Friday, March 12, 2010

പ്രണയം

പനികൊണ്ട്‌ തിളങ്ങിയ
കണ്ണുകളുമായി
നീയെന്നെ നോക്കിയപ്പോള്‍
ഞാനതില്‍ നമ്മുടെ
പോയ്മറഞ്ഞ കാലങ്ങള്‍ കണ്ടു.


ഇതുപോലെ മഴ
തകര്‍ത്തു പെയ്ത
ഒരു സന്ധ്യയില്‍ നീയെന്നെ
നിശബ്ദമായി പ്രണയിച്ച
കഥ വിവരിക്കുകയും
അടയാളങ്ങള്‍ ആവശ്യമില്ലാത്ത
സ്നേഹതീരങ്ങളിലെക്കെന്നെ
ക്ഷണിച്ചതും
തിരിച്ചറിവായി ഒരു പൂവാക
പൂത്തുലഞ്ഞതും.



എന്നിട്ടും ഇന്നലെ
അപ്രതീക്ഷിതമായി
കണ്ടുമുട്ടിയപ്പോള്‍
ഒരു വാക്ക് പോലും അന്യോന്യം
മൊഴിയാന്‍ കഴിയാതെ
അന്യരായി പിരിഞ്ഞു
പോയതും മിഴികളില്‍
തെളിനീര്‍ പൊടിഞ്ഞതും
ഹൃത്തില്‍ കദനം ബാക്കി
നിന്നതും ഓരോ കിനാവായി
പൊഴിഞ്ഞു പോയെങ്കില്‍.

21 comments:

സമാധാനം said...

പ്രണയത്തിനു കൂട്ടായി എപ്പോഴും മഴ ഉണ്ടാകുമല്ലോ.....

Junaiths said...

പ്രണയ വഴിയില്‍ എപ്പോഴും....

Anil cheleri kumaran said...

പനി കൊണ്ട് കണ്ണ് തിളങ്ങുമോ? ചിലപ്പോള്‍...

grkaviyoor said...

പോയി പോയ കാലത്തിനെ ഓര്‍മ്മിപ്പിച്ചു നന്ദി

പാവപ്പെട്ടവൻ said...

പനികൊണ്ട്‌ തിളങ്ങിയ
കണ്ണുകളുമായി
നീയെന്നെ നോക്കിയപ്പോള്‍
ഞാനതില്‍ നമ്മുടെ
പോയ്മറഞ്ഞ കാലങ്ങള്‍ കണ്ടു.
വളരെ വൈകാര്യകമായ ഒരു വികാരം ഇവിടെ മറഞ്ഞിരിക്കുന്നു നല്ല വരികള്‍

നിലാവര്‍ നിസ said...

പ്രണയം കൊണ്ട് പണി പിടിച്ച കവിത..
തുടക്കം നന്നായിരിക്കുന്നു..

മിര്‍സ said...

പണ്ട് നിശ്ശബ്ദമായി പ്രണയിച്ച ആള്‍ ഇന്നലെ കണ്ടപ്പോള്‍ ഒരു വാക്കു മിണ്ടാത്തതില്‍ എന്താ തെറ്റ് .
എഴുതുന്ന വാക്കിനോട് അല്പം നീതി കാണിക്കൂ..

mary lilly said...

പ്രണയം മാത്രമേ
നിശബ്ദമായി ഉള്ളൂ.
അല്ലാതെ ഒരിക്കലും
സംസാരിച്ചില്ല
എന്ന് അര്‍ത്ഥമില്ല മിര്‍സ.

ചിത്രഭാനു Chithrabhanu said...

ക്ലീഷേ ആയ ടൈറ്റിലുകള്‍ എന്തിനാ എന്ന് കമന്‍റ് ചെയ്യാന്‍ വിചാരിച്ചാണ് വായിച്ചു തുടങ്ങിയത്. എത്ര പറഞ്ഞിട്ടുള്ളതാണെങ്കിലും പഴയ സങ്കേതമാണെങ്കിലും...ഉള്ളില്‍തട്ടി. ഇപ്പോള്‍ തോനുന്നു ക്ലീഷെ ആവാത്തത് പ്രണയം മാത്രം.

ചിത്രഭാനു Chithrabhanu said...

