മാസത്തിലെ എല്ലാ
പതിനഞ്ചാം തിയ്യതിയും
നീ പടിയിറങ്ങിപ്പോയ
ദിവസത്തിന്റെ
അളവുകോലായി മാത്രം
കലണ്ടറില്‍ അവശേഷിക്കുന്നു.
ജീവിതത്തിലെ
മഞ്ഞുമലകളെയെല്ലാം
ഉരുക്കാന്‍ കെല്പുള്ള
ഒരു വരി
കരുണാര്‍ദ്രമായ
ഒരു നോട്ടമകലെ നിന്നെങ്കിലും
പഴയ നോട്ടുപുസ്തകത്തിലെ
താളുകളിലെന്നോ
ആരുമറിയാതെ നീയെഴുതിയ
രണ്ടു വരി കവിത
ഇന്ന് തികച്ചും
യാദൃച്ഛികമായി കണ്ടു ഞാന്‍
പ്രണയവും ആര്‍ദ്രതയും
കടലിന്റെ ആഴത്തോളമെന്നെ
കൊണ്ടുപോയ രണ്ടേ
രണ്ടു വരികള്‍.
പക്ഷെ കര്‍ക്കടകം
കലിത്തുള്ളുന്ന ദിനങ്ങളില്‍
നിന്നെയോര്‍ക്കാനെനിക്ക്
ഈ വരികള്‍ മതിയാവുകയില്ല.
13 comments:
അവസാനത്തെ വരികള്‍ എത്തി നില്ക്കുന്ന കൈ നീട്ടല്‍ ഒരു നീറ്റലുണ്ടാക്കുന്നു.
നന്നായി...
പക്ഷെ കര്‍ക്കടകം
കലിത്തുള്ളുന്ന ദിനങ്ങളില്‍
നിന്നെയോര്‍ക്കാനെനിക്ക്
ഈ വരികള്‍ മതിയാവുകയില്ല
nice ..
നന്നായിരിക്കുന്നു.
ആശംസകള്‍...!!
പ്രണയത്തിന്റെ,ജീവിതത്തിന്റെ തീക്ഷ്ണത അളക്കുന്ന രണ്ടു വരികള്‍...
വിരഹത്തിന്റെ അത്രമേലാർദ്രമാം മൊഴി മുത്തുകൾ.
Ormakku athum adhikam thanne...!
Manoharamayirikkunnu.... Ashamsakal...!!!!
പക്ഷെ കര്‍ക്കടകം
കലിത്തുള്ളുന്ന ദിനങ്ങളില്‍
നിന്നെയോര്‍ക്കാനെനിക്ക്
ഈ വരികള്‍ മതിയാവുകയില്ല.
എന്ത് മനോഹരം
പക്ഷെ കര്‍ക്കടകം
കലിത്തുള്ളുന്ന ദിനങ്ങളില്‍
നിന്നെയോര്‍ക്കാനെനിക്ക്
ഈ വരികള്‍ മതിയാവുകയില്ല.
ഇതില്‍ കവിതയുണ്ട്.
vayichu..!!
panikkaran.blogspot.com .. ivide njan undu
കൈവെള്ള സന്ദര്‍ശിച്ച എല്ലാവര്ക്കും നന്ദി
വീണ്ടുവിചാരങ്ങള്‍ക്ക്
തയ്യാറെടുത്ത
ഒരു പച്ചമരമായിരിക്കും.....
വീണ്ടുവിചാരങ്ങള്‍ക്ക്
തയ്യാറെടുത്ത
ഒരു പച്ചമരമായിരിക്കും.
Post a Comment