Sunday, August 2, 2009

വിരിയാത്ത വരികള്‍

എഴുതാതെ പോയ വരികളും
പറയാതെ കളഞ്ഞ അക്ഷരങ്ങളും
എല്ലാം നിനക്കുള്ളതായിരുന്നു.


നനഞ്ഞ മണ്ണില്‍ നിന്നും
മിഴിനീട്ടുന്ന പുല്‍ക്കൊടിയുടെ
വിഹ്വലതയും ഊഷരഭൂവില്‍
വീണ ആദ്യമഴത്തുള്ളിയുടെ
നിര്‍വൃതിയും അതിലടങ്ങിയിരിക്കുന്നു.


വയലേലകളുടെയോരത്ത്
ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന
കൊറ്റിയുടെ ഏകാഗ്രതയിലും
നീലപൊന്‍മാന്‍ ചിറകിന്‍റെ
വശ്യതയിലും മുക്കുറ്റിപ്പൂവിന്‍റെ
സ്വപ്നങ്ങളിലും നിറഞ്ഞൊഴുകി
ഒരു നദിപോലെ ധന്യയായി
ഞാന്‍ നിന്നിലേക്കെത്തുമ്പോള്‍
മഴവില്‍ പൂക്കളാല്‍ നിറമാല
ചാര്‍ത്തി സന്ധ്യ തൂവിയെറിഞ്ഞ
സിന്ദൂരം നെറുകയിലണിയിച്ചു
നീയെന്നെ സ്വീകരിക്കുക.


പ്രിയനേ, മഞ്ഞുപൊഴിയുന്ന
പ്രഭാതങ്ങളില്‍ നീയെന്‍റെ
ചിലമ്പിച്ച സ്വരം കേള്‍ക്കും.
അപ്പോള്‍ ചിതറി വീഴുന്ന
സ്പന്ദനങ്ങളില്‍ എന്‍റെ പ്രണയം
തുളുമ്പാതെ നിറഞ്ഞു നില്‍ക്കും.

11 comments:

Junaiths said...

സ്പന്ദനങ്ങളില്‍ എന്‍റെ പ്രണയം
തുളുമ്പാതെ നിറഞ്ഞു നില്‍ക്കും

Unknown said...

ഒരു നദിപോലെ ധന്യയായി
ഞാന്‍ നിന്നിലേക്കെത്തുമ്പോള്‍
മഴവില്‍ പൂക്കളാല്‍ നിറമാല
ചാര്‍ത്തി സന്ധ്യ തൂവിയെറിഞ്ഞ
സിന്ദൂരം നെറുകയിലണിയിച്ചു
നീയെന്നെ സ്വീകരിക്കുക.

Unknown said...

പ്രിയനേ, മഞ്ഞുപൊഴിയുന്ന
പ്രഭാതങ്ങളില്‍ നീയെന്‍റെ
ചിലമ്പിച്ച സ്വരം കേള്‍ക്കും.
അപ്പോള്‍ ചിതറി വീഴുന്ന
സ്പന്ദനങ്ങളില്‍ എന്‍റെ പ്രണയം
തുളുമ്പാതെ നിറഞ്ഞു നില്‍ക്കും.

ഗംഭീരം

Anil cheleri kumaran said...

സന്ധ്യ തൂവിയെറിഞ്ഞ
സിന്ദൂരം നെറുകയിലണിയിച്ചു
നീയെന്നെ സ്വീകരിക്കുക.
ithonnum aarum kaanathe pokunnallo ente daivame..
what a fantastic lines..

great........!!!

Nisha/ നിഷ said...

എന്റെ ചേച്ചീ....ന്തു ഭംഗിയായിരിക്കുന്നു
പ്രണയം... നിറഞ്ഞ ഈ വരികള്‍.....

“എഴുതാതെ പോയ വരികളും
പറയാതെ കളഞ്ഞ അക്ഷരങ്ങളും
എല്ലാം നിനക്കുള്ളതായിരുന്നു.

നനഞ്ഞ മണ്ണില്‍ നിന്നും
മിഴിനീട്ടുന്ന പുല്‍ക്കൊടിയുടെ
വിഹ്വലതയും ഊഷരഭൂവില്‍
വീണ ആദ്യമഴത്തുള്ളിയുടെ
നിര്‍വൃതിയും അതിലടങ്ങിയിരിക്കുന്നു. ”

Unknown said...

ഒരു നദിപോലെ ധന്യയായി
ഞാന്‍ നിന്നിലേക്കെത്തുമ്പോള്‍
മഴവില്‍ പൂക്കളാല്‍ നിറമാല
ചാര്‍ത്തി സന്ധ്യ തൂവിയെറിഞ്ഞ
സിന്ദൂരം നെറുകയിലണിയിച്ചു
നീയെന്നെ സ്വീകരിക്കുക.

പ്രിയനേ, മഞ്ഞുപൊഴിയുന്ന
പ്രഭാതങ്ങളില്‍ നീയെന്‍റെ
ചിലമ്പിച്ച സ്വരം കേള്‍ക്കും.
അപ്പോള്‍ ചിതറി വീഴുന്ന
സ്പന്ദനങ്ങളില്‍ എന്‍റെ പ്രണയം
തുളുമ്പാതെ നിറഞ്ഞു നില്‍ക്കും

പ്രണയത്തിന്‍റെ ഭൂമികയില്‍
നില്‍ക്കുന്ന പ്രതീതി.
ഭാവുകങ്ങള്‍

Unknown said...

ഒരു നദിപോലെ ധന്യയായി
ഞാന്‍ നിന്നിലേക്കെത്തുമ്പോള്‍
മഴവില്‍ പൂക്കളാല്‍ നിറമാല
ചാര്‍ത്തി സന്ധ്യ തൂവിയെറിഞ്ഞ
സിന്ദൂരം നെറുകയിലണിയിച്ചു
നീയെന്നെ സ്വീകരിക്കുക.

മനസ്സില്‍ പ്രണയം നിറയ്ക്കുന്ന വരികള്‍.
ലില്ലി പൂക്കളാല്‍ ആശംസകള്‍

Unknown said...

ഒരു നദിപോലെ ധന്യയായി
ഞാന്‍ നിന്നിലേക്കെത്തുമ്പോള്‍
മഴവില്‍ പൂക്കളാല്‍ നിറമാല
ചാര്‍ത്തി സന്ധ്യ തൂവിയെറിഞ്ഞ
സിന്ദൂരം നെറുകയിലണിയിച്ചു
നീയെന്നെ സ്വീകരിക്കുക.

Unknown said...

ഒരു നദിപോലെ ധന്യയായി
ഞാന്‍ നിന്നിലേക്കെത്തുമ്പോള്‍
മഴവില്‍ പൂക്കളാല്‍ നിറമാല
ചാര്‍ത്തി സന്ധ്യ തൂവിയെറിഞ്ഞ
സിന്ദൂരം നെറുകയിലണിയിച്ചു
നീയെന്നെ സ്വീകരിക്കുക.

mary lilly said...

കൈവെള്ള സന്ദര്‍ശിച്ച എല്ലാവര്‍ക്കും
അഭിപ്രായങ്ങള്‍ക്കും നന്ദി

Raman said...

Nannayindutaaa