Monday, May 25, 2009

ഏഴാമത്തെ ഋതു

ഒരു വ്യാഴവട്ടത്തിനു ശേഷം
ഇന്നാണ് എന്റെ നെഞ്ചില്‍
നീലക്കുറിഞ്ഞികള്‍ പൂത്തത്.
നിന്റെ മിഴികളുമായി
കൊരുത്തപ്പോള്‍ ഉണ്ടായ
മിന്നലില്‍ നിന്നായിരുന്നത്.


ദുരിതങ്ങളുടെ അഗ്നി
കൂമ്പാരത്തിനുള്ളില്‍
ഞാന്‍ കരിഞ്ഞുപോകുമെന്ന്
ഭയപ്പെട്ട നിമിഷമാണ്
നീയെന്നെ കണ്ടെത്തിയത്‌.
തൂവലുകള്‍ കിളിര്‍ക്കാത്ത
ഒരു പക്ഷിക്കുഞ്ഞായിരുന്നു ഞാന്‍.
നിന്റെ ഹൃത്തടത്തിന്റെ
ചൂടേറ്റാണെന്നില്‍
ജീവന്‍ തിളച്ചതും
ഇളംവെയില്‍ പിടച്ചതും.


കാട്ടാറിന്റെ കിതയ്ക്കുന്ന
പ്രാണനില്‍ നമ്മള്‍ കൂട് വെച്ച
ദിവസത്തിന്റെ ഓര്‍മ്മയ്ക്കായി
നീയെനിക്ക് ഗ്രീഷ്മത്തിന്റെ
ചിറകുകള്‍ തന്നു.
ഞാന്‍ നിനക്ക്‌ ശിശിരത്തിന്റെ
മഞ്ഞലകളും.

നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്ന
ഒരു കാലത്തിലേക്ക്
നമ്മള്‍ മടങ്ങുമ്പോള്‍
ഭൂമിയില്‍ ഏഴാമത്തെ
ഋതു വിരുന്നിനെത്തും.

18 comments:

മുക്കുറ്റി said...

നന്നായിട്ടുണ്ട്‌ ..........

the man to walk with said...

ishtaayi

കാട്ടിപ്പരുത്തി said...

നല്ല ആശയങ്ങളുണ്ട്- ഭാഷ ഒന്നു കൂടി ഭംഗിയാക്കിക്കൂടെ- ഒന്നു റഫ് ആയി എഴുതുവച്ചു കുറച്ചു കഴിഞ്ഞു പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കൂ-

വല്യമ്മായി said...

നല്ല കവിത :)

Unknown said...

എനിക്ക് ഒരുപാട്‌ ഇഷ്ടമായി ഏഴാമത്തെ ഋതു.
ആകെ ആറ് ഋതുകള്‍ മാത്രമല്ലെ ഉള്ളൂ?
ശിശിരം, വര്‍ഷം, ഹേമന്തം, വസന്തം, ഗ്രീഷ്മം...ഇനി ഒന്നു
കൂടി ഉണ്ടല്ലോ?
അതെനിക്ക്‌ ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല.
അപ്പോള്‍ ഏഴാമത്തെ ഋതു പ്രണയം
ആയിരിക്കും അല്ലെ? അതാണോ മേരി ലില്ലി
ഉദ്ദേശിച്ചത്? ആയിരിക്കും. ഏഴാമത്തെ
ഋതു ആയി പ്രണയ കാലം വന്നെത്തും എന്ന്!
നല്ല ഭാവന. നല്ല വരികള്‍. നല്ല കവിത.

Unknown said...

valare mikacha oru pranaya kavitha. mizhikal koruthappol undaaya minnal-enik ee varikalanu ere ishtamayath. pinne eazhamathe rithu virunninethum enna varikalum

വരവൂരാൻ said...

ഇന്നാണ് എന്റെ നെഞ്ചില്‍
നീലക്കുറിഞ്ഞികള്‍ പൂത്തപോലെയുള്ള കുറെ നല്ല കവിതകൾ പതിച്ചത്‌ ആശാംസകൾ

ഹന്‍ല്ലലത്ത് Hanllalath said...

...ഈ ബ്ലോഗിലെ കവിത മണം മത്തു പിടിപ്പിക്കുന്നതാണ്..
മനോഹരം....ഈ കവിതയും...

Unknown said...

manasil pranayam niranju thulumpunna kavitha. parayan
thudangiyal ee vakkukal mathiyavilla.

Unknown said...

super kavitha. veendum veendum vayikkunnu

anupama said...

dear mary,
ente nenchilum,neelakurinji pookunnu.........ethra nal ee pookal kozhiyathe nilkum ennenikariyilla...........
so,enjoy the present and be thankful!
touching lines...........
sasneham,
anu

Unknown said...
This comment has been removed by a blog administrator.
Unknown said...

neelakurinjal pootha oru manassode
aanu veendum veendum ee kavitha vayikkunath. iniyum manoharamayi
ezhuthuka.

Unknown said...

നല്ല കവിത. ഹൃദയത്തില്‍ ഇനി നീല കുറിഞ്ഞി പൂക്കാന്‍ ഒരിടവും ബാക്കിയില്ല. ആശംസകള്‍. ഇനിയും മനോഹരമായ രചനകള്‍ പ്രതീക്ഷിക്കുന്നു.

Unknown said...

ഇത്രയും നല്ല ഒരു കവിത
ഞാന്‍ അടുത്ത കാലത്തൊന്നും
വായിച്ചിട്ടില്ല,
അതിമനോഹരം. ശരിക്കും
നീലക്കുറിഞ്ഞി പൂത്തു നിറഞ്ഞ പോലെ
ജീവ ജ്യോതി കെ. എന്‍.
കോഴിക്കോട്‌

CMR said...

നല്ല വരികള്‍., "നിന്റെ ഹൃത്തടത്തിന്റെ
ചൂടേറ്റാണെന്നില്‍
ജീവന്‍ തിളച്ചതും
ഇളംവെയില്‍ പിടച്ചതും." വസന്തത്തിനു ശേഷം ഉള്ള പുതിയ ഏഴാമത്തെ പ്രണയ ഋതുവിന്റെ പേരെന്താ ?

Unknown said...

വരികൾ ആരുടെ ആണെന്ന് കുടി പോസ്റ്റ്‌ ചെയ്യണം.

Unknown said...

വല്ലവരുടെയും വരികൾ എടുത്ത് പോസ്റ്റ്‌ ചെയ്മ്പോൾ.. കടപ്പാട് എങ്കിലും വെക്കണം.. എന്തായാലും ഇത് പബ്ലിഷ് ചെയിതു കണ്ടതിൽ സന്തോഷം...