ആദ്യമായി നിന്‍റെ സ്വരം
എന്‍റെ കാതുകളില്‍
പതിഞ്ഞപ്പോള്‍
മനസ്സില്‍ സ്നേഹത്തിന്‍റെ
കുളിരും സാന്ദ്രിമയും
കണ്ണുകളില്‍
അഗ്നിയും മഞ്ഞും
ഒരേ പോലെ
പൊഴിഞ്ഞു കൊണ്ടിരുന്നു.
പുതുമണ്ണില്‍ പുതുമഴ
നാമ്പ് വിരിയുമ്പോഴുള്ള
പ്രണയത്തിന്‍റെ ഗന്ധത്തിലും
കിനാവിന്‍റെ വിഹ്വലതകളിലും
അശാന്തിയുടെ തീരങ്ങളിലും
ഞാന്‍ ചെന്നു വീണു.
ഇനിയും എന്തെങ്കിലും പറയുക
ഇമ്പമാര്‍ന്ന നിന്‍റെ സ്വരം
എന്‍റെ തനുവില്‍ നിറയുമ്പോള്‍
ആകാശത്തിന്‍റെ ആര്‍ദ്രതയും
ഭൂമിയുടെ മായികതയും
ഞാനറിയും.
മയിലും മാരിവില്ലും
എന്‍റെ മിഴികളില്‍
നൃത്തമാടി തളര്‍ന്നുറങ്ങും.
ഗന്ധര്‍വ സ്വരഗീതകങ്ങള്‍
പൂക്കുമ്പോള്‍ നാം രണ്ടു
താരകങ്ങളായി നിര്‍ത്താതെ
പാടിക്കൊണ്ടേയിരിക്കും.
10 comments:
ആദ്യപ്രണയത്തിന്റെ സൌദര്യവും തുടര്‍ന്നു വരുന്ന കുളിര്‍മ്മയും. സ്കൂള്‍ കാലത്തേക്ക് പോയതു പോലെ...ആശംസകള്‍
ഇനിയും എന്തെങ്കിലും പറയുക
പറഞ്ഞു തീരാത്ത പ്രണയത്തെ കുറിച്ച്
ആശംസകള്‍
ഇനിയും എന്തെങ്കിലും പറയുക
ഇമ്പമാര്‍ന്ന നിന്‍റെ സ്വരം
എന്‍റെ തനുവില്‍ നിറയുമ്പോള്‍
ആകാശത്തിന്‍റെ ആര്‍ദ്രതയും
ഭൂമിയുടെ മായികതയും
ഞാനറിയും.
മയിലും മാരിവില്ലും
എന്‍റെ മിഴികളില്‍
നൃത്തമാടി തളര്‍ന്നുറങ്ങും.
ഗന്ധര്‍വ സ്വരഗീതകങ്ങള്‍
പൂക്കുമ്പോള്‍ നാം രണ്ടു
താരകങ്ങളായി നിര്‍ത്താതെ
പാടിക്കൊണ്ടേയിരിക്കും.
ഇനിയും എന്തെങ്കിലും പറയുക
ഇമ്പമാര്‍ന്ന നിന്‍റെ സ്വരം
എന്‍റെ തനുവില്‍ നിറയുമ്പോള്‍
ആകാശത്തിന്‍റെ ആര്‍ദ്രതയും
ഭൂമിയുടെ മായികതയും
ഞാനറിയും.
മയിലും മാരിവില്ലും
എന്‍റെ മിഴികളില്‍
നൃത്തമാടി തളര്‍ന്നുറങ്ങും.
ആശംസകള്‍
കവിത വായിച്ചു തീരുമ്പോള്‍
വേദനയുള്ള ഒരാഹ്ലാദം..
നല്ല കവിതയുടെ
ഫലം..
ഇനിയും എന്തെങ്കിലും പറയുക
ഇമ്പമാര്‍ന്ന നിന്‍റെ സ്വരം
എന്‍റെ തനുവില്‍ നിറയുമ്പോള്‍
ആകാശത്തിന്‍റെ ആര്‍ദ്രതയും
ഭൂമിയുടെ മായികതയും
ഞാനറിയും.
ഗന്ധര്‍വ സ്വരഗീതകങ്ങള്‍
പൂക്കുമ്പോള്‍ നാം രണ്ടു
താരകങ്ങളായി നിര്‍ത്താതെ
പാടിക്കൊണ്ടേയിരിക്കും..
കൊട് കൈ..
പ്രണയത്തെ കുറിച്ച് പറയുമ്പോൾ വാക്കുകൾ ആർക്കും ഇടതടവില്ലാത്ത പ്രവാഹമാകും എന്നതാണ് സത്യം
ഗന്ധര്‍വ സ്വരഗീതകങ്ങള്‍
പൂക്കുമ്പോള്‍ നാം രണ്ടു
താരകങ്ങളായി നിര്‍ത്താതെ
പാടിക്കൊണ്ടേയിരിക്കും.
അഭിപ്രായങ്ങള്‍ക്കും കൈവെള്ള സന്ദര്‍ശിച്ച
എല്ലാവര്‍ക്കും നന്ദി.
Post a Comment