Tuesday, September 22, 2009

എന്‍റെ പേര്

അനുവാദം ചോദിക്കാതെയാണ്
ഞാന്‍ അകത്തേക്ക് കടന്നത്.
ഏഴു താഴിട്ടു പൂട്ടിയ
നിന്‍റെ ഹൃദയവാതില്‍
ഒരൊറ്റ നോട്ടം കൊണ്ടാണ്
ഞാന്‍ തുറന്നത്.


കൂരമ്പുകളായി തറയ്ക്കുന്ന
നിന്‍റെ നോട്ടങ്ങളും
ചാട്ടുളിയായി പായുന്ന
വാക്കും
പെരുമഴ പോലെ
നിര്‍ത്താതെ പെയ്യുന്ന
രോഷവും
ഒരൊറ്റ ചുംബനം കൊണ്ടാണ്
ഞാന്‍ തടഞ്ഞത്.
എന്‍റെ പേരാണ് പ്രണയം.


ഒറ്റ ചുംബനത്തില്‍
പൂക്കുന്ന പൂവായി നീ
ഉലഞ്ഞു നില്‍ക്കുമ്പോള്‍
ഇനി വിട തരിക
സ്നേഹിച്ച അധരങ്ങള്‍ക്കും
കാത്തിരുന്ന ഹൃത്തിനും.

15 comments:

Unknown said...

എന്‍റെ പേരാണ് പ്രണയം.

മുള്ളൂക്കാരന്‍ said...

ഇനി വിട തരിക
സ്നേഹിച്ച അധരങ്ങള്‍ക്കും
കാത്തിരുന്ന ഹൃത്തിനും.

പാവപ്പെട്ടവൻ said...

രോഷവും
ഒരൊറ്റ ചുംബനം കൊണ്ടാണ്
ഞാന്‍ തടഞ്ഞത്.
മനോഹരവും തികച്ചു സുതാര്യവുമായ പ്രണയം ജീവിത തുറകളിലേക്ക് പെയിതിറങ്ങുന്ന നിലാവും കുളിരും പോലെ

മാണിക്യം said...

അനുവാദം ചോദിക്കാതെ
മന്സ്സിന്റെ ഭിത്തി തുരന്ന്
ഇടിമിന്നല്‍ പോലൊരു
ചുംബനത്തില്‍ ഒതുക്കി
ഈ പ്രപന്ചത്തിലെ
പ്രണയം മുഴുവന്‍
പെരുമഴയായ് പെയ്യിച്ചിട്ട്
ഇനി വിടപറയാനാവുമോ?

Junaiths said...

അനുവാദം ചോദിക്കാതെയാണ്
ഞാന്‍ അകത്തേക്ക് കടന്നത്.
ഏഴു താഴിട്ടു പൂട്ടിയ
നിന്‍റെ ഹൃദയവാതില്‍
ഒരൊറ്റ നോട്ടം കൊണ്ടാണ്
ഞാന്‍ തുറന്നത്.

കൂരമ്പുകളായി തറയ്ക്കുന്ന
നിന്‍റെ നോട്ടങ്ങളും
ചാട്ടുളിയായി പായുന്ന
വാക്കും
പെരുമഴ പോലെ
നിര്‍ത്താതെ പെയ്യുന്ന
രോഷവും
ഒരൊറ്റ ചുംബനം കൊണ്ടാണ്
ഞാന്‍ തടഞ്ഞത്.
എന്‍റെ പേരാണ് പ്രണയം.

ഒറ്റ ചുംബനത്തില്‍
പൂക്കുന്ന പൂവായി നീ
ഉലഞ്ഞു നില്‍ക്കുമ്പോള്‍
ഇനി വിട തരിക
സ്നേഹിച്ച അധരങ്ങള്‍ക്കും
കാത്തിരുന്ന ഹൃത്തിനും.
**************************
ഈ വരികളോട് മുഴുവന്‍ (അനുവാദം വാങ്ങാതെ)ഒരു പ്രണയം...

മരത്തലയന്‍ പട്ടേട്ടന്‍ said...

എന്തിനായിരുന്നു പൊടുന്നനെ വിട?

ഷിനില്‍ നെടുങ്ങാട് said...

തീക്ഷ്ണമായ വരികള്‍ പക്ഷെ വ്യക്തതയില്ലാത്ത ആശയവിനിമയം കൊണ്ട് അപൂര്‍ണ്ണമായിപ്പോയി...

കുളക്കടക്കാലം said...

പലപ്പോഴും
ഇങ്ങനെയാണ്.'ഇനി വിട തരിക' എന്ന കേവല വാക്യങ്ങളില്‍ എല്ലാം അങ്ങ് അവസാനിപ്പിക്കും ,നിസ്സാരമായി....

Unknown said...

അനുവാദം ചോദിക്കാതെയാണ്
ഞാന്‍ അകത്തേക്ക് കടന്നത്.
ഏഴു താഴിട്ടു പൂട്ടിയ
നിന്‍റെ ഹൃദയവാതില്‍
ഒരൊറ്റ നോട്ടം കൊണ്ടാണ്
ഞാന്‍ തുറന്നത്.

Deepa Bijo Alexander said...

പ്രണയത്തിന്റെ തീക്ഷ്ണത നിറയുന്ന വരികൾ....

മണിഷാരത്ത്‌ said...

ഇനി വിടയെന്തിനാണെന്ന് മനസ്സിലായില്ലാട്ടോ?

Raghunath.O said...

വിഷു വരെ മാത്രം
വിടര്‍ന്നുനില്‍ക്കും
കണിക്കൊന്നപോല്‍
ആകാശമറിയാതൊളിച്ച
മയില്‍പ്പീലി
തുണ്ടുപോല്
മഷിതണ്ടാല്‍
മായ്ക്കും മുമ്പെ
ചിറകടിച്ച
ശലഭങ്ങള്‍ പോല്‍
കൈ പിടിച്ചെന്നും
കൂടെ നടത്തിയ
അച്ഛനെപോല്
പ്രണയവും
എനിക്കിന്നോരോര്‍മ

Sureshkumar Punjhayil said...

Athu venda.. Sneham athu...!!!

Manoharam, ashamsakal...!!!

കാപ്പിലാന്‍ said...

ഓഹോ ..പ്രണയം ഇങ്ങനെയൊക്കെ ആണ് അല്ലേ :)

mary lilly said...

എന്‍റെ പേര് എന്ന കവിത വായിച്ചു അഭിപ്രായം
രേഖപ്പെടുത്തിയവര്‍ക്കും
കൈവെള്ള സന്ദര്‍ശിച്ചവര്‍ക്കും
നന്ദി