Sunday, March 28, 2010

ഒടുക്കത്തെ അത്താഴം

ഇന്നലത്തെ അത്താഴം
ഒടുക്കത്തെ അത്താഴമായിരുന്നു.
ഓര്‍മ്മകളുടെ പൊതിയഴിച്ചു
നാമോരോ പിടി
വിറങ്ങലിച്ച ചോറ്
വാരിയുണ്ടതും
ഭൂതകാലത്തിന്‍റെ
എരിവും പുളിയും
പാകത്തിലേറെ
ചാലിച്ച ചാറില്‍
നിന്നിത്തിരി നാവിന്‍
തുമ്പത്തു തൊട്ടുവെച്ചതും
കാഞ്ഞിര ചവര്‍പ്പാര്‍ന്ന
വര്‍ത്തമാനത്തിന്‍റെ
ദാഹജലം കുടിച്ചതും
വ്യഥകാലത്തിന്‍റെ
കരിമ്പടം പുതച്ചു
രാവുറങ്ങിയതും
ഇരുട്ടത്തു കണ്‍മിഴിക്കാതെ
വിരല്‍ത്തുമ്പാല്‍
പരതിയപ്പോള്‍
നീയുണ്ടായിരുന്നില്ല.

12 comments:

സമാധാനം said...

കൊള്ളാം.

Anil cheleri kumaran said...

നല്ല കവിത.

Junaiths said...

തിരുവത്താഴം..

Unknown said...

ഓരോ കവിതയിലൂടെയും ലില്ലി എന്നെ
വിസ്മയിപ്പിക്കുകയും ചിലപ്പോള്‍ വേദനിപ്പിക്കുകയും
ചെയ്യുന്നു. വിരല്‍ തുമ്പാല്‍ പരതിയപ്പോള്‍
ഉള്ള ശൂന്യത തിരിച്ചറിയുന്നു.നല്ല കവിത

പാവപ്പെട്ടവൻ said...

ലില്ലി കൊടുകൈ
എന്താ വരികള്‍ .......
നല്ല മൂര്‍ച്ചയുള്ള വരികള്‍

ഭ്രാന്തനച്ചൂസ് said...

ഓര്‍മ്മകള്‍ തിക്ക് മുട്ടുന്ന ഒരു കവിത. കൊള്ളാം നന്നായിട്ടുണ്ട്.

ശ്രദ്ധേയന്‍ | shradheyan said...

നല്ല വരികള്‍..

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഞാനിതിലെ ചിന്താധാരകള്‍..കാണുന്നു..
നന്നായിരിയ്ക്കുന്നു.
ആശംസകള്‍!!

Anonymous said...

നല്ല കവിത.

ലടുകുട്ടന്‍ said...

നല്ല വരികള്‍ , നന്നായിരിക്കുന്നു

...sijEEsh... said...

ഇരുട്ടത്തു കണ്‍മിഴിക്കാതെ
വിരല്‍ത്തുമ്പാല്‍
പരതിയപ്പോള്‍
നീയുണ്ടായിരുന്നില്ല.

കൊള്ളാം.

Unknown said...
This comment has been removed by a blog administrator.