Tuesday, September 1, 2009

ആരാധകന്‍

പറന്നു പോകുന്ന
അക്ഷരങ്ങളുടെ ഏതാനും
ചീളുകള്‍ മാത്രം
കൈവശമുള്ള
എന്‍റെ ആരാധകനാണ്
നീയെന്നു സ്വയം പരിചയ-
പ്പെടുത്തിയപ്പോള്‍
ഞാന്‍ വിസ്മയത്തിന്‍റെ
പാതാളത്തിലേക്ക്‌
താഴ്ന്നുപോയി.


ആരാധകാ, നിന്നെ
നിലനിര്‍ത്താനുള്ള
കൈയടക്കം എന്‍റെ
വരികള്‍ക്കിപ്പോഴില്ല.
നിന്‍റെ സ്നേഹത്തിനും
സൌഹൃദത്തിനും മുന്നില്‍
മുഖം തിരിച്ച
എന്നോട് പൊറുക്കുക.


ദുരിതങ്ങളുടെ
ഖനിഗര്‍ത്തങ്ങള്‍ താണ്ടി
എന്‍റെ വാക്കുകള്‍
പുനര്‍ജ്ജനിക്കുമ്പോള്‍
ഇടിമുഴക്കങ്ങളെ ഭേദിക്കാന്‍
എന്‍റെ ബിംബങ്ങള്‍
കരുത്താര്‍ജ്ജിക്കുമ്പോള്‍
സ്വപ്നങ്ങളുടെ
തടവറയില്‍ നിന്നും
എന്‍റെ കണ്ണുകള്‍
പുറന്തള്ളപ്പെടുമ്പോള്‍
ഓര്‍മ്മകളുടെ മായാ-
ഗോപുരങ്ങളില്‍ നിന്നും
എന്‍റെ ഹൃദയം
പൊട്ടിത്തെറിക്കുമ്പോള്‍ മാത്രം
നീയെന്‍റെ ആരാധകനാവുക.


അന്ന് ഞാന്‍ വീണ്ടുവിചാരങ്ങള്‍ക്ക്
തയ്യാറെടുത്ത
ഒരു പച്ചമരമായിരിക്കും.

13 comments:

Unknown said...

ആരാധകാ, നിന്നെ
നിലനിര്‍ത്താനുള്ള
കൈയടക്കം എന്‍റെ
വരികള്‍ക്കിപ്പോഴില്ല.

ഇതാണു ശരി... ആ തിരിച്ചറിവുള്ളയാളാണു യഥാര്‍ത്ഥ എഴുത്തുകാരന്‍(രി)...നല്ല ആശയം. നന്നായി എഴുതി.

ഉറുമ്പ്‌ /ANT said...

അനുവാചകനിൽനിന്നും ആരാധകനിലേക്കുള്ള അകലം വളരെ ചെറുതാണ്.

മനോഹരമായി പറഞ്ഞിരിക്കുന്നു.

പച്ചമരമായിരിക്കുക എന്നെന്നും.

Junaiths said...

ഓര്‍മ്മകളുടെ മായാ-
ഗോപുരങ്ങളില്‍ നിന്നും
എന്‍റെ ഹൃദയം
പൊട്ടിത്തെറിക്കുമ്പോള്‍ മാത്രം
നീയെന്‍റെ ആരാധകനാവുക.

അന്ന് ഞാന്‍ വീണ്ടുവിചാരങ്ങള്‍ക്ക്
തയ്യാറെടുത്ത
ഒരു പച്ചമരമായിരിക്കും.

Unknown said...

അന്ന് ഞാന്‍ വീണ്ടുവിചാരങ്ങള്‍ക്ക്
തയ്യാറെടുത്ത
ഒരു പച്ചമരമായിരിക്കും.

മനോഹരമായി

Unknown said...

ആരാധകാ, നിന്നെ
നിലനിര്‍ത്താനുള്ള
കൈയടക്കം എന്‍റെ
വരികള്‍ക്കിപ്പോഴില്ല.
നിന്‍റെ സ്നേഹത്തിനും
സൌഹൃദത്തിനും മുന്നില്‍
മുഖം തിരിച്ച
എന്നോട് പൊറുക്കുക.

അതിമനോഹരം
ആശംസകള്‍

K G Suraj said...

ഗംഭീരം..

Steephen George said...

pacha mara prayogam kidilan,,,,

പാവപ്പെട്ടവൻ said...

ദുരിതങ്ങളുടെ
ഖനിഗര്‍ത്തങ്ങള്‍ താണ്ടി
എന്‍റെ വാക്കുകള്‍
പുനര്‍ജ്ജനിക്കുമ്പോള്‍
ഇടിമുഴക്കങ്ങളെ ഭേദിക്കാന്‍
എന്‍റെ ബിംബങ്ങള്‍
കരുത്താര്‍ജ്ജിക്കുമ്പോള്‍

മനോഹരം ആശംസകള്‍

Unknown said...

അന്ന് ഞാന്‍ വീണ്ടുവിചാരങ്ങള്‍ക്ക്
തയ്യാറെടുത്ത
ഒരു പച്ചമരമായിരിക്കും.

മനോഹരം ആശംസകള്‍

സാബു ജോസഫ്. said...

അനന്തമായ കാത്തിരിപ്പിനൊടുവില്‍, ദുരിതങ്ങളുടെ ഖനിഗര്‍ത്തങ്ങള്‍ താണ്ടി വാക്കുകള്‍ പുനര്‍ജ്ജനിക്കുമ്പോള്‍, ഇടിമുഴക്കങ്ങളെ ഭേദിക്കാന്‍ ബിംബങ്ങള്‍കരുത്താര്‍ജ്ജിക്കുമ്പോള്‍, സ്വപ്നങ്ങളുടെ തടവറയില്‍ നിന്നും കണ്ണുകള്‍ പുറന്തള്ളപ്പെടുമ്പോള്‍ ഓര്‍മ്മകളുടെ മായാ-ഗോപുരങ്ങളില്‍ നിന്നും ഹൃദയം പൊട്ടിത്തെറിക്കുന്ന നിമിഷത്തില്‍ ആരാധകന്റെ ആരാധന നഷ്ടപെട്ടു എന്നറിയുബോള്‍ എന്തായിരിക്കും മാനസികാവസ്ഥ....? നിരാശ...? വേദന...? അതോ നഷ്ടബോധം...? ലളിതം...മനോഹരം കവിത......

mary lilly said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കും
കൈവെള്ള സന്ദര്‍ശിച്ചവര്‍ക്കും നന്ദി.

SNAPS said...

nice one

സുലോജ് said...

Nalla ezhuthannaloo...