Tuesday, July 12, 2011

പ്രണയവസന്തം

പൂര്‍വിക സ്വത്തായെനിക്ക്
കൈവന്നതൊരു ചീന്ത്
നീലാകാശം മാത്രമാണെന്ന്
പാതയോരത്തെ തണലില്‍ വെച്ചാണ്
ഞാന്‍ നിന്നോട് പറഞ്ഞത്.


നന്നേ താഴ്ന്ന മരച്ചിലകളില്‍
വിരലുകളോടിച്ചു നീ പറഞ്ഞു
നമുക്കതില്‍ നട്ടു നനച്ചു
പൂക്കള്‍ വിരിയിക്കാമെന്ന്.


അന്ന് രാവില്‍ നാം ഒരിറ്റു
വെണ്ണിലാച്ചാറു നെറ്റിയില്‍ ചാര്‍ത്തി
കൈകൊര്‍ത്താദ്യമായി
നീലാംബരത്തില്‍ പാദമൂന്നിയതും
താരകങ്ങളുടെ കഥകള്‍ കേട്ടുറങ്ങിയതും
മുകിലുകള്‍ പിണങ്ങി പോയ
പ്രഭാതത്തില്‍ മിഴിതുറന്ന
പൂക്കള്‍ ഞെട്ടറ്റു വീണതും
ഈറനായി പോയൊരെന്‍
മിഴികളില്‍ അധരങ്ങളമര്‍ത്തി
ഓരോ ചുംബനത്തിലൂടെയും
നിന്റെ സ്നേഹം മഴമേഘം പോലെ
എന്നിലെക്കൊഴുകിയെത്തുമെന്നും
അതിന്‍റെ ചില്ല കളിലൊരായിരം
പൂക്കള്‍ വിരിയിക്കാമെന്നും മന്ത്രിച്ചത്
പ്രിയനേ, ഇന്നുമെന്റെ ഹൃത്തിലുണ്ട്.

5 comments:

ശ്രീജ എന്‍ എസ് said...

എന്തോ ഇത് മനസ്സിലേയ്ക്ക് കടന്നില്ല..

Unknown said...

ഒരു തുണ്ട് നീലാകാശം നിറയെ ഒരായിരം നക്ഷത്ര കുഞുങ്ങള്‍ വിരിയട്ടെ ....ഒരു പാട് ഇഷ്ടമായി ........ നന്ദി

Mohammed Kutty.N said...

മനസ്സിലാകുന്നില്ല വരികളിലെ ആശയഗതി...

മഴത്തുള്ളികള്‍ said...

പൂര്‍വിക സ്വത്തായെനിക്ക്
കൈവന്നതൊരു ചീന്ത്
നീലാകാശം മാത്രമാണെന്ന്
പാതയോരത്തെ തണലില്‍ വെച്ചാണ്
ഞാന്‍ നിന്നോട് പറഞ്ഞത്.
- മുന്‍പുള്ള കവിതകളുടെയത്രയും ഇഷ്ടം തോന്നിയില്ല...എങ്കിലും നന്നായിട്ടുണ്ട്...

Unknown said...

Touching...My wishes..
http://neelambari.over-blog.com/