Saturday, April 24, 2010

നീ തന്ന മയില്‍പ്പീലി

ചിത്ര പുസ്തകത്തില്‍
വരച്ചു തീര്‍ത്തപ്പോഴേ
ഒരു മുയല്‍
അടുത്ത കുറ്റിക്കാട്ടിലേക്ക്
മുന്‍ കാലുകളുയര്‍ത്തി
ഓടി മറഞ്ഞു.


കൂട്ടുകാരാ,
യാത്ര പറഞ്ഞിറങ്ങുമ്പോള്‍
പഴനിയില്‍ കാവടിയാടി
നീ കൊണ്ടു വന്നു തന്ന
മയില്‍പ്പീലി മാത്രം
ഈ ഹോസ്റ്റല്‍ മുറിയില്‍
എനിക്ക് കൂട്ട്.


സായന്തനങ്ങളില്‍
കടല്‍ക്കരയില്‍ ഞാനും
സൂര്യനും അഭിമുഖമായി
നില്‍ക്കുമ്പോള്‍
സൂര്യന്‍ ചോദിക്കുന്നു:
എന്‍റെ മരണം കാണാനോ
നീയിങ്ങനെ തിരകളെ
തൊടാതെ അനക്കമറ്റ്‌
ഇരിക്കുന്നത്?


ചിത്ര പുസ്തകത്തില്‍ നിന്നും
ചെഞ്ചായം വാരി പൂശി
സൂര്യനും കടലിന്‍റെ
നെഞ്ചിലേക്ക് താഴുമ്പോള്‍
കൂട്ടുകാരാ,
നീ തന്ന മയില്‍പ്പീലിയല്ലാതെ
മറ്റെന്താണീ മുറിയില്‍
എനിക്കായ് ഉള്ളത്?

33 comments:

K G Suraj said...

U G R A N...

junaith said...

സായന്തനങ്ങളില്‍
കടല്‍ക്കരയില്‍ ഞാനും
സൂര്യനും അഭിമുഖമായി
നില്‍ക്കുമ്പോള്‍
സൂര്യന്‍ ചോദിക്കുന്നു:
എന്‍റെ മരണം കാണാനോ
നീയിങ്ങനെ തിരകളെ
തൊടാതെ അനക്കമറ്റ്‌
ഇരിക്കുന്നത്?

മനോഹരം

ജീ . ആര്‍ . കവിയൂര്‍ said...

കഴിഞ്ഞ കൊഴിഞ്ഞ പ്രണയത്തിന്‍ ഓര്‍മ്മ പകരുന്നു ഈ മയില്‍പ്പീലി
മനസ്സിലെ നോവ്‌ പകര്‍ന്ന കവിത നന്ദി ,ഇഷ്ടമായി

പാവപ്പെട്ടവന്‍ said...

കൂട്ടുകാരാ,
യാത്ര പറഞ്ഞിറങ്ങുമ്പോള്‍
പഴനിയില്‍ കാവടിയാടി
നീ കൊണ്ടു വന്നു തന്ന
മയില്‍പ്പീലി മാത്രം
ഈ ഹോസ്റ്റല്‍ മുറിയില്‍
എനിക്ക് കൂട്ട്.
നല്ല വരികള്‍ ആശംസകള്‍

sakeus said...
This comment has been removed by the author.
sakeus said...

സൂര്യന്റെ മരണം കാണാൻ മനുഷ്യൻ കൗതുകത്തോടെ കാത്തിരിക്കുന്നു അല്ലേ?മരണത്തിന്റെ വശ്യസൗന്ദര്യം ആസ്വദിക്കുന്നവരുമുണ്ടാകാം ഭൂമിയിൽ!

പുസ്തകത്താളുകളിൽ വരച്ചു വച്ച ചിത്രങ്ങൾക്ക് ജീവൻ വയ്പിക്കാൻ ശ്രമിക്കുന്ന ബാല്യകുതൂഹലവും മാനം കാണാതെ പുസ്തക താളുകൾക്കിടയിൽ കാത്തു വച്ച മയിൽപ്പീലികളും പെറുക്കി കൂട്ടി വച്ച വളപ്പൊട്ടുകളുടെ ശേഖരവുമെല്ലാം വീണ്ടും മനസ്സിലേക്കെത്തിച്ച കവിത.

കുമാരന്‍ | kumaran said...

നല്ലത്.

സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) said...

aa mayilppeeli ipol enneyum kothippikkunnu

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

സ്വന്തമെന്നു പറയാൻ ആ ഒരു മയിൽ‌പ്പീലിയെങ്കിലും അവിടെയുണ്ടല്ലോ.. കൊള്ളാം.. ആശംസകൾ

...sijEEsh... said...

മനോഹരം...

MyDreams said...

വായിച്ചു തീര്ന്നപോള്‍ മനസില്‍ ഒരു നൊമ്പരം ബാകയാവുനു

jayanEvoor said...