ക്ലീഷേ ആയ ടൈറ്റിലുകള്‍ എന്തിനാ എന്ന് കമന്‍റ് ചെയ്യാന്‍ വിചാരിച്ചാണ് വായിച്ചു തുടങ്ങിയത്. എത്ര പറഞ്ഞിട്ടുള്ളതാണെങ്കിലും പഴയ സങ്കേതമാണെങ്കിലും...ഉള്ളില്‍തട്ടി. ഇപ്പോള്‍ തോനുന്നു ക്ലീഷെ ആവാത്തത് പ്രണയം മാത്രം.

Jishad Cronic said...

കൊള്ളാം.......

Anonymous said...

പ്രണയം ജീവിതത്തിണ്റ്റെ അനിവാര്യതയല്ല. വെറുതെ ഇല്ലാത്ത ആഘോഷങ്ങളാല്‍ അതിനെ ഉത്സവമാക്കരുത്‌. പ്രണയം നിങ്ങളുടെ സര്‍ഗത്മകതയുടെ പരിമിതിയാക്കരുത്‌..............

antony said...

ഇറോം ഷര്‍മിളയെ അറിയുമോ?

പട്ടേപ്പാടം റാംജി said...

എല്ലാം കിനാവാക്കിയാല്‍ വേദനയുടെ കാഠിന്യം കുറയ്ക്കാം.
കൊള്ളാം.

സഫറുള്ള പാലപ്പെട്ടി said...

പ്രണയത്തിന്റെ നൊമ്പരം ...
അത് അനുഭവിച്ചുതന്നെ അറിയണം...
പ്രണയം പൂത്തുലഞ്ഞ നാളുകളിലേയ്ക്ക് ഈ കവിത കൈപിടിച്ചു കൊണ്ടു പോകുക തന്നെ ചെയ്തു.

mary lilly said...

കൈവെള്ള സന്ദര്‍ശിച്ചവര്‍ക്കും
അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി

ജീവി കരിവെള്ളൂർ said...

കവിത നന്നായി ;പക്ഷേ സം‌ശയം ബാക്കി "പനികൊണ്ട് തിളങ്ങിയ കണ്ണുകളുമായി" -പനികൊണ്ട് കണ്ണുകൾ തിളങ്ങുമോ?

Unknown said...

Nalla Kavitha. Pranayam oru pani aanallo ....

Sunil G Nampoothiri said...

നല്ല ഇളം കാറ്റുപോലെ ഒരു കവിത...
പ്രണയത്തിന്‍ സുഗന്ധം വഹിച്ചു...
സുനില്‍

"മരണത്തില്‍ കൈയും പിടിച്ചുപോകെ
തിരിയാതെ നമ്മള്‍ കൊളുത്തി വയ്ക്കൂ..."
(സുഗതകുമാരിയുടെ വരികള്‍)

Unknown said...

നന്ദി ചേച്ചി നന്നായിട്ടുണ്ട് ..............

Unknown said...

വിരഹം,
നിന്നില്‍ കവിതയുടെ പെമാരിയായീ.!
നിന്റെ വാക്കുകള്‍
കനല്‍കട്ടകള്‍ ..,
എന്റെ അക്ഷരങ്ങള്‍
ഭയന്ന് വിറക്കുന്നു,
മറുവാക്ക്പറയാനാവാതത
എന്റെ ചുണ്ടുകളില്‍,
ഭയപ്പാടിന്റെ കൊടുംകാററിരംപുന്നു,
ഇനിയുമെന്നെ സ്നേഹിക്കരുത് ..,
അനര്‍ഹന്റെ സിരോവസ്ത്രമാനെനിക്ക്..,
നീ സൂക്ഷിച്ചുവെച്ച
മയില്‍പീലികള്‍,
കാലചക്രത്തിന്റെ അഭ്രപാളികളില്‍
കുററപത്രംചുമതതി -
ശക്ഷവിധിക്കാന്‍ നേരമായീ,
ഞാന്‍
അവസാനയാത്രക്ക്
തയ്യാറെടുക്കുകയാണ്,
കുറ്റവാളിയുടെ നെഞ്ചെരിക്കുന്ന
വേദനയുമായീ ,
പൂര്തീകരിക്കാത്ത ഒരു ജന്മന്താരത്തിന്റെ
നീറുന്ന നെരിപ്പോടുകള്‍
എരിയുമ്പോള്‍,
ഇനിയുമെന്നെ സ്നേഹിക്കരുതെന്നും,
വഴിയോരതെങ്ങോപുരംപോക്കില്‍
മണ്ണിട്ട്‌ പുതകുംമുന്പായീ ,
എത്തിനോക്കരുതെന്നും,
അപേക്ഷിക്കയാണ് ഞാന്‍ !

AJI