Sunday, December 13, 2009

കരയുന്ന മെഴുകുതിരികള്‍

അകത്തളങ്ങളില്‍
കുട്ടികള്‍ മെഴുകുതിരികള്‍
തെളിച്ചു കളിക്കുകയാണ്.
കത്തിച്ചു കത്തിച്ചതിന്‍റെ
പ്രാണന്‍ പൊലിക്കരുത്
എന്നെനിക്ക് പറയണമെന്നുണ്ട്.
പക്ഷേ, അക്ഷരങ്ങളൊന്നും
എന്‍റെ മനസ്സിലില്ല.



അവര്‍ക്ക് മാത്രം വ്യക്തമാകുന്ന
പക്ഷികളുടെയോ പൂക്കളുടെയോ
സ്വരമെനിക്കറിയില്ല.
നിലാവിന്‍റെ സാന്ത്വനവും
എന്‍റെ കൈയില്‍ ബാക്കിയില്ല.



മാന്ത്രികന്‍റെ തൊപ്പിയില്‍ നിന്നുതിരുന്ന
വെണ്‍തൂവലുകള്‍ പോലെ
കണ്ണുകളില്‍ സ്നേഹം നിറച്ചു
ഞാനവരെ വിളിക്കാം.
അപ്പോള്‍ ഒന്നു പറയുക
മെഴുകുതിരികളുടെ
പ്രാണന്‍ എനിക്ക് വേണമെന്ന്.



പകരം ചൂടേറ്റു മെഴുകുപോലെ
ഉരുകുന്ന എന്‍റെ ഹൃദയം തരാം.

13 comments:

Unknown said...

മാന്ത്രികന്‍റെ തൊപ്പിയില്‍ നിന്നുതിരുന്ന
വെണ്‍തൂവലുകള്‍ പോലെ
കണ്ണുകളില്‍ സ്നേഹം നിറച്ചു
ഞാനവരെ വിളിക്കാം.
അപ്പോള്‍ ഒന്നു പറയുക
മെഴുകുതിരികളുടെ
പ്രാണന്‍ എനിക്ക് വേണമെന്ന്.

എഫക്ടീവ്

ആഗ്നേയ said...

നനുത്ത വരികൾ.ആദ്യ ഖണ്ഠികയിൽ “മെഴുകുതിരകൾ” എന്നില്ലായിരുന്നുവെങ്കിൽ
ഒന്നുകൂടേ ഭംഗിയായിരുന്നേനെ എന്നുതോന്നിപ്പോയി
:-)

Anonymous said...

ഹൃദ്യമായ വരികൾ....നല്ല കവിത

പാവപ്പെട്ടവൻ said...

ഇവടല്ലെന്‍ മാനസം..
നിത്യാനുഭങ്ങളുടെ എരിയുന്ന മെഴുകു തിരികള്‍ പോലെ അവ ഉരുകി ഇറങ്ങുന്നു.ഒരു അടയാള പെടുത്തല്‍
നല്ല വരികള്‍

poor-me/പാവം-ഞാന്‍ said...

visited and read your lines.

siva // ശിവ said...

നന്നായിരിക്കുന്നു...

ശ്രദ്ധേയന്‍ | shradheyan said...
This comment has been removed by the author.
Junaiths said...

വേകുന്ന ഹൃദയവും കത്തുന്ന മനസ്സും....
എല്ലാവരിലും ഓരോ മെഴുകുതിരികളുണ്ട്

രതീഷ് said...

..പകരം ചൂടേറ്റു മെഴുകുപോലെ
ഉരുകുന്ന എന്‍റെ ഹൃദയം തരാം..

ഇഷ്ടപ്പെട്ടു..

ഒരു ചെറുകാറ്റുവീശും.. തിരി അണയും.. അനുഭവത്തിന്റെ മൂശയിൽ‌ ഹൃദയം ഉയിർത്തെഴുന്നേൽ‌ക്കും..

ആശംസകൾ‌‌..

കാപ്പിലാന്‍ said...

പകരം ചൂടേറ്റു മെഴുകുപോലെ
ഉരുകുന്ന എന്‍റെ ഹൃദയം തരാം.

മനോഹരം . പക്ഷേ മുകളിലെ വരികള്‍ വേണമായിരുന്നോ എന്നൊരു ശംശം :)

ഏ.ആര്‍. നജീം said...

"സ്വയമെരിയാതെ വെട്ടമേകില്ലൊരുതിരിയും"


വല്യമ്മായുടെ വാക്കുകള്‍ക്ക് ഒരു കൈയ്യൊപ്പ് കൂടി

mary lilly said...

കൈവെള്ള സന്ദര്‍ശിച്ചവര്‍ക്കും
അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി.
വല്യമ്മായി വായിച്ചു. നന്നായിരിക്കുന്നു.

antony said...
This comment has been removed by a blog administrator.