നല്ല വരികൾ!
ഇഷ്ടപ്പെട്ടു.

Jinsen Karedath said...

"സായന്തനങ്ങളില്‍
കടല്‍ക്കരയില്‍ ഞാനും
സൂര്യനും അഭിമുഖമായി
നില്‍ക്കുമ്പോള്‍
സൂര്യന്‍ ചോദിക്കുന്നു:
എന്‍റെ മരണം കാണാനോ
നീയിങ്ങനെ തിരകളെ
തൊടാതെ അനക്കമറ്റ്‌
ഇരിക്കുന്നത്?"

നന്നായിരിക്കുന്നു,

Ranjith chemmad said...

വശ്യവര്‍‌ണ്ണങ്ങളുടെ കടുംനീലക്കൂട്ടുള്ള മയില്പ്പീലി കൂട്ടുള്ളപ്പോള്‍...
ചിത്രപുസ്തകത്തില്‍നിന്നു സ്വതന്ത്രമാക്കുന്നതിനായി കാത്തുനില്‍ക്കുന്ന എത്രയോ രൂപങ്ങള്‍....!
വര തുടരൂ...

മഴത്തുള്ളികള്‍ said...

balyavum kaumaravum okke pinnittu pranayathinte mukham moodikalum azhichu vachu oduvil nishkalankamayi aa pranayathe eduthu nokkunna oru pakvathayarnna kamukiyude roopam ee kavithayil theliyunnundu

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

കൈവെള്ളയിലെ കവിതയ്ക്ക് കറകളഞ്ഞ കിടിലന്‍ കന്നി കമന്റ് -
കുറുമ്പടിയില്‍ നിന്ന്

ഭാവുകങ്ങള്‍!!

jailaf said...

legendary words. inspiring your whispers. Lilly... Great.

kvmadhu said...
This comment has been removed by the author.
kvmadhu said...

ചിത്ര പുസ്തകത്തില്‍ നിന്നും
ചെഞ്ചായം വാരി പൂശി
സൂര്യനും കടലിന്‍റെ
നെഞ്ചിലേക്ക് താഴുമ്പോള്‍
കൂട്ടുകാരാ,
നീ തന്ന മയില്‍പ്പീലിയല്ലാതെ
മറ്റെന്താണീ മുറിയില്‍
എനിക്കായ് ഉള്ളത്?

congrads..

DR.KHAN SHERIEF said...

marvellous nice writings! kalachakram bahukemam

antony said...

"നീ തന്ന മയില്‍പീലിയല്ലാതെ
മറ്റെന്താണു ഈ മുറിയില്‍
എനിക്കായുള്ളത്‌"

ഈ വരികള്‍ ഞാനെടുക്കുന്നു... .
തിരിച്ചു ചോദിക്കരുത്‌

Mohammed Shafi said...

മങ്ങാതെ മായാതെ ആ മയില്‍‌പീലി സൂക്ഷിക്കുക മനസ്സില്‍ എന്നെന്നും....

കവിത ലളിതം മനോഹരം..ഭാവുകങ്ങള്‍..

joshytk said...

വഴി തെറ്റി കയറിയതാണ് .സ്വപ്നാടകനായല്ല , ഭിക്ഷക്കും അല്ല , എവിടെയോ കളഞ്ഞു പോയ മയില്പിലി തേടിയെത്തിയതാണ് ................

joshytk said...

വഴി തെറ്റി കയറിയതാണ് .സ്വപ്നാടകനായല്ല , ഭിക്ഷക്കും അല്ല , എവിടെയോ കളഞ്ഞു പോയ മയില്പിലി തേടിയെത്തിയതാണ് ................

joshytk said...

വഴി തെറ്റി കയറിയതാണ് .സ്വപ്നാടകനായല്ല , ഭിക്ഷക്കും അല്ല , എവിടെയോ കളഞ്ഞു പോയ മയില്പിലി തേടിയെത്തിയതാണ് ................

joshytk said...

വഴി തെറ്റി കയറിയതാണ് .സ്വപ്നാടകനായല്ല , ഭിക്ഷക്കും അല്ല , എവിടെയോ കളഞ്ഞു പോയ മയില്പിലി തേടിയെത്തിയതാണ് ................

മിര്‍സ said...

മയില്പീലി..അതു മനസ്സിലെ വേദനയാണ്‍`

എം.അഷ്റഫ്. said...

മനോഹരം...ആശംസകൾ

സലാഹ് said...

മനസ്സില് പീലിവിടര്ന്നു

ഷംസ് കൊച്ചനൂര്‍ said...

yathrikshikamayi vayichathanu nee thanna mayil peely. vayichappol veendum vayikkan thonni.the words, its realy Touching my heart.
thanks,

Sunil G Nampoothiri said...
This comment has been removed by the author.
Sunil G Nampoothiri said...

Lovely poems indeed

Wbr
Sunil

MyDreams said...
This comment has been removed by the author.