എത്ര അകലെയാണെങ്കിലും
എന്റെ സ്നേഹം
തൊട്ടറിയുന്നവനാണ് നീ.
ഒരിക്കലും തമ്മില്‍
കണ്ടിട്ടില്ലെങ്കിലും
എന്റെ മനസ്സറിയുന്നവന്‍.
കനല്‍വഴികളില്‍
കാലിടറുമ്പോള്‍
എന്റെ കരതലം കവരുന്നവന്
മിഴികളില്‍ നീര്‍ക്കണം
പൊടിയുമ്പോള്‍
അധരങ്ങളാലൊപ്പുന്നവന്‍
ഹൃദയം നോവാല്‍ പിടയുമ്പോള്‍
മെയ്യോടു ചേര്‍ത്തു
മെല്ലെ പുണരുന്നവന്.
ഇരവിലും പകലിലും
ഞാന്‍ സംസാരിക്കുന്നത്
നിന്നോടാണ്.
ഞാനുണരുന്നതും
നിന്റെ സ്നേഹസ്മൃതിയിലാണ്
എന്റെ നെഞ്ചില്‍
ഇനിയും കാണാത്ത
നിന്റെ മുഖം മാത്രമാണുള്ളത്.
എന്നിലും നിന്നിലും വീണ്ടും
പ്രാണന്റെ ചിറകടിയൊച്ച
ഉയരുമ്പോള്‍ നാമിങ്ങനെ
അകലെയിരുന്നു
മൂകം പ്രണയിക്കും
ഒരിക്കലും തമ്മില്‍ പറയാതെ.
10 comments:
ചിലപ്പോള്‍ അരികില്‍പോലും ദൂരമുണ്ടാകുന്നു
ചിലപ്പോള്‍ അകലങ്ങള്‍ പോലും മാഞ്ഞുപോകുന്നു
അകന്നിരുന്നു പ്രണയിക്കുന്നവരുടെ മനസുപൊള്ളുമ്പോള് ഈ വരികള്‍ ഒരു മഞ്ഞുകണമായിരിക്കും
ആശംസകള്‍
മനോഹരമായിരിക്കുന്നു..
(കരത്തലം ആണോ? കരതലം അല്ലേ..?)
ഇരവിലും പകലിലും
ഞാന്‍ സംസാരിക്കുന്നത്
നിന്നോടാണ്.
ഞാനുണരുന്നതും
നിന്റെ സ്നേഹസ്മൃതിയിലാണ്
എന്റെ നെഞ്ചില്‍
ഇനിയും കാണാത്ത
നിന്റെ മുഖം മാത്രമാണുള്ളത്.
നല്ല വരികള്‍ മനോഹരം ആശംസകള്‍
"എന്നിലും നിന്നിലും വീണ്ടും
പ്രാണന്റെ ചിറകടിയൊച്ച
ഉയരുമ്പോള്‍ നാമിങ്ങനെ
അകലെയിരുന്നു
മൂകം പ്രണയിക്കും
ഒരിക്കലും തമ്മില്‍ പറയാതെ."
പ്രണയം തുടിച്ചു നിൽക്കുന്ന വരികൾ..ഇഷ്ടമായി....
"കനല്‍വഴികളില്‍
കാലിടറുമ്പോള്‍
എന്റെ കരതലം കവരുന്നവന്
മിഴികളില്‍ നീര്‍ക്കണം
പൊടിയുമ്പോള്‍
അധരങ്ങളാലൊപ്പുന്നവന്‍
ഹൃദയം നോവാല്‍ പിടയുമ്പോള്‍
മെയ്യോടു ചേര്‍ത്തു
മെല്ലെ പുണരുന്നവന്."
അകലങ്ങളിലിരിക്കുന്നയാളെക്കുറിച്ചെഴുതിയതായതു കൊണ്ട് ഇവിടെ ഇച്ചിരി confusion ആയി. പക്ഷേ,സ്വപ്നങ്ങളിൽ അകലം ഒരു പ്രശ്നമാകുന്നില്ലല്ലോ അല്ലേ?
പ്രണയം നിറഞ്ഞൊഴുകട്ടെ ...
കണ്ടും കാണാതെയും..
അടുത്തും അകലത്തിലും..
തൊട്ടും തൊടാതെയും..
എന്നിലും നിന്നിലും വീണ്ടും
പ്രാണന്റെ ചിറകടിയൊച്ച
ഉയരുമ്പോള്‍ നാമിങ്ങനെ
അകലെയിരുന്നു
മൂകം പ്രണയിക്കും
ഒരിക്കലും തമ്മില്‍ പറയാതെ.
എന്നിലും നിന്നിലും വീണ്ടും
പ്രാണന്റെ ചിറകടിയൊച്ച
ഉയരുമ്പോള്‍ നാമിങ്ങനെ
അകലെയിരുന്നു
മൂകം പ്രണയിക്കും
ഒരിക്കലും തമ്മില്‍ പറയാതെ.
കൈവെള്ള സന്ദര്‍ശിച്ച
എല്ലാവര്ക്കും നന്ദി
Post a Comment