നെഞ്ചില്‍ അമ്പേറ്റു പിടയുന്ന
ഒരു പക്ഷിയാണീ പ്രഭാതം.
ഇത് വേടന്‍റെ ഇടത്താവളമാണ്.
ഒരിക്കല്‍ അവനിവിടെയെത്തും.
പിന്നെയെന്‍റെ ഇളംതൂവലും
പിഴുതെറിഞ്ഞു എന്നോട്
പറന്നു പോകാന്‍ കല്പിക്കും.
തൂവലുകള്‍ കൊഴിയും മുമ്പ്
സ്നേഹം തണല്‍വിരിക്കുന്ന
നിന്‍റെ ചില്ലയില്‍ ഞാനെന്‍റെ
ഓമല്‍ കാഞ്ചനക്കൂട് പണിയും.
ആഴങ്ങളറിയാത്ത ആഴിയും
ദൂരങ്ങളറിയാത്ത ആകാശവും
അളക്കാന്‍ വേടന്‍ വരികിലും
പ്രണയം പൂത്ത പൂമരക്കൊമ്പില്‍
നാം കൊക്കില്‍ കൊക്കുരുമ്മി
സ്വപ്നങ്ങളൊക്കെയും പങ്കുവെക്കും.
മാനിഷാദ മൊഴികളുതിരും മുമ്പേ
അമ്പേറ്റു താഴെ പതിച്ചീടില്‍
കരയില്ല ഞാന്‍ പ്രാണന്‍ വെടിഞ്ഞാലും.
18 comments:
ആഴങ്ങളറിയാത്ത ആഴിയും
ദൂരങ്ങളറിയാത്ത ആകാശവും
അളക്കാന്‍ വേടന്‍ വരികിലും
പ്രണയം പൂത്ത പൂമരക്കൊമ്പില്‍
നാം കൊക്കില്‍ കൊക്കുരുമ്മി
സ്വപ്നങ്ങളൊക്കെയും പങ്കുവെക്കും.
വേടന്റെ വരവും പാഞ്ഞു വരുന്ന അമ്പും സുനിശ്ചിതം തന്നെ...അതു ഒരു കിളിയെ മാത്രം എയ്തു വീഴ്ത്തുന്നതാണു അസഹനീയം...
നല്ല വരികള്‍
മാനിഷാദ മൊഴികളുതിരും മുമ്പേ
അമ്പേറ്റു താഴെ പതിച്ചീടില്‍
കരയില്ല ഞാന്‍ പ്രാണന്‍ വെടിഞ്ഞാലും.
മാനിഷാദ മൊഴികളുതിരും മുമ്പേ
അമ്പേറ്റു താഴെ പതിച്ചീടില്‍
കരയില്ല ഞാന്‍ പ്രാണന്‍ വെടിഞ്ഞാലും.
.... ഹൃദ്യം... മനോഹരം
Theerchayayum karayaruthu...!
Manoharam, Ashamsakal...!!!
ആഴങ്ങളറിയാത്ത ആഴിയും
ദൂരങ്ങളറിയാത്ത ആകാശവും
അളക്കാന്‍ വേടന്‍ വരികിലും
പ്രണയം പൂത്ത പൂമരക്കൊമ്പില്‍
നാം കൊക്കില്‍ കൊക്കുരുമ്മി
സ്വപ്നങ്ങളൊക്കെയും പങ്കുവെക്കും.
സുന്ദരം ഈ കവിത...
എല്ലാ ഭാവുകങ്ങളും...
കാൽപ്പനികത പൂത്ത് വിരിയുന്ന സുഗന്ധം..
സ്നേഹം നിറഞ്ഞ
ആഴിയുടെ ആഴവും, ആകാശത്തിന്റെ ദൂരവും അളക്കാനാവില്ല...
ഒരു വേടനും
ishtaayi
പ്രഭാതത്തെ പക്ഷിയോടുപമിച്ച കവി ഭാവന ഗംഭീരം.
'മാനിഷാദ മൊഴികളുതിരും മുമ്പേ
അമ്പേറ്റു താഴെ പതിച്ചീടില്‍
കരയില്ല ഞാന്‍ പ്രാണന്‍ വെടിഞ്ഞാലും.'
ആഴങ്ങളറിയാത്ത ആഴിയും
ദൂരങ്ങളറിയാത്ത ആകാശവും
അളക്കാന്‍ വേടന്‍ വരികിലും
പ്രണയം പൂത്ത പൂമരക്കൊമ്പില്‍
നാം കൊക്കില്‍ കൊക്കുരുമ്മി
സ്വപ്നങ്ങളൊക്കെയും പങ്കുവെക്കും.
മാനിഷാദ മൊഴികളുതിരും മുമ്പേ
അമ്പേറ്റു താഴെ പതിച്ചീടില്‍
കരയില്ല ഞാന്‍ പ്രാണന്‍ വെടിഞ്ഞാലും.
മനോഹരം
ഉന്നതം..
ആശംസകള്‍
ഒരു അടുത്ത സുഹൃത്ത് ഇന്നാണ് ലിങ്ക് അയച്ചു തന്നത് ഒന്നു നോക്കു എന്നുപറഞ്ഞ്. നോക്കി. കുറേ കവിതകള്‍ വായിച്ചു,വായിച്ചതിലുമേറെ ഇനി വായിക്കുവാനുമിരിക്കുന്നു.
