Saturday, May 2, 2009

ഗസലുകളുടെ രാവ്‌

ഗസലുകളുടെ താളങ്ങളിഴയുന്ന
രാത്രികളില്‍ നിശ്ശബ്ദരായി
ഇരിക്കാം നമുക്ക്‌.

നിലാവിന്‍റെ തണുപ്പ്‌
ഉടലാകെ പുണരുമ്പോള്‍
കണ്ണുകളില്‍ ആകാശത്തെ
ഒളിപ്പിച്ച്
സ്നേഹത്തിന്‍റെ മൂകഭാഷയില്‍
സംവാദങ്ങള്‍ നടത്താം.

മേഘജാലങ്ങളെ തോളിലേറ്റി
ഒരു കാറ്റു പാഞ്ഞുപോകുമ്പോള്‍
ഞാനൊരു താരാട്ട് പാടാം.

വേനല്‍മഴ സ്വപ്നങ്ങളെ
നനയ്ക്കുമ്പോള്‍ നിന്റെ
പ്രണയാര്‍ദ്ര മുഖം
എന്റെ മനസ്സില്‍ പടരുന്നു.

ഇനി നമുക്ക്‌ ശാന്തരായി
രാവിന്റെ കൈകളില്‍ വീഴാം
ഗസല്‍ പാടിക്കഴിഞ്ഞിരിക്കുന്നു.

13 comments:

വല്യമ്മായി said...

നല്ല വരികള്‍.

manoj.k.mohan said...

വീണ്ടും,..പാടാം സഖീ…ഉന്ബായിടെ ഗസല്‍ ഓർത്തു പോകുന്നു…

Unknown said...

parayaan vaakukal illa. athrayere ishtamaayi

prasanth k joseph

ഹന്‍ല്ലലത്ത് Hanllalath said...

വല്ലാത്ത ഒരു ഉള്‍തുടിപ്പു തരുന്ന കവിതകള്‍ മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞില്ല...
വായിച്ചത് തന്നെ പിന്നെയും പിന്നെയും വായിച്ചു...
പ്രണയവും ചുള്ളിക്കാടിനെക്കുരിച്ചുള്ള കവിതകളും എല്ലാം മനോഹരം...

......അഗ്രിയില്‍ പോസ്റ്റ്‌ കാണിക്കുന്നില്ലല്ലോ..???
വേര്‍ഡ്‌ വെരിഫിക്കാഷന്‍ എടുത്തു കളഞ്ഞൂടെ..?

Unknown said...

wonderful

വേണു venu said...

ഗസ്സല്‍ എഴുതപ്പെട്ടിരിക്കുന്നു. നല്ല വരികള്‍.

Unknown said...

theekshnamaya oru pranayathilekku vazhuthi veezha pole...

Unknown said...

sorry kaviyathri, theekshnamaya oru pranayathilekku vazhuthi veenathu pole...

Unknown said...

gasalukalude raavu- cheriy chila varikal. valare lalitham. pakshe athil deep feelings thonnippikkunna
enthokkeyo undu. gazal enthennu gasalukalude raavu vayanakaare ormippikkunnu-veendum veendum.

the man to walk with said...

wah..gazal ishtaayi

Unknown said...

real gazal. super

Unknown said...

vayichalum vayichalum madukkilla
ee gazalukalude raav

സബിതാബാല said...

ഒരു ഗസല്‍ കേട്ട സുഖം വായിച്ചപ്പോള്‍....