Thursday, September 30, 2010

പ്രവാസിയുടെ പ്രണയം

നിന്‍റെ പ്രണയത്തിനു
മഞ്ഞിന്‍റെ തണുപ്പ്
പൂവിന്‍റെ സൗരഭ്യം
സൂര്യന്‍റെ നിറം
അടിവയറ്റിലെരിയുന്ന
അഗ്നിയുടെ ചൂട്.


കരളുകീറുന്ന മൂര്‍ച്ച
തൊലിയുരിക്കപ്പെടുന്ന
കിനാക്കളുടെ വേദന
ചേങ്ങില കൊട്ടുന്ന
മഴയുടെ ഇരമ്പല്‍.
കണ്ണീരഴിഞ്ഞ
കടലിന്‍റെ നെടുവീര്‍പ്പ്
നറുനിലാവൊഴിഞ്ഞ
കുടകപാലയുടെ ഭാരം.

എങ്കിലുമൊരിക്കല്‍
ചിറകുപൂട്ടി നീ
തളര്‍ന്നെത്തുമ്പോള്‍
നിന്‍റെ പ്രണയത്തിന്‍റെ
നിഴല്‍ മാത്രം ബാക്കിയാവും
ഒറ്റപ്പെടിന്‍റെ ഗര്‍ജ്ജനവും

13 comments:

Junaiths said...

എന്നെങ്കിലും തിരിച്ചു വരും,
അന്നീ പ്രണയം കാത്ത് വെക്കാത്തതില്‍ നിരാശയുണ്ടാകുമോ?
ഗര്‍ജ്ജിച്ചതില്‍ വിഷമവും?

ഫസല്‍ ബിനാലി.. said...

kavithakk thaangaanaavaathathra baaramund bimbangalkk

Vidya said...

പ്രത്യേക ക്ഷണം

പ്രിയപ്പെട്ട മലയാളം സാഹിത്യാരധകരെ,

മലയാളം സാഹിത്യത്തെ ലോക സാഹിത്യ സ്നേഹികളിലെതിക്കുന്നതിന്റെ ഭാഗമായി എന്‍റെ ഒരു എളിയ സംരംഭം കുടി ആയ പുതിയ ബ്ലോഗ്‌ "Malayalampoems.com" തുടങ്ങി.

അതിലേക്കായി നിങ്ങളുടെ പ്രസിദ്ധികരിക്കാത്ത മലയാള സാഹിത്യ സൃഷ്ടി സ്വാഗതം ചെയ്യുന്നു. അങ്ങനെ ലഭിക്കുന്ന നിങ്ങളുടെ സൃഷ്ടികളെ നിങ്ങളുടെ പേരില്‍ തന്നെ ബ്ലോഗില്‍ പ്രസിദ്ധപെടുതുന്നതായിരിക്കും.

എന്‍റെ ഈ ബ്ലോഗിലേക്ക് ഞാന്‍ നിങ്ങളെ സസ്നേഹം സ്വാഗതം ചെയ്യുന്നു.. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് ഭുലോക സാഹിത്യപ്രേമികള്‍ക്ക് കുടി ആസ്വാദ്യകരം ആക്കാന്‍ ഉദ്ദേശിച്ചതായത് കൊണ്ട് നിങ്ങളുടെ സാഹിത്യസൃഷ്ടികളുടെ ഇംഗ്ലീഷ് തര്‍ജമയും കു‌ടി സംഭാവന ചെയ്യാന്‍ താല്പര്യപ്പെടുന്നു. അങ്ങനെ മലയാള സാഹിത്യത്തിന്‍റെ ഭംഗി കണ്ടു ആസ്വദിക്കുവാന്‍ അവര്‍ക്കും കഴിയുമല്ലോ..

നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചുകൊണ്ട്

വിദ്യ
vidupn@yahoo.com
http://kavayathri.wordpress.com/
http://www.malayalampoems.com/

Rajeesh Ambadi said...

simple and good work

Jishad Cronic said...

എങ്കിലുമൊരിക്കല്‍ചിറകുപൂട്ടി നീ തളര്‍ന്നെത്തുമ്പോള്‍നിന്‍റെ പ്രണയത്തിന്‍റെനിഴല്‍ മാത്രം ബാക്കിയാവുംഒറ്റപ്പെടിന്‍റെ ഗര്‍ജ്ജനവും

Mahendar said...

നന്നായി ഈ പ്രവാസപ്രണയം

SUJITH KAYYUR said...

Karinhunangiya pranayathinte manam mookkil adichu kayarunnu.chila varikalil oru kavya thilakkam kaanaanum kazhinhu.

ഓര്‍മ്മക്കുറിപ്പുകള്‍..... said...

കൊള്ളാം

jyothibasu said...

ലില്ലി..‘പ്രവാസിയുടെ പ്രണയം‘ നന്നായിരിക്കുന്നു...പ്രവാസികളുടെ പ്രണയത്തിന് ഒരു നനുത്ത ചൂടുണ്ട്..അതീ കവിതയിലും.

മഴവില്ലും മയില്‍‌പീലിയും said...

ഇഷ്ടപ്പെട്ടു

SUJITH KAYYUR said...

പുത്യ പോസ്റ്റ്‌ തേടിയാണ് വന്നത്. കണ്ടില്ല.

പഴയത് ഒരു തവണ കൂടി വായിച്ചു മടങ്ങുന്നു.

Unknown said...

പ്രവാസികള്‍ നിത്യ ഹരിത നായകന്മാരെ പോലെയാണ്. അവന്റെ പ്രണയവും മധുവിധുവും മരണം വരെ അവസാനിക്കുനില്ല.

CYRILS.ART.COM said...

പ്രവാസപ്രണയം വല്ലാത്തൊരു ചിന്താധാരയാണ്. അനുഭവങ്ങള്‍ അഗ്നി പകര്‍ന്നവര്‍ക്ക് എളുപ്പം സംവദിക്കാനാകും. എങ്കിലും ചില കുത്തിക്കുറിക്കലുകള്‍...വരികള്‍ക്കു വേണ്ടി. അതിന്‍െറ ഉദ്യമത്തിനു വേണ്ടി. കൊള്ളാം.....നന്നായി.