Sunday, July 28, 2013

ജോസഫ്‌

ജോസഫ്‌, നീയെന്റെ
സ്വപ്നങ്ങളുടെ
കുരുക്കുകള്‍ ഓരോന്നും
അഴിച്ചു മാറ്റിയവയുടെ
പൊരുളുകളോതുക. 



പിശാച് ബാധിച്ച
ഹൃദയങ്ങളില്‍ നിന്നും
എന്റെ പകലിന്റെ
സ്വച്ഛന്ദതയിലേക്ക്
ചേക്കേറിയ എല്ലാ
ദുര്‍നിമിത്തങ്ങളെയും
ആട്ടിയകറ്റി നീയെന്റെ
കനവുകളുടെ കാവല്‍ക്കാരനാവുക. 



രാക്കിനാവുകളില്‍
തീ പടരുന്ന നേരം
മുന്തിരിത്തോപ്പുകളിലെ
മഞ്ഞലകളില്‍ ചിറകു
നിവര്‍ത്തി ഞാന്‍ പാറി
പറന്നുല്ലസിക്കുമ്പോള്‍
ജോസഫ്‌, നീയെന്റെ മാത്രം
ആകാശമാവുക. 

12 comments:

Laya said...

രാക്കിനാവുകളില്‍
തീ പടരുന്ന നേരം
മുന്തിരിത്തോപ്പുകളിലെ
മഞ്ഞലകളില്‍ ചിറകു
നിവര്‍ത്തി ഞാന്‍ പാറി
പറന്നുല്ലസിക്കുമ്പോള്‍
ജോസഫ്‌, നീയെന്റെ മാത്രം
ആകാശമാവുക.
--------------------------
A beautiful romantic poem .

Unknown said...

കവിത മരിക്കുന്നു ,എന്നു നിലവിളിക്കുന്നവർക്കുള്ള മറുപടി ആണ് മേരി ലില്ലിയുടെ
'ജോസഫ്‌ 'എന്ന കവിത .പ്രണയം തുളുമ്പുന്ന മനോഹരമായ കവിത.

Unknown said...

കവിത മരിക്കുന്നു ,എന്നു നിലവിളിക്കുന്നവർക്കുള്ള മറുപടി ആണ് മേരി ലില്ലിയുടെ
'ജോസഫ്‌ 'എന്ന കവിത .പ്രണയം തുളുമ്പുന്ന മനോഹരമായ കവിത.

സൗഗന്ധികം said...

മേരിയ്ക്ക് പറയാൻ സ്വാതന്ത്ര്യമുള്ളത് ജോസഫിനോട് തന്നെ.ഹ..ഹ...ഹ.. മേരിയുടെ 'ജോസഫ്' എന്ന കവിത. പറയാൻ തന്നെ ഒരു രസം.

ഉമയുടെ 'മഹേശ്വരൻ' എന്ന കവിത,
രാധയുടെ 'കൃഷ്ണൻ' എന്ന കവിത,
സീതയുടെ 'ശ്രീരാമൻ' എന്ന കവിത,
ജൂലിയറ്റിന്റെ 'റോമിയോ' എന്ന കവിത,
ലൈലയുടെ 'മജ്നു' എന്ന കവിത

എന്നൊക്കെ പറയുമ്പോലെ..


നല്ല കവിത

ശുഭാശംസകൾ...

ajith said...

പോത്തിഫെറിന്റെ കെണിയില്‍ നിന്ന് അന്നു രക്ഷപ്പെട്ടതുപോലെ ഇന്ന് ഈ കവിതയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇമ്മിണി പുളിയ്ക്കും!!

നല്ല ആവിഷ്കാരം, മേരി ലില്ലി.

Unknown said...

ജോസഫ്, ഞാൻ ജീവിക്കുന്നത് പോലും
നിനക്കു വേണ്ടിയല്ലയോ..

കീയക്കുട്ടി said...

ജോസഫ്‌, നീയെന്റെ മാത്രം
ആകാശമാവുക !!!

Aneesh chandran said...

മേരിയുടെ മാത്രം ജോസഫ്‌ .

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പാവം ജോസഫ്‌

AnuRaj.Ks said...

പാവം ജോസഫ്..അവന്റെ ഹൃദയം സ്പന്ദിക്കുന്നത് ആരും മനസ്സിലാക്കുന്നില്ല..

Aarsha Abhilash said...

നീയെന്‍റെ ആകാശവും ചിറകുകളും ആകുക :)

നിയോമാന്‍...ന്യൂമാന്‍...നോമാന്‍... said...

അഭയം തേടുന്ന പ്രണയം---അതാണ് ഈ കവിതയില് പ്രതിബിംബിക്കുന്നത്.
പ്രണയസ്വപ്നങ്ങള് പറഞ്ഞു കേള്‍പ്പിക്കാനും അതിന്റെ അറ്ത്ഥം പ്രണയപൂറ്വ്വം പറഞ്ഞുതരാനും ഉള്ള ഒരാള്; അങ്ങനെയുള്ള സങ്കല്പകാമുകനോട് ആവശ്യപ്പെടുകയാണ് പരുക്കന് മനസ്സുകളുമായി ഇടപെട്ടതിന്റെ പേരില് വന്നുപെട്ട ഉള്ളിലെ മുറിവുകളെല്ലാം നിന്റെ സ്നേഹലേപനത്താല് ഭേദമാക്കുക എന്ന്. പിന്നെ നല്ല സ്വപ്നങ്ങളുടെ കാവലാളാവുക എന്നും.
ഒടുവില് രാക്കിനാവുകളില് തീപ്പിടിക്കുകയും തീനാളങ്ങളെപ്പോലെ താന് മാനത്തേക്കുയരുകയും ചെയ്യുംബോള് ആവോളം പറന്നുയറ്ന്നു കളിക്കുന്നതിനുള്ള അതിരില്ലാത്ത ഇടമാവണമെന്നാഗ്രഹിക്കുന്നു. സ്വപ്നങ്ങളെ താലോലിക്കുന്ന ഒരു പ്രണയിനിയുടെ ചിത്രം വരച്ചു കാട്ടുന്ന ഭാവതീവ്രതയുള്ള കവിത.