കീഴടങ്ങിയവരുടെ കവീ,
നീയെന്താണ് നിശബ്ദനായിരിക്കുന്നത്?
ഹൃദയത്തിന്റെ തായ് വേരില്‍
നിന്നാണ് നിന്റെ രക്ത-
മിറ്റു വീഴുന്ന പേര്
ഞാന്‍ പറിച്ചെടുത്തത്.
നിന്റെ ചരിത്രം എനിക്കറിയില്ല.
നിന്റെ നിയോഗം എനിക്കറിയില്ല.
പക്ഷേ, നിന്നെ ഞാനറിയും
ഒരു ജന്മാന്തര ബന്ധം പോലെ.
നിന്റെ കാല്‍പ്പാടുകള്‍ തേടി
ഉള്ളു പൊട്ടിക്കരയുന്ന
പ്രേത ശബ്ദങ്ങള്‍ എത്തും.
നിന്റെ കാഴ്ചകള്‍ തേടി
സ്ഥാനഭ്രഷ്ടനായ
ഹാംലെറ്റ് രാജകുമാരനെത്തും.
നിന്റെ ഹൃത്തടം തേടി
വെറുമൊരു വാക്കിന്
ഇരുകരയില്‍ കടവുതോണി
കാത്തുകാത്തിരുന്ന
പാഴ്ജന്മങ്ങള് എത്തും.
നിന്റെ പൊള്ളുന്ന വരികള്‍ തേടി
നാളെ പ്രണയികള്‍ വരും.
അപ്പോഴും നീ നിശബ്ദനായിരിക്കും.
ഒരു കൊടുങ്കാറ്റിനു മുമ്പുള്ള
മഹാശാന്തതയായിരിക്കുമത്.
16 comments:
"ഒരു കൊടുങ്കാറ്റിനു മുമ്പുള്ള
മഹാശാന്തതയായിരിക്കുമത്. "
എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് മാഷിനെപറ്റി ഇങ്ങനെ . രണ്ട് കൊടും കാറ്റുകള്‍ക്ക് ഇടയിലുള്ള ശാന്തതയിലാണ് കവിയിപ്പോള്‍ . വളരെ നന്നായി ഈ കവിത
നിന്റെ പൊള്ളുന്ന വരികള്‍ തേടി
നാളെ പ്രണയികള്‍ വരും.
അപ്പോഴും നീ നിശബ്ദനായിരിക്കും.
ഒരു കൊടുങ്കാറ്റിനു മുമ്പുള്ള
മഹാശാന്തതയായിരിക്കുമത്.
സൂപ്പര്‍
നിന്റെ ചരിത്രം എനിക്കറിയില്ല.
നിന്റെ നിയോഗം എനിക്കറിയില്ല.
പക്ഷേ, നിന്നെ ഞാനറിയും
ഒരു ജന്മാന്തര ബന്ധം പോലെ.
ATHEEVA MANOHARAM..
നന്നായിട്ടുണ്ട് വരികള്‍...
ആശംസകള്‍
ബാലചന്ദ്രന് സാറിനെ പോലൊരു കവിയോട് തോന്നുന്ന ഇഷ്ടം ബഹുമാനം ഒക്കെ ഈ വരികളില്‍ വായിക്കാനാകുന്നു...
ഈ കവിത മാഷിനു ഒരു പ്രചോദനമായിരുന്നെങ്കിലെന്ന് വെറുതെ ആശിച്ചു പോകുന്നു
ഒന്നും പറയാനില്ല. ഇരുട്ടിലേക്കു മിഴിച്ചു നോക്കി ഞാൻ ഇരിക്കുന്നു.
പ്രത്യാശയില്ലാതെ ഇരുളിലേക്ക് കണ്ണും നാട്ടിരിക്കുന്നവര്ക്ക് എപ്പോഴും ശാന്തതയാണ് നല്ലതെന്ന് മേരിയുടെ കവിതയില്‍ നിഴലിക്കുന്നുവല്ലോ ഒരു കവിക്ക് കിട്ടാവുന്ന നല്ല ഒരു പൂചെണ്ട് പോലെ തോന്നി
ഭാവുഗങ്ങള്‍
നന്നായിട്ടുണ്ട് വരികള്‍...
ആശംസകള്‍
"നിന്റെ ചരിത്രം എനിക്കറിയില്ല.
നിന്റെ നിയോഗം എനിക്കറിയില്ല.
പക്ഷേ, നിന്നെ ഞാനറിയും
ഒരു ജന്മാന്തര ബന്ധം പോലെ"
കവിയെ അറിയുന്നതും ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതും ആ വരികളില്‍ കൂടെ ആണല്ലോ..മനോഹരമായ എത്രയോ കവിതകള്‍ എഴുതിയ ആ മനസ്സില്‍ നിന്നും ഇനിയും ശക്തമായ രചനകള്‍ കാത്തിരിക്കുന്നു..
ഇനിയും ഒരു കൊടുങ്കാറ്റ് വേണ്ട, മുളംകാടുകളെ തഴുകുന്ന ഇളം കാറ്റ് മതി. നല്ല വരികള്‍
നന്നായിട്ടുണ്ട്
കാപ്പിലാന്,
ജീവ,
കുമാരന്,
ശ്രീ,
നജീം,
ബാലചന്ദ്രന് ചുള്ളിക്കാട്,
ജി. ആര്. കവിയൂര്‍,
പാവപ്പെട്ടവന്,
ശ്രീദേവി,
ശിവ,
അരുണ്‍ ചുള്ളിക്കല്‍
കൈവെള്ള സന്ദര്‍ശിച്ചതിനും
അഭിപ്രായം രേഖപ്പെടുത്തിയതും നന്ദി.
അനൂപ്,
ഇതിനു സച്ചിന്, ശ്രീശാന്ത് ഉപമയുടെ ആവശ്യമൊന്നും ഇല്ല. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കവിയോട് ഒരു വായനക്കാരി എന്ന നിലയില്‍ ചോദിച്ച ഒരു ചോദ്യം. അത്രയേയുള്ളൂ. അല്ലാതെ
ഞാന്‍ ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കുന്നില്ല. അതുകൊണ്ടു തന്നെ ഒരു താരതമ്യ പഠനത്തിന്റെ ആവശ്യവും ഇല്ല
കവിയോട് ഒരുപാട് പേര് മനസ്സില്‍ ചോദിച്ച ചോദ്യം ഇത്ര മനോഹരമായൊരു കവിതയായ് ...
നന്ദി ,
ഇന്നാണ് ഇവിടെ , ഒരുപാട് മുന്നേ വരേണ്ടിയിരുന്നെന്നു ,മനസ്സ് ...
Post a Comment