Sunday, July 18, 2010

കുടജാദ്രി

കുടജാദ്രിയിലേക്കുള്ള
യാത്രയില്‍ നീയൊരു
മഞ്ഞിന്‍ മുഴുക്കാപ്പ്


ചിതല്‍ തിന്ന മരത്തണലില്‍
കിതപ്പാറ്റി കാറ്റു
മയങ്ങുമ്പോള്‍
അകം പൊട്ടിയ
ചിന്തകള്‍ ഉണരുന്നു
ചിത്രകൂടത്തില്‍ നിന്നും
സര്‍വജ്ഞ പീഠത്തിലേക്ക്
മിഴികള്‍ പായുമ്പോള്‍
ഉള്ളുവെന്ത കാഴ്ചകള്‍
അമര്‍ന്നൊടുങ്ങുന്നു.


ഞാനും നീയും തമ്മിലെന്ത്‌
എന്നൊരാന്തല്‍
ഉള്ളിലുയര്‍ന്നുവെങ്കിലും
നീട്ടിപ്പിടിച്ച നിന്‍
കൈകളില്‍ വിരല്‍
കോര്‍ത്തു ഞാനീ
കുടജാദ്രിയുടെ
നെറുകിലെത്തുന്നു
ഭൂമി മൂകം
മരിച്ച രണ്ടാത്മാക്കളെപ്പോലെ
പരസ്പരം തുറിച്ചു
നോക്കവേ
ഹൃദയം ശൂന്യം.


പൊടുന്നനെ നിന്‍റെ
ദംഷ്ട്രങ്ങളമര്‍ന്നു
ഞരമ്പുകളറ്റു
തീയില്‍ പൊരിഞ്ഞ
നിലവിളികള്‍ പിടയുന്നു
ഇഷ്ടമുള്ളതെന്തെങ്കിലും
ഗുഹാമുഖത്തു വെച്ചു
തനിച്ചു മടങ്ങിക്കൊള്‍ക
യെന്നു നീ ഉപാധി
തീര്‍ക്കുമ്പോള്‍
ക്ലാവ് പിടിച്ച തലച്ചോര്‍
ഞാനീ പടിവാതില്‍ക്കല്‍
ഉപേക്ഷിക്കുന്നു.

21 comments:

nirmal vidyadharan said...

plse add this video http://www.youtube.com/watch?v=CCTihSyQokI

nirmal vidyadharan said...

or just log in http://nimbiz.blogspot.com/

grkaviyoor said...

മനസ്സെന്ന മാന്ത്രിക ചിമിഴിന്റെ ഒരു മായാ ജാലമേ അദൃശമാര്‍ന്നതിനെ അനുഭവിക്കുമ്പോള്‍ ഒരു ലാഖവാ വസ്ഥയെ നല്ല കവിത

Junaiths said...

ഭൂമി മൂകം
മരിച്ച രണ്ടാത്മാക്കളെപ്പോലെ
പരസ്പരം തുറിച്ചു
നോക്കവേ
ഹൃദയം ശൂന്യം.

...sijEEsh... said...

നന്നായിട്ടുണ്ട്...

Ranjith chemmad / ചെമ്മാടൻ said...

ശുദ്ധവും ശൂന്യവുമായ തിരിച്ചുവരവ്...

പാവപ്പെട്ടവൻ said...

മരിച്ച രണ്ടാത്മാക്കളെപ്പോലെ
പരസ്പരം തുറിച്ചു
നോക്കവേ
ഹൃദയം ശൂന്യം.

മഴത്തുള്ളികള്‍ said...

പ്രതീക്ഷകള്‍ തെറ്റിക്കാതെ നല്ല വരികള്‍. കുടജാദ്രി എന്ന പശ്ചാത്തലം ഒത്തിരി ഇഷ്ടപ്പെട്ടു. ഈ ക്ലാവു പിടിച്ച തലച്ചോര്‍ നിറയെ വാക്കുകളുടെ അപൂര്‍വ്വമായ രാസപ്രക്രിയകള്‍ നടക്കുകയാണല്ലൊ....ആശംസകള്‍...

Afsal m n said...

കവിത നന്നായിര്രിക്കുന്നു....ആശംസകള്‍

Raghunath.O said...

കുടജാദ്രിയിലേക്കുള്ള
യാത്രയില്‍ നീയൊരു
മഞ്ഞിന്‍ മുഴുക്കാപ്പ്
nice

സാക്ഷ said...

നല്ല വായനക്ക് വിശന്ന മനസ്സിന് തണുപ്പാര്‍ന്ന ഈ " കൈവെള്ള" ഒരുസത്രം. ഇത് താങ്കളുടെ ഒരു കവിതക്കുള്ള കുറിപ്പല്ല. ഒരു കവിത,മറ്റു കവിതകളിലേക്ക്‌ ഒരു തീവണ്ടിയെപ്പോലെ വലിച്ചു കൊണ്ടുപോകാന്‍ പര്യാപ്തമാണ്. നിരാശപ്പെടുത്താത്ത വിഭവങ്ങള്‍ക്ക് നന്ദി. ബ്ലോഗിന്റെ ആകര്‍ഷണീയത ഇത്തിരികൂടി മെച്ചപ്പെടുത്തിക്കൂടെ? ആശംസകള്‍

Unknown said...

നല്ല കവിത ..

വരികള്‍ വളരെ മുറിച്ചിരിക്കുന്നു അത് കൊണ്ട് തന്നെ എന്തു കവിത ഭംഗി ചോര്‍ന്നത് പോലെ

Mammootty Kattayad said...

വയനാട്ടിലെവിടെയാണെന്നറിയാൻ താല്പ്പര്യമുണ്ടായിരുന്നു. ഞാൻ ബ്ലോഗർ ഹൻലലത്തിന്റെ അടുത്ത ഗ്രാമത്തിലാണ്‌. തരുവണ പോസ്റ്റ്, ദുബായിൽ ജോലി ചെയ്യുന്നു. എന്റെ ബ്ലോഗിന്റെ പേര്‌ പൊടിക്കാറ്റ് ().

Mammootty Kattayad said...

വയനാട്ടിലെവിടെയാണെന്നറിയാൻ താല്പ്പര്യമുണ്ടായിരുന്നു. ഞാൻ ബ്ലോഗർ ഹൻലലത്തിന്റെ അടുത്ത ഗ്രാമത്തിലാണ്‌. തരുവണ പോസ്റ്റ്, ദുബായിൽ ജോലി ചെയ്യുന്നു. എന്റെ ബ്ലോഗിന്റെ പേര്‌ പൊടിക്കാറ്റ് ().

rskurup said...

pranaya kavithakal enne ippozhum vyamugdhanaakkunnu.
nandi
r s kurup

Pranavam Ravikumar said...

Good!

മിര്‍സ said...

അനാവശ്യമായ ദുരൂഹത ഒഴിവാക്കൂ.സത്യസനധ്ത എപ്പഴും ലളിതമാണു`.

Mahendar said...

ippozha kandathu..
nice

Unknown said...
This comment has been removed by a blog administrator.
Unknown said...

വളരെ നന്നായിട്ടുണ്ട് ചേച്ചി .........

Unknown said...
This comment has been removed by the author.