Friday, June 19, 2009

ഇവിടെ എനിക്ക് സുഖം തന്നെ

നിനക്കെഴുതണമെന്നു
പൊടുന്നനെയാണ്
എനിക്ക് തോന്നിയത്‌.

മുറ്റത്തെ കനകാംബരത്തില്‍
കുഞ്ഞുപൂ വിരിഞ്ഞതും
പളുങ്ക് പാത്രത്തില്‍
കുപ്പിവളപ്പൊട്ടുകള്‍
നിറവായതും
രാവിന്‍റെ ചില്ലയിലൂടെ
ഒരു സ്വപ്നം
പാഞ്ഞുപോയതുമൊക്കെ.
പക്ഷേ നീയെവിടെയാണെന്ന്
എനിക്കറിയുകയില്ല.

കടങ്ങള്‍ പെരുകുന്ന
ദിനങ്ങള്‍ക്കൊടുവില്‍
കലഹവുമായെത്തുന്ന
മുഖങ്ങളില്‍ കാര്‍മേഘങ്ങള്‍
പെയ്തൊഴിയാതെ
കനക്കുന്നതും
കടുത്ത വാക്കുകള്‍ക്കിടയില്‍
എന്‍റെ കാലിടറുന്നതും
കരുണാര്‍ദ്രമെന്നോ
പാകിയ സൗഹൃദത്തിന്‍റെ
വിത്തറ്റു പോകുന്നതും
എരിയുന്ന സൂര്യന്‍റെ
ചൂടേറ്റു ഹൃദയം വേവുന്നതും
വിഷം തേച്ച അക്ഷരങ്ങള്‍
മനസ്സിലേക്കെയ്തു
മൃതപ്രാണനാക്കാനെത്തുന്ന
കല്ലിച്ച മുഖങ്ങള്‍ കാണുമ്പോള്‍
പൊടുന്നനെ നിനക്ക്‌
എഴുതണമെന്നോര്‍ക്കുമെങ്കിലും
എവിടെയാണ് നീയെന്നു
എനിക്കറിയുകയില്ലല്ലോ.

16 comments:

ഉറുമ്പ്‌ /ANT said...

നന്നായി .
ഇവിടെ എനിക്കും സുഖം തന്നെ.

അരുണ്‍ കരിമുട്ടം said...

നല്ല കവിത:)

കണ്ണനുണ്ണി said...

കവിത നന്നായി ട്ടോ

Junaiths said...

പൊടുന്നനെ നിനക്ക്‌
എഴുതണമെന്നോര്‍ക്കുമെങ്കിലും
എവിടെയാണ് നീയെന്നു
എനിക്കറിയുകയില്ലല്ലോ..

ചില സമയം,ചില സമയമെങ്കിലും
നാം ഓര്‍ക്കാറില്ലേ
ഒരെഴുത്തിന്റെ ദൂരത്തെങ്കിലും
സ്വാന്തനം ഉണ്ടായിരുന്നെങ്കില്‍ എന്ന്...

Rejeesh Sanathanan said...

കടം വാങ്ങിയ കാശ് തിരിച്ചു വാങ്ങിക്കാന്‍ അടുത്താഴ്ചയും ഞാന്‍ വരും.മറക്കേണ്ട.......:)

mary lilly said...

ഉറുമ്പ്‌,
അരുണ്‍,
കണ്ണനുണ്ണി,
കൈവെള്ളയില്‍ എത്തിയതിനു നന്ദി.

ജുനൈദ്, കാലം ചിലപ്പോള്‍
അങ്ങനെയാണ്. ക്രൂരമായ
പല സത്യങ്ങളും മനസിലാക്കാന്‍
അവസരം തരും.

മാറുന്ന മലയാളി, പണം ഒന്നും
കടം വാങ്ങിയത് ഞാന്‍ അല്ല.
എന്തായാലും അടുത്ത ആഴ്ച വീണ്ടും
കൈവെള്ളയിലേക്ക് വരിക,

പ്രയാണ്‍ said...

മുറ്റത്തെ കനകാംബരത്തില്‍
കുഞ്ഞുപൂ വിരിഞ്ഞതും
പളുങ്ക് പാത്രത്തില്‍
കുപ്പിവളപ്പൊട്ടുകള്‍
നിറവായതും
രാവിന്‍റെ ചില്ലയിലൂടെ
ഒരു സ്വപ്നം
പാഞ്ഞുപോയതുമൊക്കെ.
പക്ഷേ നീയെവിടെയാണെന്ന്
എനിക്കറിയുകയില്ല.
ബാല്യത്തിന്റെ കൂടെ നഷ്ടപ്പെട്ട പലതുംതിരിച്ചെടുക്കാമെന്ന വ്യാമോഹത്തിനിടയില്‍ പലതുമിനി എന്നെന്നേക്കുമായി നഷ്ടപ്പെട്ടന്ന തിരിച്ചറിവ്......നല്ല വരികള്‍

Anil cheleri kumaran said...

നല്ല വരികൾ.

Jayasree Lakshmy Kumar said...

എന്നിട്ടും
"ഇവിടെ എനിക്ക് സുഖം തന്നെ"
വളരേയിഷ്ടമായി ഈ വരികൾ

Unknown said...

ലില്ലിച്ചേച്ചി

കൊള്ളാം...

mary lilly said...

പ്രയാന്‍,
കുമാരന്‍,
ലക്ഷ്മി,
അരുണ്‍ ചുള്ളിക്കല്‍,
നന്ദി

Unknown said...

നല്ല കവിത.

Mani Punnayoor said...

ഞാന്‍ വായിച്ചു.....! നന്നായിട്ടുണ്ട്......

Keep it up...!

Unknown said...

beautiful

ഹന്‍ല്ലലത്ത് Hanllalath said...

..പക്ഷെ
നിനക്കല്ലാതെ ആര്‍ക്കാണ് ഞാന്‍ എഴുതുകയെന്നും ഞാന്‍ ഓര്‍ക്കാറുണ്ട്..
നിദ്ര വറ്റിയ രാവുകളില്‍
ലിപിയില്ലാത്ത ഭാഷയില്‍ നിനക്കായ് ഞാനെത്രയോ കുറിച്ച് കഴിഞ്ഞു.

Rafeeq said...

നല്ല വരികൾ.. ആശംസകൾ..!!