Wednesday, October 14, 2009

ഒറ്റ്

നിന്നെ പ്രണയിക്കണമെന്നും
എന്‍റെ സ്നേഹത്തെ
ഒരിക്കലും നീ
ഒറ്റു കൊടുക്കില്ലെന്നും
വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍
ക്ഷമിക്കുക സുഹൃത്തേ,
ഒറ്റു കൊടുക്കുന്ന
പ്രണയത്തെയാണ്
ഞാനിഷ്ടപ്പെടുന്നത്.
പകരം കിട്ടുന്നത്
ഒരു കിഴി നിറയെ
കിലുങ്ങുന്ന വെള്ളി
നാണയങ്ങള്‍ ആണല്ലോ?

അശാന്തമായ ജീവിതത്തെ
വാക്കുകളില്‍
കൊത്തി വെച്ചവള്‍ക്ക്
നിന്‍റെ സ്നേഹം
നറും പാലാകുമെന്നു
നീ വ്യാമോഹിച്ചു.

പ്രണയം-
പൊട്ടാത്ത വല നെയ്തു
ഇരയെ കുരുക്കിയ
എട്ടുകാലി എന്ന്
ഞാന്‍ പഠിച്ച
അവസാന പാഠം.

12 comments:

Unknown said...

പ്രണയത്തെയാണ്
ഞാനിഷ്ടപ്പെടുന്നത്.
പകരം കിട്ടുന്നത്
ഒരു കിഴി നിറയെ
കിലുങ്ങുന്ന വെള്ളി
നാണയങ്ങള്‍ ആണല്ലോ?

ആ നാണയങ്ങള്‍ കൊണ്ട്
നീ വാങ്ങിയ
ശവപ്പറമ്പെന്ന
അക്കല്‍ദാമ
അതിനരികില്‍
തൂങ്ങിയാടുന്ന
ഒരു തുണ്ട് കയര്‍

Unknown said...

ഒറ്റു കൊടുക്കുന്ന
പ്രണയത്തെയാണ്
ഞാനിഷ്ടപ്പെടുന്നത്.
പകരം കിട്ടുന്നത്
ഒരു കിഴി നിറയെ
കിലുങ്ങുന്ന വെള്ളി
നാണയങ്ങള്‍ ആണല്ലോ?

ഭൂതത്താന്‍ said...

"പ്രണയം-
പൊട്ടാത്ത വല നെയ്തു
ഇരയെ കുരുക്കിയ
എട്ടുകാലി എന്ന്
ഞാന്‍ പഠിച്ച
അവസാന പാഠം. "

ഈ പാഠം ഇനിയും പഠിക്കാത്ത നിശാ ശലഭങ്ങള്‍ പറന്നു നടക്കുന്നു ...വെളിച്ചം സുന്ദരമായാലും ...അതിന്‍റെ നിഴലില്‍ പതുങ്ങിയിരിക്കും വേട്ട ക്കാരെ കാണാതെ ...തിരിച്ചറിവ്‌ ഉണ്ടാകുമ്പോള്‍ വളരെ വൈകിപോക്കുന്നുണ്ട്
നല്ല കവിത ചേച്ചി ....

Junaiths said...

ക്ഷമിക്കുക സുഹൃത്തേ,
ഒറ്റു കൊടുക്കുന്ന
പ്രണയത്തെയാണ്
ഞാനിഷ്ടപ്പെടുന്നത്.
???????????????????????????????

Unknown said...

ഒറ്റു കൊടുക്കുന്ന
പ്രണയത്തെയാണ്
ഞാനിഷ്ടപ്പെടുന്നത്.
പകരം കിട്ടുന്നത്
ഒരു കിഴി നിറയെ
കിലുങ്ങുന്ന വെള്ളി
നാണയങ്ങള്‍ ആണല്ലോ?

എന്തുപറ്റി ലില്ലി, പ്രണയത്തില്‍ പെട്ടെന്ന് ഒരു മാറ്റം ?
എന്നാലും കവിത പതിവുപോലെ നന്നായി.

Vinodkumar Thallasseri said...

പ്രണയമെന്ന എട്ടുകാലിയുടെ വലയില്‍ കുടുങ്ങിക്കിടക്കാനും ഒരു സുഖം. പക്ഷെ, പ്രണയത്തെ ഇരയെ കുടുക്കാന്‍ വലനെയ്ത്‌ കാത്തിരിക്കുന്ന എട്ടുകാലി ആക്കിയത്‌ അല്‍പം കടന്നു പോയില്ലെ?

mary lilly said...

അരുണ്‍,
അനീഷ്‌,
ഭൂതത്താന്‍
അഭിപ്രായത്തിനു നന്ദി

mary lilly said...

ജുനൈദ് എന്താണ് ഇത്രയും
ചോദ്യ ചിഹ്നം ?

ജീവ,
പ്രണയത്തില്‍ ഇടയ്ക്ക് ചില മാറ്റങ്ങള്‍
നല്ലതല്ലേ?

തലശ്ശേരി,
അഭിപ്രായത്തിന് നന്ദി

moidu.vanimel said...

vannu. vayichu. thudaruka...snehathode.....

Raghunath.O said...

love has no other desire but to fulfill itself.

idiot of indian origin said...

ലില്ലി
നല്ല കവിത .
പ്രണയം 'സ്വ ' ഭാവമായ , പ്രണയിക്യാതെ ഇരിക്യുക എന്ന അവസ്ഥ അചിന്തനീയം ആയ, പ്രണയം അലയടിക്യുന്ന ഒരു ആത്മാവിനോട്‌ , നിന്‍റെ പ്രണയത്തെ ഞാന്‍ ഒറ്റുകൊടുക്കില്ല എന്ന വാഗ്ദാനം , ആ ആത്മാവിന്റെ സത്തയെ അവഹേളിക്യല്‍ ആണ് !

SNAPS said...

ആതിര നിലാത്തൂവലുകള്‍
നെറുകിലണിയാനും
മഞ്ഞിന്‍ കണങ്ങള്‍
മിഴിയിലെഴുതാനും
മോഹിച്ചുവെങ്കിലും
പ്രാണന്‍ പറന്നുപോയ്‌
ഒരു സന്ധ്യതന്‍
ഇതള്‍ കൊഴിയും മുമ്പേ.

നഷ്ടപ്രണയം.......