Tuesday, November 10, 2009

തുലാവര്‍ഷ കോടതി

തുലാവര്‍ഷത്തിന്‍റെ
കോടതിയില്‍
സൂര്യചന്ദ്രന്മാരായിരുന്നു
സാക്ഷികള്‍.
ആകാശത്തെയും ഭൂമിയെയും
വിറപ്പിച്ച ഇടിമുഴക്കത്തിന്
വക്കീലിന്‍റെ കുപ്പായം.


ഇടിയൊച്ച
സ്വയം അഭിനന്ദിക്കുന്ന മട്ടില്‍
ഇടയ്ക്കിടെ പൊട്ടിച്ചിരിച്ചു.
മുനകൂര്‍ത്ത ചോദ്യങ്ങളുടെ
കെട്ടഴിച്ചു സാക്ഷികളുടെ
നേര്‍ക്കെറിഞ്ഞു.


സൂര്യന്‍ നഗ്നനായിരുന്നു.
അതിനാല്‍ അവന്‍
ചോദ്യങ്ങളുടെ പട്ടികയില്‍
നിന്നൊരു ആശ്ചര്യ
ചിഹ്നം എടുത്തുപുതച്ച്
നിശബ്ദനായി നിന്നു.


ചന്ദ്രന്‍ പ്രതിക്കൂട്ടിലെത്തിയപ്പോള്‍
വെണ്‍തൂവലുകളുടെ
രാത്രി കുപ്പായത്തില്‍
അവനെ ഒപ്പിയെടുക്കാന്‍
മിന്നലിന്‍റെ ക്യാമറ കണ്ണുകള്‍
മത്സരിക്കവേ
വക്കീല്‍ അട്ടഹസിച്ചു:
കറുത്ത കോട്ടിട്ട കാറ്റ്
മേഘപാളികളെ
തട്ടികൊണ്ടു പോയതിനു
സാക്ഷി താങ്കള്‍ ആണോ?

ഒരു ഗുഹാമുഖത്തെന്ന പോലെ
ചന്ദ്രന്‍ മൊഴിഞ്ഞു:
ഞാന്‍ അന്ധനാണ്.

12 comments:

Unknown said...

ചന്ദ്രന്‍ പ്രതിക്കൂട്ടിലെത്തിയപ്പോള്‍
വെണ്‍തൂവലുകളുടെ
രാത്രി കുപ്പായത്തില്‍
അവനെ ഒപ്പിയെടുക്കാന്‍
മിന്നലിന്‍റെ ക്യാമറ കണ്ണുകള്‍
മത്സരിക്കവേ
വക്കീല്‍ അട്ടഹസിച്ചു:
കറുത്ത കോട്ടിട്ട കാറ്റ്
മേഘപാളികളെ
തട്ടികൊണ്ടു പോയതിനു
സാക്ഷി താങ്കള്‍ ആണോ?

കാപ്പിലാന്‍ said...

ഇഷ്ടപ്പെട്ടൂ

Anil cheleri kumaran said...

ഗംഭീരം. ഒരു ഇടിമുഴക്കം പോലെ.

Junaiths said...

ഞാന്‍ അന്ധനാണ്...........

പ്രവാസം..ഷാജി രഘുവരന്‍ said...

മനോഹരമായ വരികള്‍...
കവിത നന്നായിരിക്കുന്നു

പാവപ്പെട്ടവൻ said...

സൂര്യന്‍ നഗ്നനായിരുന്നു.
അതിനാല്‍ അവന്‍
ചോദ്യങ്ങളുടെ പട്ടികയില്‍
നിന്നൊരു ആശ്ചര്യ
ചിഹ്നം എടുത്തുപുതച്ച്
നിശബ്ദനായി നിന്നു.

നന്നായിരിക്കുന്നു

Raghunath.O said...

ഒരു വെള്ളി മേഘത്തിനും മറയ്ക്കാന്‍
കഴിയാത്ത കുഞ്ഞു നക്ഷത്രം ഉണ്ടാവില്ലേ.......?

ഷൈജു കോട്ടാത്തല said...

ഇങ്ങനെ ചിലത് ഇവിടെ കാണുമെന്ന് അറിയാം
അതാണല്ലോ വര്ന്നത്
നിരാശ തന്നിട്ടില്ല ഇത് വരെ

grkaviyoor said...

ഇഷ്ടമായി പുതുമയാര്‍ന്ന കവിത

Unknown said...

സൂര്യന്‍ നഗ്നനായിരുന്നു.
അതിനാല്‍ അവന്‍
ചോദ്യങ്ങളുടെ പട്ടികയില്‍
നിന്നൊരു ആശ്ചര്യ
ചിഹ്നം എടുത്തുപുതച്ച്
നിശബ്ദനായി നിന്നു.

വ്യത്യസ്തമായ കവിത. നല്ല ആങ്കിള്‍. ആശംസകള്‍

Unknown said...

സൂര്യന്‍ നഗ്നനായിരുന്നു.
അതിനാല്‍ അവന്‍
ചോദ്യങ്ങളുടെ പട്ടികയില്‍
നിന്നൊരു ആശ്ചര്യ
ചിഹ്നം എടുത്തുപുതച്ച്
നിശബ്ദനായി നിന്നു.

mary lilly said...

കൈവെള്ള സന്ദര്‍ശിച്ചവര്‍ക്കും
അഭിപ്രായങ്ങള്‍
രേഖപ്പെടുത്തിയവര്‍ക്കും നന്ദി