Thursday, December 2, 2010

ഡിസംബര്‍

ഡിസംബറിലെ
മഴ നനഞ്ഞു നീ
കുടയില്ലാതെ വരുംനേരം
ഒരു നിശ്ശബ്ദ നാടകം
തെരുവില്‍ ഒടുങ്ങുന്നു.



ഡിസംബറിലെ കുപ്പിച്ചില്ലുകള്‍
നെറുകയിലണിഞ്ഞു
നീയുണരുമ്പോള്‍
സ്വപ്നങ്ങളിലാണ്ടുപോയ
ഒരു പ്രേതമുഖം
നിലവിളിക്കുന്നു.



ഡിസംബറിലെ രാത്രി
ഉടയാടയുരിയുമ്പോള്‍
ക്ഷണികഭ്രമങ്ങളുടെ
കടലിടുക്കില്‍ മുങ്ങി-
ത്താഴുന്ന കപ്പലില്‍ നിന്നും
അലറിയൊടുങ്ങുന്ന
കൊടുങ്കാറ്റൊടുവില്‍
തണുപ്പിന്‍ ജരാനര ചൂടുന്നു.

9 comments:

Unknown said...

സംഗീതാത്മകമായ വാക്കുകളുടെ അനിർഗ്ഗള പ്രവാഹം..വികാരം തുടിക്കുന്ന ആത്മരോദനത്തിന്റെ നുനുനുനുത്ത മൂടൽമഞ്ഞിനുള്ളിൽ നിന്നും, ഓർമ്മയിലുള്ള ഒരു ഡിസംബറിന്റെ നേരിയ ഗദ്ഗദം.. നല്ല കവിത.
പങ്കു വച്ചതിനു നന്ദി. കുഞ്ഞുബി

പാവപ്പെട്ടവൻ said...

ഡിസംബറിലെ രാത്രി
ഉടയാടയുരിയുമ്പോള്‍
ക്ഷണികഭ്രമങ്ങളുടെ
കടലിടുക്കില്‍ മുങ്ങി-
ത്താഴുന്ന കപ്പലില്‍ നിന്നും
അലറിയൊടുങ്ങുന്ന
കൊടുങ്കാറ്റൊടുവില്‍
തണുപ്പിന്‍ ജരാനര ചൂടുന്നു.

ഇവിടെ കൂട്ടിയോചിക്കാത്ത പോലെ എനിക്കു തൊന്നുന്നു .മുങ്ങിത്താഴുന്ന കപ്പലില്‍ നിന്നുംഅലറിയൊടുങ്ങുന്ന കൊടുങ്കാറ്റൊടുവില്‍
തണുപ്പിന്‍ ജരാനര ചൂടുന്നു. എവിടെ ആകെയൊരു കുഴപ്പം .
ശക്തമായ ഭാഷകൊണ്ടു ഒരു ബിംബം തീർക്കാൻ ശ്രമിക്കുന്നെങ്കിലും പൂർണമായില്ല എന്നേ ഞാൻപറയു.ലില്ലിയുടെ മറ്റുകവിതകളിൽ എന്നാൽ തീവ്രമായ ആശയത്തിന്റെ അടയാളപ്പെടുത്തലും ഭാഷയുടെ ചേരുവകളും ഒത്തിണങ്ങാറുണ്ടു .

asmo puthenchira said...

mazhyil nanaju decembar manjin kuda choodi januvariyileakku.

Junaiths said...

ഒടുവില്‍ ഒന്നുമില്ലാതെ ഡിസമ്പര്‍ വിട പറയും
വെയില്‍ വരുന്നിടം വരെ മഞ്ഞു ബാക്കി വെക്കും

Pony Boy said...

നല്ല ഉഗ്രൻ ..ബോറ്!!!!!

Unknown said...

വിരഹം,
നിന്നില്‍ കവിതയുടെ പെമാരിയായീ.!
നിന്റെ വാക്കുകള്‍
കനല്‍കട്ടകള്‍ ..,
എന്റെ അക്ഷരങ്ങള്‍
ഭയന്ന് വിറക്കുന്നു,
മറുവാക്ക്പറയാനാവാതത
എന്റെ ചുണ്ടുകളില്‍,
ഭയപ്പാടിന്റെ കൊടുംകാററിരംപുന്നു,
ഇനിയുമെന്നെ സ്നേഹിക്കരുത് ..,
അനര്‍ഹന്റെ സിരോവസ്ത്രമാനെനിക്ക്..,
നീ സൂക്ഷിച്ചുവെച്ച
മയില്‍പീലികള്‍,
കാലചക്രത്തിന്റെ അഭ്രപാളികളില്‍
കുററപത്രംചുമതതി -
ശക്ഷവിധിക്കാന്‍ നേരമായീ,
ഞാന്‍
അവസാനയാത്രക്ക്
തയ്യാറെടുക്കുകയാണ്,
കുറ്റവാളിയുടെ നെഞ്ചെരിക്കുന്ന
വേദനയുമായീ ,
പൂര്തീകരിക്കാത്ത ഒരു ജന്മന്താരത്തിന്റെ
നീറുന്ന നെരിപ്പോടുകള്‍
എരിയുമ്പോള്‍,
ഇനിയുമെന്നെ സ്നേഹിക്കരുതെന്നും,
വഴിയോരതെങ്ങോപുരംപോക്കില്‍
മണ്ണിട്ട്‌ പുതകുംമുന്പായീ ,
എത്തിനോക്കരുതെന്നും,
അപേക്ഷിക്കയാണ് ഞാന്‍ !

ജയരാജ്‌മുരുക്കുംപുഴ said...

puthu valasara aashamsakal.................

Abduljaleel (A J Farooqi) said...

kaivella kollam.
penayude koottukarikku ashamsakal

Unknown said...

oho DECemberrrrrr