Saturday, June 6, 2009

ജനിമൃതിയുടെ തീരങ്ങള്‍

പിരിയുന്ന നേരത്ത്
ഇടവഴിയില്‍ നിറയെ
വീണുകിടന്ന വയലറ്റ്‌
പൂവിന്‍റെ പേര്
നിന്നോട് ചോദിക്കണം
എന്നോര്‍ത്തിരുന്നു.

അക്കരെയ്ക്ക് പോകാന്‍
തിടുക്കപ്പെട്ട തോണിക്കാരന്റെ
കൊതുമ്പു വള്ളത്തില്‍
നീ പൊടുന്നനെ കയറിയതിന്റെ
അങ്കലാപ്പില്‍
ഞാനത് മറന്നു പോയി.

കാറ്റു ചേക്കേറാത്ത
വാടക വീട്ടിലെത്തിയപ്പോഴാണ്
ഞെട്ടറ്റ പൂക്കളും
നിന്റെ മുഖവും വീണ്ടും
തെളിഞ്ഞു വന്നത്.

വയലറ്റ്‌ പൂക്കള്‍
മൃത്യുവിന്റെ ഉടയാടയാണെന്ന്
മുമ്പൊരു ഹേമന്ത സന്ധ്യയില്‍
നീ പറഞ്ഞിരുന്നത്
ഇപ്പോഴെനിക്ക്‌
ഓര്മ്മ വരുന്നുണ്ട്.

ഒരിക്കലും നാം തമ്മില്‍
കാണുകയില്ല.
ജനിമൃതിയുടെ
അക്കരെയും ഇക്കരെയും
ആണല്ലോ നാമിനി
പഴയത് പോലെ
ഒരു കണ്ണ് പൊത്തിക്കളി.

10 comments:

the man to walk with said...

ishtaayi

വരവൂരാൻ said...

വീണ്ടു പ്രണയം കൊണ്ട്‌ ഒരു കണ്ണ് പൊത്തിക്കളി

ഹന്‍ല്ലലത്ത് Hanllalath said...

നിന്നോട് പറയാന്‍ വെച്ച വാക്കുകളൊക്കെ കാറ്റെടുത്തു..
നിന്നെ കേള്‍ക്കാന്‍ കൊതിച്ച മോഹങ്ങളൊക്കെയും കണ്ണുനീരില്‍ കുത്തിയൊലിച്ചു..
ഇനി കാറ്റ് ചെക്കേറാത്ത ഈ വീട്ടില്‍ ഞാന്‍ തനിച്ച്‌...

Unknown said...

nalla kavitha

കണ്ണനുണ്ണി said...

nannayirikunnu...kavitha

Unknown said...

മേരി ലില്ലി,
കവിത എനിക്ക് ഒരുപാട്‌
ഇഷ്ടമായി. വളരെ ലളിതം.
പക്ഷെ സുന്ദരം.

Unknown said...

maranam, pranayam, verpaad... super...

Unknown said...

voilet poovinte peru orthu aaraanu
vazhi vakkil nilkkunnath? kandu parichayamulla aaro alle

Vinodkumar Thallasseri said...

മൃതിയും വേര്‍പാടും പറയാതെ തന്നെ അനുഭവിപ്പിച്ചു. ലളിതം, ഹൃദ്യം. നന്ദി.

Rafeeq said...

ഈ കണ്ണുപൊത്തിക്കളി നന്നായിട്ടുണ്ട്..