Sunday, July 5, 2009

സമാന്തരങ്ങള്‍

എന്‍റെ ഹൃദയത്തില്‍
സ്നേഹത്തിന്‍റെ
നക്ഷത്രത്തിരി കൊളുത്താനും
തണുപ്പിന്‍റെ സ്പര്‍ശങ്ങള്‍
മേയ്ക്കാനും നിനക്ക്
മാത്രമേ കഴിയുകയുള്ളൂ.

നിന്‍റെ മുഖം
കൃഷ്ണകാന്തമാകുമ്പോഴാണ്
എന്നില്‍ സ്വപ്‌നങ്ങള്‍
തളിര്‍ക്കുന്നത്
സ്മൃതികള്‍ പൂമൊട്ടാകുന്നത്.

നീയില്ലെങ്കില്‍ എന്‍റെ ലോകം
അമാവാസിയാകുമായിരുന്നു.
നിന്‍റെ ഇമ്പമാര്‍ന്ന
സ്വരമില്ലെങ്കില്‍
ഭൂമി മൂകമാകുമായിരുന്നു.

നിന്‍റെ മിഴികളാണ്
ലോകത്തിലേറ്റവും ഹൃദ്യം.
നിന്‍റെ സ്നേഹത്തിന്‍റെ
നിറവാണ് എന്‍റെ
ചുണ്ടില്‍ പുഞ്ചിരിയായി
തെളിഞ്ഞു കത്തുന്നത്.

ഈ പ്രണയമല്ലാതെ
മറ്റൊന്നും എനിക്ക് വേണ്ട
ഒരു നിശ്വാസം പോലും.

16 comments:

വരവൂരാൻ said...

നിന്‍റെ മുഖം
കൃഷ്ണകാന്തമാകുമ്പോഴാണ്
എന്നില്‍ സ്വപ്‌നങ്ങള്‍
തളിര്‍ക്കുന്നത്

ഇഷ്ടപ്പെട്ടു ഈ വരികൾ..

താരകൻ said...

ഗഹനമായ ആശയങളുടെ അലയിളക്കത്താൽ തെളീമ നഷ്ടപെടാത്ത ഒരു നീർത്തടം പോലെ ഈ കവിത.ലളീതം .സുന്ദരം.ആശംസകൾ..

Unknown said...

എന്താണിത്, കൈവെള്ള
പ്രണയത്തിന്‍റെ വസന്തഭൂമിയായി
മാറുകയാണോ?
അതിസുന്ദരം എന്ന് പറഞ്ഞാല്‍
ഒട്ടും അതിശയോക്തി ഇല്ല.
ഭാവുകങ്ങള്‍.

ഫസല്‍ ബിനാലി.. said...

ഈ പ്രണയമല്ലാതെ
മറ്റൊന്നും എനിക്ക് വേണ്ട
ഒരു നിശ്വാസം പോലും.

well

Unknown said...

നീയില്ലെങ്കില്‍ എന്‍റെ ലോകം
അമാവാസിയാകുമായിരുന്നു.
നിന്‍റെ ഇമ്പമാര്‍ന്ന
സ്വരമില്ലെങ്കില്‍
ഭൂമി മൂകമാകുമായിരുന്നു.

ശ്രീഇടമൺ said...

നിന്‍റെ മിഴികളാണ്
ലോകത്തിലേറ്റവും ഹൃദ്യം.
നിന്‍റെ സ്നേഹത്തിന്‍റെ
നിറവാണ് എന്‍റെ
ചുണ്ടില്‍ പുഞ്ചിരിയായി
തെളിഞ്ഞു കത്തുന്നത്.
ഈ പ്രണയമല്ലാതെ
മറ്റൊന്നും എനിക്ക് വേണ്ട
ഒരു നിശ്വാസം പോലും.

എത്ര സുന്ദരം ഈ വരികള്‍..!!!
ആശംസകള്‍...*
:)

Anonymous said...

എന്തു പറയണം എന്നറിയില്ല.അത്രക്കും ഇഷ്ടപ്പെട്ടു.ആശം സകൾ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'ഈ പ്രണയമല്ലാതെ
മറ്റൊന്നും എനിക്ക് വേണ്ട'

mary lilly said...

വരവൂരാന്‍,
താരകന്‍,
അനീഷ്‌,
ഫസല്‍,
ജീവ,
ശ്രീ,
അപരിചിതനായ പക്ഷി,
വഴിപോക്കന്‍
എല്ലാവര്‍ക്കും നന്ദി
അഭിപ്രായത്തിനും
കൈവെള്ള സന്ദര്‍ശിച്ചതിനും

Anil cheleri kumaran said...

..ഈ പ്രണയമല്ലാതെ
മറ്റൊന്നും എനിക്ക് വേണ്ട
ഒരു നിശ്വാസം പോലും. .

ആത്മവേദം.

Unknown said...

ഈ പ്രണയമല്ലാതെ
മറ്റൊന്നും എനിക്ക് വേണ്ട

പ്രശാന്ത്‌ കെ. ജോസഫ്‌

സ്നേഹതീരം said...

മനോഹരമായ കവിത. അഭിനന്ദനങ്ങൾ.

MP SASIDHARAN said...

മറുപടിക്കൊരു മറുപടി പോലെ സമാന്തരങ്ങള്‍

mary lilly said...

കുമാരന്‍,
പ്രശാന്ത്‌,
സ്നേഹതീരം,
എം.പി. ശശിധരന്‍
കൈവെള്ള സന്ദര്‍ശിച്ചതിനും
അഭിപ്രായങ്ങള്‍ക്കും നന്ദി.

K G Suraj said...

ഇഷ്ടമായി.......

joice samuel said...

നന്നായിട്ടുണ്ട്..ആശംസകള്‍..
നമകള്‍ നേരുന്നു..
സസ്നേഹം,
മുല്ലപ്പൂവ്..