ലളിതമായ പദങ്ങള്‍, തെളിഞ്ഞ അശയങ്ങള്‍. കവിത എന്നു പറഞ്ഞാല്‍ ഒറ്റവായനയില്‍ ആര്‍ക്കും പിടികൊടുക്കരുത് എന്നുള്ള ഇന്നിന്റെ ചിട്ടവട്ടങ്ങളില്‍ നിന്നകന്ന് ഒറ്റവായനയില്‍ തന്നെ വെളിവാക്കപ്പെടുന്ന എഴുത്ത്...
ചിലയിടങ്ങളിലെല്ലാം കേട്ടുമറന്ന ചില ചലചിത്ര ഗാനങ്ങളുടെ പദങ്ങള്‍ കയറി വരുന്നില്ലേ എന്ന ഒരു സംശയം. ചിലപ്പോള്‍ എന്റെ തോന്നലാവാം..., അല്ലങ്കില്‍ തന്നെ മറ്റൊരാള്‍ ഉപയോഗിച്ച വാക്കുകള്‍- കഥയിലായാലും, കവിതകളിലായാലും- ഇനിയൊരാള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല എന്നൊന്നും ഇല്ലല്ലോ..?
അടുത്തതിനായി കാതിരിക്കുന്നു,കോടമഞ്ഞിനെ വകഞ്ഞുമാറ്റി, വയനാടന്‍ ചുരം ഇറങ്ങി, ആ നാടിന്റെ അഴകും, വിശുദ്ധിയു ചാലിച്ചെഴുതിയ പുതിയ കവിതകള്‍ക്കായി...
അരുണ്‍,
പ്രശാന്ത്,
ശ്രദ്ധേയന്‍,
സുരേഷ് കുമാര്‍,
ശ്രീ,
കുമാരന്‍,
കണ്ണുകള്‍,
ദി മാന്‍ ടു വാക് വിത്ത്
അഭിജിത്ത്,
വഴിപോക്കന്‍,
അജയന്‍,
സൂരജ്,
ഷിനില്‍
കൈവെള്ള സന്ദര്‍ശിച്ചതിനും
അഭിപ്രായത്തിനും നന്ദി.
സാബു ജോസഫ്,
വിശദമായ അഭിപ്രായത്തിന് നന്ദി,
വേടന്‍ എന്ന കവിതയിലെ
സ്വപ്നങ്ങളൊക്കെയും പങ്കുവെക്കും
എന്ന വരി ആയിരിക്കും അല്ലെ
പഴയ സിനിമ പാട്ടിനെ ഓര്‍മ്മിപ്പിച്ചത്?
ഈ കവിത കലാകൌമുദിയില്‍
പ്രസിദ്ധീക്കാന്‍ അയച്ചപ്പോള്‍
ഞാന്‍ ഈ വരി ഒഴിവാക്കിയാണ്
കൊടുത്തത്. അത് അങ്ങനെ തന്നെയാണ്
പ്രസിദ്ധീകരിച്ചു വന്നതും.
പക്ഷെ ബ്ലോഗിന് വേണ്ടി വേടന്‍ വീണ്ടും എടുത്തപ്പോള്‍ എന്‍റെ മനസ്സില്‍ ഞാന്‍ ആദ്യം എഴുതിയ ഈ വരികള്‍ മായാതെ നിന്നു.
അങ്ങനെ ആണ് മുന്‍പ് ഞാന്‍ ഒഴിവാക്കിയ ഈ വരികള്‍ വീണ്ടും ചേര്‍ത്തത്. സിനിമ പാട്ടിന്‍റെ
കാര്യം സത്യത്തില്‍ ഓര്‍ത്തില്ല. മാത്രമല്ല അതിനെക്കാള്‍ നല്ല ഒരു വരി എനിക്ക് മാറ്റി എഴുതി ചേര്‍ക്കാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ക്ഷമിക്കുക
ലില്ലി,
ഇത്തവണ കൈവെള്ള വായിക്കും മുന്‍പേ
ലില്ലിയുടെ എന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍
ആണ് വായിച്ചത്. ഓര്‍മ്മകള്‍ തുള്ളി
തുളുമ്പി നില്‍ക്കും എന്ന ലേഖനം
എന്നെ അമ്പരിപ്പിച്ചു. ഭാഷയുടെ
ഒഴുക്കാണ് അതിശയിപ്പിക്കുനത്.
കൈവെള്ളയെക്കാള്‍ എനിക്ക് ഇപ്പോള്‍
ഇഷ്ടം എന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍
ആണ്. എന്നാലും വേടന്‍ സൂപ്പര്‍
ആയി. ആ കുട്ടിയും കോലും
കളികാരി തന്നെ ആണോ ഈ
കവിതകള്‍ എഴുതുന്നത് ?
"മാനിഷാദ മൊഴികളുതിരും മുമ്പേ
അമ്പേറ്റു താഴെ പതിച്ചീടില്‍
കരയില്ല ഞാന്‍ പ്രാണന്‍ വെടിഞ്ഞാലും."
കൂടുതലായി ഒന്നും പറയാനില്ല..ആത്മാവിലൂടെ ഒഴുകുന്ന കവിത..
Post a Comment