പ്രണയത്തിന്റെ 
സൂര്യകാന്തിപാടങ്ങളില്‍ നിന്നും
നമ്മുടെ കിനാവുകള്‍ 
ശലഭങ്ങളായി പറന്നുയരുമ്പോള്‍ 
താഴെ നിലാവ് 
ഒരു കടല്‍ പോലെ 
രാത്രി ഉറക്കത്തിലായിരിക്കും.
സ്പര്‍ശങ്ങള്‍ നൂപുര 
ധ്വനികള്‍ ഉയര്‍ത്തുമ്പോള്‍ 
ഒരു മിന്നലില്‍ അല 
ഹൃദയത്തിലെക്കായുന്നു.
അപ്പോള്‍ നിന്റെ വിരലുകളില്‍ 
നിറയെ പാട്ടുകള്‍ ആയിരിക്കും.
കണ്ണുകളില്‍ അന്തിമന്ദാരങ്ങള്‍ 
പൂത്തുലയും. 
നെന്ചില്‍ ഹേമന്തത്തിന്റെ 
ചില്ലകള്‍ കൂടൊരുക്കും. 
ചുണ്ട്കളില്‍ ആനന്ദ 
രാഗങ്ങള്‍ വിരുന്നൊരുക്കും. 
ശിശിരത്തിന്റെ അരഞ്ഞാണം
അണിഞ്ഞ ഒരു നദിയായി 
ഞാന്‍ ആ വേളയില്‍ 
നിന്റെ ഹൃദയത്തിന്റെ 
തീരങ്ങള്‍ പിന്നിടും. 
1 comment:
ഒരു മിന്നല്‍, വിരലുകളിലെ പാട്ടുകള്‍ , മന്ദാരങ്ങല്‍, ഹേമന്തത്തിന്റെ ചില്ല, ശിശിരത്തിന്റെ അരഞ്ഞാണം ........
പ്രണയിക്കാതെ തരമില്ലെനിക്കീ വരികളെ...
Post a Comment