Tuesday, July 28, 2009

ഭൂകമ്പരാത്രിയില്‍

ഭൂകമ്പത്തിന്‍റെയും
വിലാപങ്ങളുടെയും
ഈ രാത്രിയില്‍
നീ എന്നെ മാറോടണയ്ക്കുക

അയല്‍വീടുകളുടെ
വേരുകളിളകി
പ്രേതഭവനം പോലെ
നിശബ്ദവും ഭീതിദവുമായി
ധരണിയുടെ പ്രകമ്പിതഗാത്രം
നമ്മുടെ കൊച്ചുകൂടാരത്തെ
ഉലയ്ക്കുമ്പോള്‍
ദുര്‍ബലമാകുന്ന
ഈ നെഞ്ചിടിപ്പുമായി
ഏതാകാശത്തേക്കാണ്
നാമിനി ചേക്കേറുക?

മേദിനി ചണ്ഡാല
നൃത്തമാടുമ്പോള്‍
നീയും എന്നോടൊപ്പമുണ്ടാവണം
ഭ്രാന്തു പിടിച്ചലറുന്ന
കരിമ്പാറക്കെട്ടുകള്‍
ചവിട്ടിയരയ്ക്കുമ്പോള്‍
നീയെന്‍റെ വിരല്‍ത്തുമ്പുകള്‍
വേര്‍പെടുത്തരുത്

കുരുതി കഴിക്കപ്പെട്ട
നിലാവിന്‍റെ ചോരയില്‍
ഞാനെന്‍റെ പാപങ്ങള്‍
കഴുകി കളയുമ്പോള്‍
നീയെന്നെ ഉപേക്ഷിച്ചു
ആത്മഹത്യ ചെയ്ത മണ്ണിലേക്ക്
ഓടിയൊളിക്കരുത്.

12 comments:

Thus Testing said...

ദുര്‍ബലമാകുന്ന
ഈ നെഞ്ചിടിപ്പുമായി
ഏതാകാശത്തേക്കാണ്
നാമിനി ചേക്കേറുക?

A very shacking poem.

Junaiths said...

കുരുതി കഴിക്കപ്പെട്ട
നിലാവിന്‍റെ ചോരയില്‍
ഞാനെന്‍റെ പാപങ്ങള്‍
കഴുകി കളയുമ്പോള്‍
നീയെന്നെ ഉപേക്ഷിച്ചു
ആത്മഹത്യ ചെയ്ത മണ്ണിലേക്ക്
ഓടിയൊളിക്കരുത്....

:(

Anil cheleri kumaran said...

വളരെ വളരെ നന്നായിട്ടുണ്ട്.

Nisha/ നിഷ said...

ചേച്ചീ...
എല്ലാ കവിതയും വായിക്കാറുണ്ട്....
എന്ത് രസമായീട്ടാ ഹൃദ്യമായും
ലളിതവുമായാണെഴുതുന്നത്....
ഒരുപാടിഷ്ടാ.. ഈ വരികള്‍...ട്ടൊ
“മേദിനി ചണ്ഡാല
നൃത്തമാടുമ്പോള്‍
നീയും എന്നോടൊപ്പമുണ്ടാവണം
ഭ്രാന്തു പിടിച്ചലറുന്ന
കരിമ്പാറക്കെട്ടുകള്‍
ചവിട്ടിയരയ്ക്കുമ്പോള്‍
നീയെന്‍റെ വിരല്‍ത്തുമ്പുകള്‍
വേര്‍പെടുത്തരുത്”

നല്ല വരികള്‍...

Unknown said...

മേദിനി ചണ്ഡാല
നൃത്തമാടുമ്പോള്‍
നീയും എന്നോടൊപ്പമുണ്ടാവണം
ഭ്രാന്തു പിടിച്ചലറുന്ന
കരിമ്പാറക്കെട്ടുകള്‍
ചവിട്ടിയരയ്ക്കുമ്പോള്‍
നീയെന്‍റെ വിരല്‍ത്തുമ്പുകള്‍
വേര്‍പെടുത്തരുത്
അഭിനന്ദനങ്ങള്‍

ഷിനില്‍ നെടുങ്ങാട് said...

പ്രകൃതിക്ഷോഭങ്ങളില്‍ ഒറ്റപ്പെടുന്നവരുടെ നൊമ്പരം വരച്ചു കാട്ടുന്ന വരികള്‍...
ഹൃദ്യമായിരിക്കുന്നു

Deepa Bijo Alexander said...

"ദുര്‍ബലമാകുന്ന
ഈ നെഞ്ചിടിപ്പുമായി
ഏതാകാശത്തേക്കാണ്
നാമിനി ചേക്കേറുക?"

നോവുകളിൽ നിന്നോടിയൊളിക്കാൻ.. മറഞ്ഞിരിക്കാൻ.....ഏതാകാശമുണ്ട്‌...?

ചവിട്ടിയരക്കപ്പെടുമ്പോഴും വേറിട്ടു പോകാതെ കോർത്തു പിടിക്കാൻ ഏതു വിരലുകളുണ്ട്‌....?

ഷൈജു കോട്ടാത്തല said...

ഇങ്ങനെ എഴതാന്‍ പറ്റാത്തതു കൊണ്ട്
ഇവിടെ തുടരാന്‍ ഭയം തോന്നുന്നു.

Unknown said...

കുരുതി കഴിക്കപ്പെട്ട
നിലാവിന്‍റെ ചോരയില്‍
ഞാനെന്‍റെ പാപങ്ങള്‍
കഴുകി കളയുമ്പോള്‍
നീയെന്നെ ഉപേക്ഷിച്ചു
ആത്മഹത്യ ചെയ്ത മണ്ണിലേക്ക്
ഓടിയൊളിക്കരുത്.

Unknown said...

മേദിനി ചണ്ഡാല
നൃത്തമാടുമ്പോള്‍
നീയും എന്നോടൊപ്പമുണ്ടാവണം
ഭ്രാന്തു പിടിച്ചലറുന്ന
കരിമ്പാറക്കെട്ടുകള്‍
ചവിട്ടിയരയ്ക്കുമ്പോള്‍
നീയെന്‍റെ വിരല്‍ത്തുമ്പുകള്‍
വേര്‍പെടുത്തരുത്
നല്ല വരികള്‍...

അന്വേഷകന്‍ said...

ഹൃദയത്തെ തൊടുന്ന വരികള്‍..
അതി മനോഹരം...

Unknown said...

ഭൂമി ആത്മഹത്യ ചെയ്യുന്നില്ല. ക്രൂരമായ, നിഷ്ടൂരമായ കൊലപാതകമല്ലേ നടക്കുന്നത്‌ ?