ഭാവുകങ്ങള്‍...

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!
കവിത നന്നായിരിക്കുന്നു!

mashikoodu said...

നല്ല കവിത, വരികളും
sudhi puthenvelikara
bahrain
pvksudhi@gmail.com

mary lilly said...

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

Anurag said...

കവിത കൊള്ളാം

Unknown said...
This comment has been removed by a blog administrator.
Sidheeq said...

Nice Kavitha

Sidheeq said...

Nice Kavitha

Raghunath.O said...

ഹൃദയമിടിപ്പുകള്‍ നിലയ്ക്കുന്നിടം , പ്രണയ വസന്തം, ഈയാം പാറ്റ,പനി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു വായിച്ചു. ഇവിടെവാക്കുകള്‍ അഗ്നിയാവുന്നു . വിദൂരവും അവ്യക്തവുമായ സ്വപ്‌നങ്ങള്‍ തേടുന്ന
ഈയ്യാം പാറ്റയുടെ ലകഷ്യ വേഗങ്ങള്‍ ഒരിക്കലും സ്വപ്നം കാണാന്‍ കഴിയാത്തഅഗ്നിജ്വാലകളില്‍ സ്വയം സമര്‍പ്പിക്കുകയല്ലാതെ മറ്റെന്തു ചെയ്യും മഴശലഭങ്ങള്‍?