Thursday, August 18, 2011

ബോധിവൃക്ഷം

പാതിരാവിന്റെ മറപറ്റി
രാജകുമാരന്‍
എന്നേയ്ക്കുമായി
പടിയിറങ്ങി പോയ
അന്തഃപുരമാണെന്റെ മനസ്സ്


നിനക്ക് ജരാനരകളിലും
രോഗങ്ങളിലും
തേഞ്ഞുടഞ്ഞ ചിന്തകളും
നക്ഷത്രങ്ങള്‍ നിറഞ്ഞ
ആകാശവും വേരുറപ്പിക്കാന്‍
ഒരു ബോധിവൃക്ഷവും
കാടിന്റെ മാറുപിളര്‍ന്ന
പ്രാണനും കറ തീര്‍ത്ത
പ്രതീക്ഷകളുടെ
നാമ്പുകളുമുണ്ടായിരുന്നു



എനിക്ക് അന്നം
അന്തഃപുര സ്ത്രീകളുടെ
മുന കൂര്‍ത്ത നോട്ടങ്ങള്‍
അഗ്നിയില്‍ ചുട്ടെടുത്ത വാക്കുകള്‍
ചൂണ്ടിക്കാണിക്കാനാളില്ലാത്ത
അനാഥ മാതൃത്വം
എങ്കിലും
നീ ഭയന്ന ജരാനരകളെ
എന്റെ മനസ്സൊരിക്കലും
സ്വീകരിക്കുകയില്ല

5 comments:

kinakoottam said...

നിന്റെ മനസ്സിലെ മരിക്കാത്ത യൌവ്വനവും,
കണ്ണുകളിലെ മായാത്ത തിളക്കവും
വാക്കുകളിലെ തീക്ഷണതയും
കാലാതീതമായ വരികളിലെ
കനലാട്ടവും അണയാതിരിക്കട്ടെ....

മിര്‍സ said...

നീ ഭയന്ന ജരാനരകളെ
എന്റെ മനസ്സൊരിക്കലും
സ്വീകരിക്കുകയില്ല

jayanEvoor said...

കൊള്ളാം.

അല്ലെങ്കിലും മനസ്സിനെവിടെ ജരയും നരയും!

Anonymous said...

വളരെയധികം ഇഷ്ടായി!
welcome to my blog
blosomdreams.blogspot.com
if u like it follow and support me1

പാവപ്പെട്ടവൻ said...

ഇന്നു 1/04/2014 ബോധിവൃക്ഷത്തെകുറിച്ച് അന്വേഷിക്കുമ്പോൾ ഈ അർത്ഥപൂർണ കവിത ഞാൻ വായിക്കാൻ ഇടയായി..ഒരുപാട് ഇഷ്ടപ്പെട്ട്