Monday, December 28, 2009

പത്രപാരായണത്തിനിടയിലെ അല്പനേരം

പോലീസുകാരുടെ അടിയേറ്റ
ഏതാനും പത്രഫോട്ടോഗ്രാഫര്‍മാരുടെ
ചിത്രങ്ങളുടെ കൂടെയാണ് ഞാന്‍
നിന്നെ ആദ്യമായി കാണുന്നത്.
അവസാനക്കാഴ്ചയും അതുതന്നെ.



ചിത്രത്തിലെ നിന്‍റെ കണ്ണുകള്‍
എന്നെ അമ്പരപ്പിച്ചു കളഞ്ഞു.
ലോകത്തിലെ എല്ലാ
പ്രതീക്ഷകളും സ്വപ്നങ്ങളും
കണ്ണീരിന്‍റെ നനവും
എതിര്‍പ്പിന്‍റെ തീക്ഷ്ണതയും
പോരാളിയുടെ കൂര്‍മ്മതയും
അതിലുണ്ടായിരുന്നു.



തിളക്കമാര്‍ന്ന മിഴികളോടെ
നീയെന്നെ നോക്കിക്കൊണ്ടേയിരുന്നു.
മൗനമുറഞ്ഞുകൂടിയ നിന്‍റെ
ചുണ്ടുകള്‍ വിടര്‍ത്തി എന്നോട്
ഒന്നോ രണ്ടോ വാക്കുകള്‍
സംസാരിക്കുമെന്നും ഞാനോര്‍ത്തു.



പക്ഷേ, ഒരു നിശ്ചലതടാകം പോലെ
അഗാധമായ നിന്‍റെ കണ്ണുകളില്‍
വാക്കുകളുടെ ഓളങ്ങളുയരുന്നത്
കാണാന്‍ ഞാനിഷ്ടപ്പെടുന്നില്ല.

10 comments:

grkaviyoor said...

വേദനിക്കുന്നു കണ്ണുകളിലെ കവിത വായിച്ചു അറിഞ്ഞു ഞാന്‍
വേണ്ടായിരുന്നു കാണാതിരികട്ടെ ഇനിയും ആ കഴ്ചകളിനിയും നിരത്തുകളില്‍
കവിത ഇഷ്ടമായി സോദരി

ഭൂതത്താന്‍ said...

ഇന്നിന്റെ നേര്‍ക്കാഴ്ചകള്‍ ..... നന്നായി

രാജേഷ്‌ ചിത്തിര said...

അഗാധമായ നിന്‍റെ കണ്ണുകളില്‍
വാക്കുകളുടെ ഓളങ്ങളുയരുന്നത്
കാണാന്‍ ഞാനിഷ്ടപ്പെടുന്നില്ല.

nalla varikal ; lilly..

Junaiths said...

വേദനിക്കുന്ന ചിത്രങ്ങള്‍

പാവപ്പെട്ടവൻ said...

എന്നാലും പറയാത്ത ആ വാക്കുകള്‍ക്കു വിണ്ണാറ്റോളം പരപ്പുകളായിരുന്നു

രതീഷ് said...

“ഒരു നിശ്ചലതടാകം പോലെ
അഗാധമായ നിന്‍റെ കണ്ണുകളില്‍
വാക്കുകളുടെ ഓളങ്ങളുയരുന്നത്
കാണാന്‍ ഞാനിഷ്ടപ്പെടുന്നില്ല.“

പലപ്പോഴും വാക്കുകളേക്കാൾ‌ സൌന്ദര്യവും ശക്തിയും വാചാലതയും മൌനത്തിനാണല്ലോ..!

നല്ല വരികൾ‌!

Unknown said...

പക്ഷേ, ഒരു നിശ്ചലതടാകം പോലെ
അഗാധമായ നിന്‍റെ കണ്ണുകളില്‍
വാക്കുകളുടെ ഓളങ്ങളുയരുന്നത്
കാണാന്‍ ഞാനിഷ്ടപ്പെടുന്നില്ല.

asmo puthenchira said...

paaraayanam cheyyatha oru kavitha pathrathil.

കാപ്പിലാന്‍ said...

GR*

കലാപന്‍.. said...

i love this poem what a painfull lines lilly
this is poly varghese